14 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നിയമനടപടിയെടുത്ത് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം
ദുബൈ: ഗാര്‍ഹിക തൊഴിലാളി നിയമം ലംഘിച്ചതിന്റെ പേരില്‍ ഈ വര്‍ഷം ജനുവരിയില്‍ 14 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നിയമപരവും ഭരണപരവുമായ നടപടികള്‍ നേരിട്ടതായി മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
വീട്ടുജോലിക്കാരന്‍ തിരിച്ചെത്തിയതിനു ശേഷമോ അസാന്നിധ്യത്തിലോ രണ്ടാഴ്ചയ്ക്കുള്ളില്‍ റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നല്‍കാത്ത 20 കേസുകള്‍ ഉള്‍പ്പെടെ ആകെ 22 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മന്ത്രാലയത്തിന്റെ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാത്തതിന്റെ പേരിലാണ് ബാക്കിയുള്ള 2 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
നിയമം ലംഘിക്കുകയോ കുറ്റക്കാരാണെന്ന് കണ്ടെത്തുകയോ ചെയ്യപ്പെട്ട ഏതൊരു ഏജന്‍സിക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗുരുതരമായ നിയമലംഘനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെ വിവിധ നടപടികളെക്കുറിച്ച് മന്ത്രാലയം ചിന്തിച്ചുവരികയാണ്. നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതുള്‍പ്പെടെ എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയും MoHRE ആവര്‍ത്തിച്ചു.
ഏതെങ്കിലും നിയമലംഘനങ്ങള്‍, പ്രത്യേകിച്ച് റിക്രൂട്ട്‌മെന്റ് ഫീസ് റീഫണ്ട് ചെയ്യുന്നതിലെ കാലതാമസം സംബന്ധിച്ചവ, ഔദ്യോഗിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ (ഇമെയില്‍) വഴിയോ 80084 എന്ന നമ്പറിലുള്ള ലേബര്‍ ക്ലെയിംസ് ആന്‍ഡ് അഡ്വൈസറി കോള്‍ സെന്ററിലൂടെയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം തൊഴിലുടമകളോട് അഭ്യര്‍ത്ഥിച്ചു. പരാതികള്‍ സുതാര്യതയോടെയും വേഗത്തിലും കൈകാര്യം ചെയ്യുമെന്ന് മന്ത്രാലയം തൊഴിലുടമകള്‍ക്ക് ഉറപ്പ് നല്‍കി.
ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ അനിവാര്യമായ പങ്ക് എടുത്തുകാണിച്ച മന്ത്രാലയം എല്ലാ നിയമങ്ങളും പാലിക്കുന്നതിനൊപ്പം യോഗ്യതയുള്ള തൊഴിലാളികളുടെ സേവനം ഈ ഏജന്‍സികള്‍ ഉറപ്പാക്കണമെന്ന് മന്ത്രാലയം പറഞ്ഞു. ആരോഗ്യം, സുരക്ഷ, നിയമപരമായ നില എന്നിവയ്ക്ക് അപകടമുണ്ടാക്കുന്ന ലൈസന്‍സില്ലാത്ത ഏജന്‍സികളുമായോ സംശയാസ്പദമായി കാണപ്പെടുന്ന സോഷ്യല്‍ മീഡിയയിലെ സേവനദാതാക്കളുമായോ ഇടപഴകുന്നതിനെതിരെയും മന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."