
ഗുജറാത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അവസാന എംപി, ഹിന്ദുത്വവാദികള്‍ നിഷ്ഠൂരമായി കൊന്ന ഏറ്റവും മുതിര്‍ന്ന നേതാവ്, കോണ്‍ഗ്രസ് മറന്ന ഇഹ്‌സാന്‍ ജാഫ്രി | Remembering Ehsan Jafri

സ്വതന്ത്രാനന്തര ഇന്ത്യയില്‍ വന്‍ ആസൂത്രണ സ്വഭാവത്തോടെ നടന്ന ഏറ്റവും ഭീകരമായ വംശഹത്യയാണ് ഗുജറാത്തില്‍ 2002ല്‍ നടന്നത്. കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിന് തീയിട്ടുവെന്നാരോപിച്ചാണ് ആക്രമണം തുടങ്ങിയതെങ്കിലും ഹിന്ദുത്വവാദികളുടെ കേന്ദ്രങ്ങളില്‍ മുസ്ലിം പോക്കറ്റുകള്‍ അടയാളപ്പെടുത്തിയ രേഖകളും വന്‍തോതില്‍ ആയുധങ്ങളും ഗ്യാസ് സിലിണ്ടറുകളും വരെ ശേഖരിച്ചുവച്ചിരുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്, അതിലെ ആസൂത്രണത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
കലാപത്തില്‍ കോണ്‍ഗ്രസ് മുന്‍ എം.പിയായിരുന്ന ഇഹ്‌സാന്‍ ജാഫ്രിയുള്‍പ്പെടെയുള്ളവര്‍ അതി നിഷ്ഠൂരമായി കൊല്ലപ്പെട്ടു. ഗുജറാത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച അവസാന എം.പിയാണ് ഇഹ്‌സാന്‍ ജാഫ്രി. പിന്നീട് സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന ഗുജറാത്തുകാരനായ അഹമ്മദ് പട്ടേല്‍ രാജ്യസഭാംഗമായിരുന്നുവെങ്കിലും ജാഫ്രിക്ക് ശേഷം ഒരു മുസ്ലിം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് ടിക്കറ്റില്‍ ഗുജറാത്തില്‍നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. വംശഹത്യയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ഇഹ്‌സാന്‍ ജാഫ്രി. 2002 ഫെബ്രുവരി 28ന് വംശഹത്യക്കിടെ ഹിന്ദുത്വ ആള്‍ക്കൂട്ടത്തെ ഭയന്ന് അഹമ്മദാബാദ് നഗരിയോട് ചേര്‍ന്നുള്ള ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ അഭയം തേടിയ 70ഓളം പേരെയാണ് ഹിന്ദുത്വ അക്രമിക്കൂട്ടം കൊലപ്പെടുത്തിയത്.
എന്നാല്‍, ഇഹ്‌സാന്‍ ജാഫ്രിയെ പിന്നീട് കോണ്‍ഗ്രസ് മറക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നീതിക്ക് വേണ്ടി ഗുജറാത്തിലെ വിചരാണക്കോടതി മുതല്‍ സുപ്രിംകോടതി വരെ നിയമയുദ്ധംചെയ്ത വിധവ സാക്കിയാ ജാഫ്രിക്കും കോണ്‍ഗ്രസ് കാര്യമായ പിന്തുണ നല്‍കിയില്ല. സാക്കിയാ ജാഫ്രിയുടെ മരണശേഷമുള്ള ഇഹ്‌സാന്‍ ജാഫ്രിയുടെ ആദ്യ ചരമവാര്‍ഷികദിനം കൂടിയായിരുന്നു ഇന്നലെ.
കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവച്ച ഇഹ്‌സാന്‍ ജാഫ്രി അനുസ്മരണ കുറിപ്പോടെ, ജാഫ്രിയെ മറന്ന കോണ്‍ഗ്രസിന്റെ നടപടി വ്യാപകമായി വിമര്‍ശനത്തിനും കാരണമായി. ഇക്കാര്യം ചര്‍ച്ചയായതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, ജാഫ്രിയെ അനുസ്മരിച്ച് പോസ്റ്റ് പങ്കുവച്ചു. സംഘ്പരിവാര്‍ ആണ് ജാഫ്രിയെ കൊലപ്പെടുത്തിയതെന്ന് കൃത്യമായി പറഞ്ഞ രാഹുലിന്റെ പോസ്റ്റില്‍ പക്ഷേ, ഇഹ്‌സാന്‍ ജാഫ്രിയുടെ പേര് ഒന്നിലധികം തവണ തെറ്റായി വരികയുംചെയ്തു. (പലരും ചൂണ്ടിക്കാട്ടിയതോടെ പിന്നീടത് തിരുത്തുകയുണ്ടായി). പൊതുവേ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവ്ക്കുന്ന പോസ്റ്റുകള്‍ക്ക് കിട്ടുന്ന റിയാക്ഷനുമായി താരതമ്യം ചെയ്യുകയാണെങ്കില്‍, ജാഫ്രി അനുസ്മരണ കുറിപ്പിന് റിയാക്ഷന്‍ തുലോം കുറവാണ്. ഒരു പക്ഷേ ഇഹ്‌സാന്‍ ജാഫ്രിയെ ഓര്‍ത്ത ഏറ്റവും പ്രധാന കോണ്‍ഗ്രസ് നേതാവാകും രാഹുല്‍ മാങ്കൂട്ടത്തില്‍.
