HOME
DETAILS

ഔദ്യോഗികമായി അംഗീകരിച്ചു, ബുര്‍ജ് അസീസി ഇനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവര്‍

  
Web Desk
February 19 2025 | 11:02 AM

Officially recognized for its height the Burj Assisi is now the second tallest tower in the world

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായ ദുബൈ ഷെയ്ഖ് സായിദ് റോഡിലുള്ള ബുര്‍ജ് അസീസിയുടെ ഉയരം 725 മീറ്ററാണ്. അധികൃതരില്‍ നിന്ന് എല്ലാ ഔദ്യോഗിക അംഗീകാരങ്ങളും ലഭിച്ചതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവര്‍ എന്ന നേട്ടം ഔദ്യോഗികമായി സ്വന്തമാക്കിയിരിക്കുകയാണ് അസീസി ടവര്‍.

ദുബൈയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ അംബരചുംബി കെട്ടിടത്തിന്റെ ഓഫ്പ്ലാന്‍ വില്‍പ്പന ആരംഭിച്ചതായി ഡെവലപ്പറായ അസീസി ഡെവലപ്‌മെന്റ്‌സ് പ്രഖ്യാപിച്ചത് ഇന്നലെയാണ്.  

'ഇത്രയും ഉയരമുള്ള ഒരു കെട്ടിടത്തിന് ആവശ്യമായ അംഗീകാരങ്ങള്‍ ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി എന്നിവയുള്‍പ്പെടെ എല്ലാ അതോറിറ്റികളില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്നാണ് ബുര്‍ജ് അസീസിയുടെ ഉയരം അന്തിമമാക്കിയത്, ഈ ഉയരം ഇപ്പോള്‍ പൂര്‍ണ്ണമായും സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിനി മാറ്റമില്ലാതെ തുടരും' അസീസി ഗ്രൂപ്പ് സിഇഒ ഫര്‍ഹാദ് അസീസി പറഞ്ഞു.

കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ബുര്‍ജ് അസീസി 2028ഓടെ പൂര്‍ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫയാണ്, 828 മീറ്ററാണ് ഇതിന്റെ ഉയരം. ബുര്‍ജ് അസീസി പൂര്‍ത്തിയായാല്‍ ക്വാലാലംപൂരിലെ മെര്‍ദേക്ക 118 നെ മറികടക്കും. ഇതിന് 678.9 മീറ്ററും, ഷാങ്ഹായ് ടവറിന് 632 മീറ്ററുമാണ് ഉയരമുള്ളത്.

ഇതിനകം തന്നെ ആകര്‍ഷകമായ നിരവധി ടവറുകള്‍ നിറഞ്ഞ ദുബൈ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ ദുബൈ ടവറിന് കഴിയുമെന്നാണ് കരുതുന്നത്. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ മെട്രോ സ്റ്റേഷന്‍ 2 ന് അടുത്തായാണ് ബുര്‍ജ് അസീസി നിലകൊള്ളുന്നത് എന്നത് ഇതിന്റെ ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

ഇതിലെ അപ്പാര്‍ട്ടുമെന്റുകളുടെ പ്രാരംഭ വില 7.5 മില്യണ്‍ ദിര്‍ഹമാണ്. ഏറ്റവും ചെലവേറിയതിന് 156 മില്യണ്‍ ദിര്‍ഹത്തിന് അടുത്താണ് വില വരുന്നത്.

ദുബൈ (കോണ്‍റാഡ് ഹോട്ടല്‍), ഹോങ്കോംഗ് (ദി പെനിന്‍സുല), ലണ്ടന്‍ (ദി ഡോര്‍ചെസ്റ്റര്‍), മുംബൈ (ജെഡബ്ല്യു മാരിയട്ട് ജുഹു), സിംഗപ്പൂര്‍ (മറീന ബേ സാന്‍ഡ്‌സ്), സിഡ്‌നി (ഫോര്‍ സീസണ്‍സ് ഹോട്ടല്‍), ടോക്കിയോ (പാലസ് ഹോട്ടല്‍) എന്നിവയുള്‍പ്പെടെ 7 നഗരങ്ങളിലാണ് ബുര്‍ജ് അസീസിയിലെ ഫഌറ്റുകളുടെ ആഗോള വില്‍പ്പന നടക്കുകയെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 

