HOME
DETAILS

ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധന: 200 മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

  
Ajay
February 27 2025 | 17:02 PM

Vehicle search at check post Tamilnadu native nabbed with 200 drug pills

പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ നടന്ന വാഹനപരിശോധനയ്ക്കിടെ 200 മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശി അറസ്റ്റിലായി. മടകുർച്ചി സ്വദേശിയായ റിയാസ് അഹമ്മദ് (18) എന്ന യുവാവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷെരീഫ് പി.എം, പ്രഭ ജി, പ്രിവന്റീവ് ഓഫീസർമാരായ മനോജ് പി.എസ്, കെ.പി രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.

ഇരിങ്ങാലക്കുട ആളൂരിൽ രാസലഹരിയുമായി മൂന്ന് യുവാക്കൾ പിടിയിൽ

തൃശൂർ: സംസ്ഥാന വ്യാപകമായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദേശപ്രകാരം നടത്തുന്ന "ഓപ്പറേഷൻ ഡി-ഹണ്ട്" എന്ന മയക്കുമരുന്ന് വിരുദ്ധ നടപടിയുടെ ഭാഗമായി, ഇരിങ്ങാലക്കുട ആളൂരിൽ നിന്നും മൂന്ന് യുവാക്കളെ എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തു.കണ്ണിക്കര ആൽത്തറയിൽ നിന്നും: കടുപ്പശേരി സ്വദേശി ക്രിസ്റ്റോ (21),അവിട്ടത്തൂരിൽ നിന്നും: മനക്കലപ്പടി സ്വദേശി ജെസ്വിൻ (19),പുന്നേലിപ്പടിയിൽ നിന്നും: അവിട്ടത്തൂർ സ്വദേശി ഓസ്റ്റിൻ (19)പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പിടിയിലായ ക്രിസ്റ്റോ ആളൂർ പോലീസ് സ്റ്റേഷനിലെ റൗഡിയാണ്. 2024-ൽ ഒരു അടിപിടി കേസിലും ഒരു വധശ്രമ കേസിലും പ്രതിയായിട്ടുണ്ട്.

തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ, തൃശൂർ റൂറൽ എസ്.പി ബി. കൃഷ്ണകുമാർ എന്നിവരുടെ നിർദേശപ്രകാരം നടന്ന അന്വേഷണത്തിൽ ആളൂർ ഇൻസ്‌പെക്ടർ ബിനീഷ് കെ.എം, സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ബാബു ടി.ആർ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, സുനീഷ് കുമാർ, നിഖിൽ, ഹോം ഗാർഡ് ഏലിയാസ് എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  9 minutes ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  an hour ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago