HOME
DETAILS

അരീക്കോട് ഫുട്ബോൾ സെവന്‍സ് ഫൈനൽ മത്സരം നടക്കാനിരിക്കെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി; 22 പേർക്ക് പരുക്ക്

  
February 18, 2025 | 4:15 PM

Firecrackers explode in crowd during football final in Areekode 22 injured

മലപ്പുറം: അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ കളിക്കിടെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി 22 പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിൻ്റേ മുന്നോടിയായി ഇന്ന് കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി പൊട്ടിച്ച പടക്കമാണ് ദിശ മാറി കാണികൾക്ക് ഇടയിൽ വീണ് പൊട്ടിയത്. പടക്കത്തിൻ്റെ തീപ്പൊരി ചിതറി വീണ് മൂന്ന് പേർക്കാണ് പൊള്ളലേറ്റത്. പരിഭ്രാന്തരായ കാണികൾ ചിതറി ഓടിയതോടെ ഇതിൽ പലരും വീണു. ഇങ്ങനെ 19 പേർക്കും പരുക്കേറ്റു. ഇവരെയെല്ലാം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം സ്ഥലത്ത് മത്സരം പുനരാരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് 

Kerala
  •  4 days ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍: മേയർ സ്ഥാനം കോണ്‍ഗ്രസും ലീഗും പങ്കിടും

Kerala
  •  4 days ago
No Image

പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്ര ഫണ്ട്; അനുവദിച്ചത് 260.20 കോടി

Kerala
  •  4 days ago
No Image

ദുബൈയിലെ വിസാ സേവനങ്ങൾ, എമിഗ്രേഷൻ നടപടികൾ: കാര്യക്ഷമത വർധിപ്പിക്കാൻ 'കമ്യൂണിറ്റി ഹാപിനസ് സർവേ'

uae
  •  4 days ago
No Image

യു.എ.ഇ കോർപറേറ്റ് നികുതി നിയമങ്ങൾ ലളിതമാക്കുന്നു; ഉപയോഗിക്കാത്ത ക്രെഡിറ്റുകൾക്ക് റീഫണ്ടും

uae
  •  4 days ago
No Image

തൃശൂരിലെ ദയനീയ പ്രകടനം: ബി.ജെ.പിയിൽ തർക്കം; വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്രമന്ത്രി ബാധ്യതയെന്ന് വിമർശനം

Kerala
  •  4 days ago
No Image

പൊന്നിരട്ടിപ്പ്; 19 മാസം കൊണ്ട് സ്വർണവില അരലക്ഷത്തിൽനിന്ന് ഒരു ലക്ഷത്തിനടുത്ത്  

Kerala
  •  4 days ago
No Image

 വോട്ടർപട്ടിക തീവ്രപരിഷ്‌കരണം; പുറത്താകുന്നവർ കൂടുന്നു; തിരികെ കിട്ടാത്ത ഫോമുകളുടെ എണ്ണം 25 ലക്ഷം പിന്നിട്ടു

Kerala
  •  4 days ago
No Image

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു; കുട്ടിയുടെ നില ഗുരുതരം

Kerala
  •  4 days ago