HOME
DETAILS

സുഡാനില്‍ സൈനിക വിമാനം തകര്‍ന്നുവീണു; 49 പേര്‍ കൊല്ലപ്പെട്ടു

  
Web Desk
February 26, 2025 | 12:09 PM

Military plane crashes in Sudan 49 people were killed

ഖാര്‍തൂം: വടക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ ഓംദുര്‍മാന്‍ നഗരത്തില്‍ ഉണ്ടായ സൈനിക വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 49 ആയി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നാണിത്. അപകടത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച ഓംദുര്‍മാനിലെ ജനസാന്ദ്രതയുള്ള പ്രദേശത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റതായി എന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഖാര്‍ത്തൂം മീഡിയ ഓഫീസ് അറിയിച്ചു.

തലസ്ഥാനമായ ഖാര്‍ത്തൂമില്‍ നിന്നും വെറും പത്തു കിലോമീറ്റര്‍ മാറിയാണ് ഓംദുര്‍മാന്‍ സ്ഥിതി ചെയ്യുന്നത്. ഓംദുര്‍മാന് വടക്കുള്ള വാദി സെയ്ദന വ്യോമതാവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

അപകടത്തില്‍ ഓംദുര്‍മാനിലെ കരാരി ജില്ലയിലെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി മീഡിയ ഓഫീസ് അറിയിച്ചു. അപകടത്തില്‍ സായുധ സേനാംഗങ്ങളും സാധാരണക്കാരും കൊല്ലപ്പെട്ടതായി സൈന്യം നേരത്തെ പറഞ്ഞിരുന്നുവെങ്കിലും കണക്കുകള്‍ നല്‍കുകയോ അപകടകാരണം എന്താണെന്ന് വ്യക്തമാക്കുകയോ ചെയ്തിരുന്നില്ല. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഓംദുര്‍മാനിലെ നൗ ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജുന്റെ ഓർമകളിൽ വിതുമ്പി ഗ്രാമം ; ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് രണ്ട് വര്‍ഷം തികഞ്ഞു

latest
  •  3 days ago
No Image

ജറുസലമില്‍ എംബസി തുറക്കാനുള്ള നീക്കവുമായി കൊളംബിയ; അപലപിച്ച് ഒഐസി

Saudi-arabia
  •  3 days ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  3 days ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  3 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  3 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  3 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  3 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  3 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  3 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  3 days ago