HOME
DETAILS

പുതിയതിനു പകരം പഴയ കാർ നൽകി  കബളിപ്പിച്ചു; പുതിയ കാറും 50,000 രൂപ നഷ്ടപരിഹാരവും നൽകാൻ   ഉത്തരവ്

  
Web Desk
February 19 2025 | 09:02 AM

Kottayam Resident Files Complaint After Receiving Old Car Instead of New One

കോട്ടയം : പുതിയ കാർ വാങ്ങുക എന്നത് ആരുടെയും സ്വപ്നവും ആ​ഗ്രഹവുമൊക്കെ തന്നെയാണ്. പലരും മാസങ്ങൾ വരെയാണ് ബുക്ക് ചെയ്തിട്ട് വാഹനത്തിനു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നത്. ഇഷ്ടപ്പെട്ട വാഹനത്തിന് പറഞ്ഞ തുകയും നൽകി മാസങ്ങൾ കാത്തിരുന്ന് കിട്ടിയതാകട്ടെ ഒരു വർഷം പഴക്കമുള്ള കാർ. കോട്ടയം, വാഴൂർ സ്വദേശി സി ആർ മോഹനൻ അങ്ങനെ വിട്ട് കൊടുക്കാൻ തയാറായില്ല . ബുക്ക് ചെയ്ത കാറിനു പകരം പഴയ കാർ നൽകിയ മണിപ്പുഴയിലുള്ള ഇൻഡസ് മോട്ടോഴ്സിനെതിരെ പരാതി നൽകി. ഇപ്പോഴിതാ പുതിയ കാർ നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് ഉപഭോക്തൃ കമ്മീഷൻ. 

2023 ഡിസംബർ ആറിനാണ് മോഹനൻ മാരുതി സെലീറിയോ ​ഗ്ലിസ്റ്ററിങ്ങ് ​ഗ്രേ കളർ ബുക്ക് ചെയ്തത് . ഈ നിറത്തിലുള്ള കാർ സ്റ്റോക്കില്ലെന്നും അഞ്ച് മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നും സ്ഥാപനത്തിലെ അധികൃതർ അറിയിച്ചു . ഇതനുസരിച്ച് മുഴുവൻ പണവും അടയ്ക്കുകയും 2024 ജനുവരി എട്ടിന് കാർ ഡെലിവറി ചെയ്യുകയും ചെയ്തു . 

 പിന്നീട് സംശയം തോന്നിയ മോഹനൻ രേഖകൾ വിശദമായി പരിശോധിച്ചപ്പോഴാണ് കബളിക്കപ്പെട്ടതായി ബോധ്യമാകുന്നത് . ഒരു വർഷം പഴക്കമുള്ള കാറിമായി മോഹനൻ ഇൻഡസ് മോട്ടോഴ്സ് അധിക‍ൃതരെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല . തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. 

ഒരു വർഷം പഴക്കമുള്ള കാർ പരാതിക്കാരന് നൽകിയത് തികച്ചും വിട്ടുവീഴ്ച അർഹിക്കാത്തതും വ്യാപാര വിപണി മേഖലയിൽ ഇത്തരം പ്രവണതകൾ പാടില്ലെന്നും അഡ്വ. വി.എസ് മനുലാൽ പ്രസിഡന്റായും ആർ ബിന്ദു , കെ.എം ആന്റോ എന്നിവർ മെമ്പർമാരുമായുള്ള കമ്മീഷൻ വിലയിരുത്തി.

മുപ്പത് ദിവസത്തിനുള്ളിൽ സമാനമായ പുതിയ വാഹനവും 50,000 രൂപ ഉടമസ്ഥന് നഷ്ട പരിഹാരവും 5000 രൂപ കോടതി ചെലവ് നൽകാനും ഉത്തരവിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം

International
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-18-03-2025

PSC/UPSC
  •  3 days ago
No Image

താമരശ്ശേരി കൊലപാതകം: ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുകൾ

Kerala
  •  3 days ago
No Image

നിഖാബോ, ബുർഖയോ ധരിച്ച് വാഹനമോടിക്കുന്നതിന് വിലക്കില്ല; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 days ago
No Image

കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ ലഭിച്ചത് സ്രാവ്; ആശങ്കയോടെ നാട്ടുകാര്‍

Kerala
  •  3 days ago
No Image

കുടുംബ വഴക്കിനെ തുടർന്ന് മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

പെരുന്നാൾ കച്ചവടം തകൃതി; യുഎഇയിൽ പെർഫ്യൂം, മധുര പലഹാര വിൽപനകളിൽ വർധന

uae
  •  3 days ago
No Image

മയക്കുമരുന്ന് ലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാപിതാക്കൾക്കും വെട്ടേറ്റു

Kerala
  •  3 days ago
No Image

ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 212 പേർ പിടിയിൽ

Kerala
  •  3 days ago
No Image

മുട്ട പ്രതിസന്ധിയിൽ വലഞ്ഞ് ട്രംപ്; ഡെൻമാർക്ക് കനിയുമോ?

International
  •  3 days ago