HOME
DETAILS

'സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കുക, ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ പൂര്‍ണമായും പിന്മാറുക; മുഴുവന്‍ ബന്ദികളേയും വിട്ടയക്കാന്‍ തയ്യാര്‍' പ്രഖ്യാപനവുമായി ഹമാസ്

  
Web Desk
February 19 2025 | 04:02 AM

Hamas Announces Willingness to Release All Hostages with Conditions

ഗസ്സ: മുഴുവന്‍ ബന്ദികളേയും വിട്ടയക്കാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ച് ഹമാസ്. ഒറ്റത്തവണയായി തന്നെ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. അതിനായി രണ്ട് ഉപാധികള്‍ പ്രതിരോധ സംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ആണ് അതില്‍ ഒന്നാമത്തെ ഉപാധി. ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പൂര്‍ണമായും പിന്‍മാറണം എന്നും സംഘം ആവശ്യപ്പെടുന്നു. രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചക്കിടെയാണ് ഹമാസിന്റെ പ്രഖ്യാപനം. 

ശനിയാഴ്ച ആറ് ഇസ്‌റാഈലി ബന്ദികളെ കൂടി മോചിപ്പിച്ചേക്കുമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു.  വ്യാഴാഴ്ച നാല് ബന്ദികളുടെ മൃതദേഹവും ഹമാസ് വിട്ടുനല്‍കും. ഗസ്സയിലേക്ക് മൊബൈല്‍ വീടുകളും വലിയ ഉപകരണങ്ങളും കടത്തിവിടാന്‍ ഇസ്‌റാഈല്‍ തയ്യാറാവുകയാണെങ്കില്‍ ഹമാസ് ശനിയാഴ്ച ആറ് ബന്ദികളെ കൂടി വിട്ടയക്കുമെന്നാണ് അറിയിച്ചിരുന്നത്. വ്യാഴാഴ്ച നാല് ബന്ദികളുടെ മൃതദേഹം വിട്ടുനല്‍കുമെന്ന് ഹമാസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

അതേസമയം, വെടിനിര്‍ത്തിയിട്ടും ഗസ്സയിലെ കുട്ടികള്‍ കടുത്ത ദുരിതമനുഭവിക്കുന്നത് തുടരുകയാണെന്ന് യുനിസെഫ് അറിയിക്കുന്നു. ഭക്ഷണവും വെള്ളവും പാര്‍പ്പിടവും ആരോഗ്യ സംരക്ഷണവും വസ്ത്രങ്ങള്‍ പോലും കുട്ടികള്‍ക്ക് കിട്ടുന്നില്ലെന്ന് ഗസ്സ സന്ദര്‍ശിച്ച യൂണിസെഫ് സംഘം ചൂണ്ടിക്കാട്ടി. 

അതിനിടെ, തെക്കന്‍ ലബനനില്‍ നിന്ന്  സൈന്യം പിന്‍മാറുന്നതിനുള്ള സമയം അവസാനിച്ചെങ്കിലും അതിര്‍ത്തിയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ഇസ്‌റാഈല്‍. 
ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ലബനാനില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പിന്‍വാങ്ങലിനുള്ള സമയപരിധി ഇന്ന് അവസാനിച്ചിട്ടുണ്ട്.  ഇന്ന് രാവിലെ ഇസ്‌റാഈല്‍ സേന തെക്കന്‍ ലെബനാന്‍ ഗ്രാമങ്ങളില്‍ നിന്ന് മാത്രമാണ് പിന്‍വാങ്ങിയത്.  പക്ഷേ അഞ്ച് പ്രധാന സ്ഥാനങ്ങളില്‍ തുടരുകയാണ്. ഇസ്‌റാഈല്‍ സുരക്ഷയ്ക്ക് ഇത് പ്രധാനമാണെന്നാണ് ഐ.ഡി.എഫ് നല്‍കുന്ന വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേരിയിൽ സ്വർണ്ണ വ്യാപാരികളെ ആക്രമിച്ച് 117 പവൻ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ; സ്ഥാപനത്തിലെ ജീവനക്കാരൻ തന്നെ ആസൂത്രണം ചെയ്തു; റോഡിൽ ആളില്ലാതിരിക്കാൻ ഇഫ്താർ സമയം തെരഞ്ഞെടുത്തു

Kerala
  •  5 days ago
No Image

ഇനി ഭൂമിയിലേക്ക്; സുനിതയെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തില്‍ ഒരു ചുവട് കൂടി, സ്‌പേസ് എക്‌സിന്റെ ദഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഡോക്ക് ചെയ്തു

Science
  •  5 days ago
No Image

പിടി തരാതെ കുതിക്കുന്ന സ്വര്‍ണ വില; വാങ്ങാനാളില്ല, ഇന്നോളം കാണാത്ത ഡിസ്‌കൗണ്ട് ഓഫറുമായി ജ്വല്ലറികള്‍ 

Business
  •  5 days ago
No Image

ഭിക്ഷാടന മാഫിയയെ തുറന്നുകാട്ടി ഷാര്‍ജ പൊലിസ്; വേഷം കെട്ടിച്ച യാചകന്‍ ഒറ്റമണിക്കൂറില്‍ സമ്പാദിച്ചത് 8600 രൂപ

uae
  •  5 days ago
No Image

'മസ്ജിദുല്‍ ഹറമിന്റെ ഫോട്ടോ പകര്‍ത്തുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു'; മസ്ജിദുല്‍ ഹറമിന്റെ ഫോട്ടോ പകര്‍ത്താനുള്ള ലൈസന്‍സ് നേടിയ ആദ്യ വനിത, അറിയാം നദാ അല്‍ ഗാംദിയെക്കുറിച്ച്‌

Saudi-arabia
  •  5 days ago
No Image

യുഎഇയില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഇന്നുതന്നെ നിങ്ങള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാം

uae
  •  5 days ago
No Image

കുട്ടികളുടെ കുറവ്:  സ്ഥിരനിയമനം ലഭിക്കാതെ എയ്ഡഡ് പ്രൈമറി അധ്യാപകർ

Kerala
  •  5 days ago
No Image

ബോഡി ബില്‍ഡിംഗിനായി കണ്ണില്‍ക്കണ്ട മരുന്നെല്ലാം ഉപയോഗിക്കേണ്ട; പണി വരുന്ന വഴി അറിയില്ല, വ്യാജമരുന്നുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി

uae
  •  5 days ago
No Image

കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട; പിടിച്ചെടുത്തതിൽ എം.ഡി.എം.എയും കഞ്ചാവും 

Kerala
  •  5 days ago
No Image

'ഇതൊന്നും കണ്ട് ഗസ്സയെ പിന്തുണക്കുന്നതില്‍ നിന്ന് ഞങ്ങള്‍ പിന്മാറില്ല , കൂടുതല്‍ ശക്തമായി തിരിച്ചടിക്കും' യു.എസിന് ഹൂതികളുടെ താക്കീത് 

International
  •  5 days ago