HOME
DETAILS

Flight Rates Updates | 5914 രൂപയ്ക്ക് ഇന്ത്യയില്‍ നിന്നും പറക്കാം, കിടിലന്‍ ഓഫറുമായി എയര്‍ അറേബ്യ; ബുക്കിംഗ് തുടങ്ങി

  
Web Desk
February 19 2025 | 09:02 AM

Fly from India for Rs 5914 Air Arabia with a great offer Booking has started

ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ കമ്പനിയാണ് എയര്‍ അറേബ്യ. ഇപ്പോള്‍ യാത്രക്കാര്‍ക്കായി മികച്ച ഓഫറുമായി വന്നിരിക്കുകയാണ് എയര്‍ അറേബ്യ. സൂപ്പര്‍ സെയില്‍ എന്നു പേരിട്ടിരിക്കുന്ന ഓഫറിലൂടെ അഞ്ചു ലക്ഷത്തോളം സീറ്റുകളിലാണ് കമ്പനി ടിക്കറ്റ് ഇളവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 

ഇന്ത്യയില്‍ നിന്നുള്ള എയര്‍ അറേബ്യ സര്‍വീസുകളും ഓഫറിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര എയര്‍ അറേബ്യയിലാക്കാന്‍ ഇതിനകം തന്നെ നിരവധി പ്രവാസികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും യഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു വിമാനത്താവളങ്ങളായ ഷാര്‍ജ, അബൂദബി, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റുകളും മിലാന്‍, നെയ്‌റോബി, ടിബിലിസി, ബാക്കു, കെയ്‌റോ, ക്രാക്കോ തുടങ്ങിയ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണക്ഷനുകളും ഈ ഓഫറിന്റെ പരിധിയില്‍ വരും. 

5914 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. 2025 സെപ്റ്റംബര്‍ 1 മുതല്‍ മാര്‍ച്ച് ഇരുപത്തെട്ട് വരെയുള്ള യാത്രകള്‍ക്കായാണ് ഇപ്പോള്‍ ടിക്കറ്റു വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 2ാണ് ഈ ഓഫറില്‍ യാത്രക്കാര്‍ക്ക് ഈ ടിക്കറ്റു നിരക്കില്‍ ബുക്ക് ചെയ്യാനുള്ള അവസാന തീയതി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, നാഗ്പൂര്‍, കോയമ്പത്തൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നും യുഎഇയിലേക്ക് പുറപ്പെടുന്ന നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങളില്‍ 5914 രൂപയുടെ ഓഫര്‍ ലഭ്യമാകുമെന്ന് എയര്‍ അറേബ്യ അധികൃതര്‍ പറഞ്ഞു. 

എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പോകേണ്ട സ്ഥലവും തീയതിയും സെലക്ട് ചെയ്ത ശേഷം ഡിസ്‌ക്കൗണ്ട് തുകയുടെ സര്‍വീസ് തിരഞ്ഞെടുത്ത് ഫ്‌ളൈറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

Fly from India for Rs 5914, Air Arabia with a great offer; Booking has started
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിങ്ക് തുറന്നാൽ പണം നഷ്ടമാകും; വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  5 days ago
No Image

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് മധ്യ വയസ്കനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  5 days ago
No Image

അമേരിക്കയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 27 പേർ മരിച്ചു

International
  •  5 days ago
No Image

ലാറയുടെ വിൻഡീസിനെ തകർത്ത് സച്ചിന്റെ ഇന്ത്യക്ക് കിരീടം; ഇതിഹാസങ്ങളുടെ പോരിൽ രാജാക്കന്മാരായി ഇന്ത്യ

Cricket
  •  5 days ago
No Image

പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

International
  •  5 days ago
No Image

തിരൂരിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ; 93 ഗ്രാം കഞ്ചാവും 7500 രൂപയും പൊലീസ് പിടിച്ചെടുത്തു

Kerala
  •  5 days ago
No Image

അവനൊരിക്കലും മെസിയെപോലെയല്ല, പക്ഷെ അവൻ അപകടകാരിയാണ്: ബാഴ്സ ഗോൾകീപ്പർ

Football
  •  5 days ago
No Image

എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ദുബൈയിൽ ട്രേഡ് ലൈസൻസ് നേടുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

uae
  •  5 days ago