തിരുവനന്തപുരം കൂട്ടക്കൊലയ്ക്ക് കാരണം ബിസിനസ് തകർച്ചയും കടബാധ്യതയെന്നും പ്രതിയുടെ മൊഴി
തിരുവനന്തപുരം:തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ്പ്രതി. പ്രതി പൊലിസില്‍ കീഴടങ്ങി. ആറ് പേരെ വെട്ടിയിട്ടുണ്ടെന്ന് പ്രതി പൊലിസില്‍ മൊഴി നല്‍കി.തിരുവനന്തപുരം പേരുമലയിലും ആർഎൽ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളിലെ ആറ് പേരെയാണ് അഫാൻ എന്ന 23 കാരൻ കൊലപ്പെടുത്തിയത്. ഇതിൽ അഫാന്റേ ഉമ്മയൊഴികെ ഉറ്റബന്ധുക്കളായ മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതായാണ് വിവരം.വിദേശത്ത് ബിസിനസ് തകർന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് പിന്നില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞത്.കൊലപാതകിന് ശേഷം കീഴടങ്ങിയ പ്രതി വിഷം കഴിച്ചെന്ന് പറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹോദരൻ 13 വയസുകാരനായ അഹസാൻ, പെൺസുഹൃത്ത് ഫർഷാന, വാപ്പയുടെ ഉമ്മ സൽമാ ബീവി, വാപ്പയുടെ സഹോദരൻ ലത്തീഫ്, ലതീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചതായാണ് റിപ്പോർട്ട്.മൂന്ന് വീടുകളിലായാണ് പ്രതി ആക്രമണം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
അഫാൻ പിതാവിൻറെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. റിട്ടയേർഡ് സി ആർ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്,വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട അനുജൻ അഹസാൻ, ഉമ്മ ഷമീന കാൻസർ രോഗിയായിരുന്നു.അമ്മ ഒഴികെ മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വിദേശത്ത് സ്പെയർപാർട്സ് കട നടത്തി പൊളിഞ്ഞ അഫാൻ വലിയ കട ബാധ്യതയിലായിരുന്നു.ഇതാണ് പ്രതി നാടിനെ നടുക്കിയ കൊലപാതക ങ്ങൾ നടത്താൻ കാരണമായത്. പ്രതി ബിസിനസിനായി നാട്ടിലടക്കം ഒരുപാട് ആളുകളിൽ നിന്ന് വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കടബാധ്യത കാരണം ജീവിക്കാൻ കഴിയാതെ വന്നപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."