HOME
DETAILS

മതവിദ്വേഷ പരാമർശക്കേസ്: പി.സി ജോർജ് കോടതിയിൽ കീഴടങ്ങി

  
Farzana
February 24 2025 | 05:02 AM

BJP Leader PC George Surrenders in Court After Hate Remarks Arrested by Police

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി നേതാവ് പി.സി ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി. ബി.ജെ.പി നേതാക്കൾക്കൊപ്പമാണ് കോടതിയിലെത്തിയത്. പൊലിസ് അറസ്റ്റിനായി വീട്ടിലെത്തിയ ശേഷമാണ് കീഴടങ്ങൽ. വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പി.സി ജോർജ്ജിനെ അറസ്റ്റി ചെയ്യാനായി രാവിലെ പൊലിസ് വീട്ടിലെത്തിയിരുന്നു. കീഴടങ്ങിയ ജോർജ്ജിനെ പൊലിസ് കസ്റ്റഡിയിൽ വാങ്ങും. 

ചാനൽ ചർച്ചയ്ക്കിടെ ജോർജ് നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശത്തിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് പൊലിസിൽ പരാതി നൽകിയിരുന്നു. ഇതിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ മുൻകൂർ ജാമ്യം തേടി കോട്ടയം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും തള്ളി. പിന്നാലെ ജോർജ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഡി.ജി.പിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലിസ് അറസ്റ്റിലേക്ക് നീങ്ങിയത്.

ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻറെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷജനകമായ പരാമർശം അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോർജിൻറെ വാദം. പരാമ‍ർശത്തിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

ജോർജിനെ തിരക്കി ശനിയാഴ്ച രണ്ടുതവണ പൊലിസ് വീട്ടിലെത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല. രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ജോർജ് തിങ്കളാഴ്ച ഹാജരാകാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് പാലാ ഡിവൈ.എസ്.പിക്ക് കത്ത് നൽകിയിരുന്നു. ആരോഗ്യപരമായ കാരണത്താലും സ്ഥലത്ത് ഇല്ലാത്തതിനാലും സാവകാശം അനുവദിക്കണം എന്നായിരുന്നു ആവശ്യം. ഇന്ന് ജോർജ് ഈരാറ്റുപേട്ട പൊലിസിന് മുമ്പാകെ ഹാജരാകുമെന്ന് മകൻ ഷോൺ ജോർജും വ്യക്തമാക്കിയിരുന്നു. അതേസമയം, ജോർജ് സുപ്രിംകോടതിയെ സമീപിക്കുമെന്നും വിവരമുണ്ട്.

പി.സി ജോർജ്ജിന്റെ അറസ്റ്റ് തടയാൻ ബി.ജെ.പി പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. അതേ സമയം, ബി.ജെ.പി പ്രവർത്തകരുടെ പ്രകടനം പൊലിസ്ത തടഞ്ഞിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  5 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  5 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  5 days ago