HOME
DETAILS

ജയില്‍മോചിതരായ ഫലസ്തീനികളെ ഈ റമദാനില്‍ മസ്ജിദുല്‍ അഖ്‌സയുടെ സമീപത്തേക്ക് പോലും അടുപ്പിക്കില്ലെന്ന് ഇസ്‌റാഈല്‍

  
Web Desk
February 25 2025 | 06:02 AM

Israel plans to bar freed Palestinians from entering Jerusalems Al-Aqsa Mosque in Ramadan

തെല്‍ അവീവ്: ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിച്ച ഫലസ്തീനികള്‍ക്ക് മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശനം നിഷേധിക്കാനൊരുങ്ങി ഇസ്‌റാഈല്‍. മോചിതരായ ഫലസ്തീന്‍ തടവുകാരെ ഈ റമദാനില്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് അടുപ്പിക്കുകയില്ലെന്നാണ് ഇസ്‌റാഈലിന്റെ നിലപാടെന്ന് ഇസ്‌റാഈല്‍ മീഡിയ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

റമദാന് മുന്നോടിയായി അല്‍ അഖ്‌സ പള്ളിയുടെ സുരക്ഷ ഇസ്‌റാഈല്‍ വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഇസ്‌റാഈല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ അറയിപ്പില്‍ വ്യക്തമാവുന്നു.  3,000 പൊലിസുകാരെ ജറുസലേമിലേക്കും അല്‍ അഖ്‌സയിലേക്കുമുള്ള പാതയിലെ ചെക്ക് പോയിന്റുകളില്‍ വിന്യസിക്കാനാണ് ഇസ്‌റാഈലിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്ന് 10,000 ഫലസ്തനികള്‍ക്ക് മാത്രമേ റമാദാനില്‍ പള്ളയില്‍ പ്രവേശിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കികയുള്ളുവെന്നും ഇസ്‌റാഈല്‍ അറിയിപ്പില്‍ പറയുന്നു.

55ന് വയസിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  മുതിര്‍ന്നവര്‍ക്കൊപ്പം മാത്രമേ കുട്ടികളെ പള്ളികളില്‍ പ്രവേശിപ്പിക്കൂ എന്നും നിര്‍ദ്ദേശങ്ങളിലുണ്ട് അതേസമയം, നിര്‍ദേശങ്ങള്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. 

റമദാനില്‍ എല്ലാ വര്‍ഷവും അല്‍ അഖ്‌സ പള്ളിയിലേക്കുള്ള പ്രവേശനത്തില്‍ ഫലസ്തീനികള്‍ ഇസ്‌റാഈലിന്റെ നിയന്ത്രണം നേരിടാറുണ്ട്.  അല്‍ അഖ്‌സ സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് നേരെ അതിക്രമങ്ങളും ഇസ്‌റാഈല്‍ അഴിച്ചു വിടാറുമുണ്ട്. മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധസ്ഥലമാണ് അല്‍ അഖ്‌സ പള്ളി.

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്‌റാഈല്‍ ബന്ദികളെ കൈമാറുന്നതിന് പകരമായി നിരവധി ഫലസ്തീനികളെ ഇസ്‌റാഈല്‍ വിട്ടയച്ചിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണം വെളുപ്പിച്ച ബാങ്കിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  14 hours ago
No Image

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; കുവൈത്തില്‍ നാളെ മുതല്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍

latest
  •  15 hours ago
No Image

നെഹ്‌റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്

Kerala
  •  16 hours ago
No Image

കുവൈത്തിലെ സര്‍ക്കാര്‍ ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന്‍ ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്‍ക്ക് ലഭിക്കുന്നത്; കൂടുതലറിയാം

Kuwait
  •  17 hours ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  17 hours ago
No Image

അവസാന വാക്കുകള്‍ ഗസ്സക്കായി, എന്നും പീഡിതര്‍ക്കൊപ്പം; നിലപാടുകളുടെ മഹാഇടയന്‍

International
  •  18 hours ago
No Image

ചാരിറ്റി ഓർ​ഗനൈസേഷനുകളുടെ ഓൺലൈൻ ഫണ്ട് ശേഖരണം നിർത്തിവച്ച് കുവൈത്ത്

Kuwait
  •  18 hours ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

International
  •  18 hours ago
No Image

ഗോവ കീഴടക്കാൻ ഗോകുലം; സൂപ്പർ കപ്പിൽ ആദ്യ അങ്കത്തിനൊരുങ്ങി മലബാറിയൻസ്

Football
  •  19 hours ago
No Image

സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: തുടർനടപടികളിലേക്ക് കടന്ന് ഇ.ഡി; വീണ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു

Kerala
  •  19 hours ago