ബുര്‍ജ് അസീസി ലക്ഷ്യമിടുന്ന ലോക റെക്കോര്‍ഡുകള്‍ ഇതെല്ലാം:

  • ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിരീക്ഷണ കേന്ദ്രം ബുര്‍ജ് അസീസിയിലായിരിക്കും.
  • ഏറ്റവും ഉയരത്തിലുള്ള ഹോട്ടല്‍ ലോബിയും ഏറ്റവും ഉയരത്തിലുള്ള നൈറ്റ്ക്ലബും.
  • ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റ് 
  • ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ മുറി 

ബുര്‍ജ് അസീസിയുടെ മുകളില്‍ 'കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന്റെ കാലഗണന പ്രദര്‍ശിപ്പിക്കുന്ന ഒരു പ്രത്യേക മ്യൂസിയവും' ഉണ്ടായിരിക്കും.

ഓരോ 20 നിലകള്‍ക്കും, ഒരു പ്രത്യേക സൗകര്യ നില ആസൂത്രണം ചെയ്തിട്ടുണ്ട്. അതില്‍ സ്റ്റീം റൂമുകളുള്ള നീന്തല്‍ക്കുളങ്ങള്‍, പൂര്‍ണ്ണമായും സജ്ജീകരിച്ച ജിം, യോഗ സെന്റര്‍, ഒരു സ്പാ, ബില്യാര്‍ഡ്‌സ്, ചെസ്സ്, പിംഗ്‌പോംഗ് എന്നിവയുള്‍പ്പെടെയുള്ള ഒരു ഗെയിംസ് റൂം, ഒരു ബിസിനസ് സെന്റര്‍ എന്നിവയുമുണ്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഡംബരത്തിന്റെ പറുദീസ; ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി ഷെബാര റിസോർട്ടിനെ തിരഞ്ഞെടുത്ത് ടൈം മാ​ഗസിൻ

latest
  •  18 hours ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭയുടെ ക്ലീൻ സിറ്റി മാനേജർ വിജിലൻസിന്റെ പിടിയിൽ

Kerala
  •  18 hours ago
No Image

ദുബൈക്കും ഷാര്‍ജക്കും ഇടയിലുള്ള യാത്രാസമയം കുറയ്ക്കും, വമ്പന്‍ നീക്കവുമായി സര്‍ക്കാര്‍

uae
  •  19 hours ago
No Image

കണ്ണൂർ ഒരാൾ കൈതപ്രത്ത് വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം

Kerala
  •  19 hours ago
No Image

കോഴിക്കോട്; പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചു; നാലുപേർക്കെതിരെ കേസ്

Kerala
  •  19 hours ago
No Image

യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റില്ലാത്ത തൊഴിലാളികളെ ജോലിക്കെടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരില്ല; അറിയാം അനധികൃത നിയമനത്തിള്ള ശിക്ഷകളെക്കുറിച്ച്

uae
  •  19 hours ago
No Image

ഏകീകൃത പെൻഷൻ; 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുമെന്ന് പിഎഫ്ആർഡിഎ

National
  •  19 hours ago
No Image

യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ഒരുങ്ങി ട്രംപ്

International
  •  20 hours ago
No Image

സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് നാടുകളില്‍ മുന്നില്‍ യുഎഇ; മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം നോക്കാം, പട്ടികയില്‍ പാകിസ്താനും പിന്നിലായി ഇന്ത്യ

uae
  •  20 hours ago
No Image

ആശ വർക്കർമാരുടെ സമരം; ഓണറേറിയം വർധന കേന്ദ്ര നിർദേശങ്ങൾ അനുസരിച്ച് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

Kerala
  •  21 hours ago