കോണ്‍ഗ്രസിന് മൂന്ന് മുഖ്യമന്ത്രിമാരാണുള്ളത്. സിദ്ധരാമയ്യയും (കര്‍ണാടക), സുഖ്‌വീന്ദര്‍ സിങ് സുഖുവും (ഹിമാചല്‍ പ്രദേശ്), രേവന്ത് റെഡ്ഡിയും (തെലങ്കാന). മൂന്നുപേരും ജാഫ്രിയെ മറന്നു. ആദ്യ രാഷ്ട്രപതി രാജേന്ദ്രപ്രസാദിനെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭാര്യ കമലാ നെഹ്‌റുവിനെയും അവരുടെ ചരമവാര്‍ഷികദിനത്തില്‍ സുഖ്‌വീന്ദര്‍ സിങ് സുഖു അനുസ്മരിച്ചിട്ടുണ്ട്. ജാഫ്രിയുടെ സ്വന്തം തട്ടകമായ ഗുജറാത്തിലെ കോണ്‍ഗ്രസ് സോഷ്യല്‍മീഡിയാ പേജുകളിലും ജാഫ്രിയില്ല.
Congress has forgotten Ihsan Jafri, who was killed in the Gujarat riots. The Congress has also not given much support to Zakia Jafri, his widow, who fought a legal battle from the Gujarat High Court to the Supreme Court for his justice. Yesterday was also the first death anniversary of Ihsan Jafri after Zakia Jafri's death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
National
• 2 days ago
'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി
International
• 2 days ago
വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്
latest
• 2 days ago
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
Kerala
• 2 days ago
യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില
uae
• 2 days ago
വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ
Economy
• 2 days ago
ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല
Economy
• 2 days ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 2 days ago
പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന
National
• 2 days ago
യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി
Business
• 2 days ago
സൂര്യപ്രകാശം കാണാതെ നാല് വര്‍ഷം; രഹസ്യ മുറിയില്‍ കുട്ടികളെ പൂട്ടിയിട്ടത് സ്വന്തം അച്ഛനും, അമ്മയും; ഒടുവില്‍ പൊലിസെത്തി അറസ്റ്റ്
International
• 2 days ago
മെഡിക്കല്‍ കോളജിലെ അപകടം; മരണങ്ങളില്‍ വിദഗ്ദ അന്വേഷണം നടക്കുമെന്ന് ആരോഗ്യ മന്ത്രി
Kerala
• 2 days ago
സംഘ്പരിവാര്‍ പ്രവര്ത്തകന് സുഹാസ് ഷെട്ടി വധം; എട്ടുപേര്‍ അറസ്റ്റില്‍
National
• 2 days ago
ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾക്ക് 'അന്ത്യം': ദേശസുരക്ഷയ്ക്കായി കടുത്ത വിലക്കും ഇറക്കുമതി നിരോധനവും
National
• 2 days ago
മകന്‍ ഹിന്ദുത്വ സഹചാരി; രാഷ്ട്രീയക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി യുവാക്കളെ ഉപയോഗിക്കുന്നു; കൊല്ലപ്പെട്ട സുഹാസിന്റെ കുടുംബം
National
• 2 days ago
കളമശേരിയിൽ ആമസോൺ ഗോഡൗണിൽ പരിശോധന; വ്യാജ ഐഎസ്ഐ മാർക്ക് പതിച്ച ഉത്പന്നങ്ങൾ പിടികൂടി
Kerala
• 2 days ago.png?w=200&q=75)
ചവിട്ടിപ്പൊളിച്ച ഡോറുകൾ ,രോഗികളുമായി കുതിച്ചു പായുന്ന ആംബുലൻസുകൾ, രക്ഷിച്ച ജീവനുകൾ: കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് പറഞ്ഞറിയിക്കാനാകാത്ത രക്ഷാപ്രവർത്തനം
Kerala
• 2 days ago
കള്ളപ്പണം: ദുബായിലെ ഇന്ത്യൻ വ്യവസായിക്ക് അഞ്ചു വർഷം ജയിലും ഒരു കോടി രൂപ പിഴയും, സ്വത്ത് കണ്ടുകെട്ടും; ഫാൻസി നമ്പറിനായി 76 കോടി ചെലവിട്ട ബൽവീന്ദർ സിംഗ് സാഹ്നി എന്ന അബു സബാഹിനെ അറിയാം
uae
• 2 days ago
ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അവൻ: സെർജിയോ ബുസ്ക്വറ്റ്സ്
Football
• 2 days ago
ഷാരോൺ കേസ്: ഗ്രീഷ്മക്ക് തൂക്കുമരം വിധിച്ച ജഡ്ജി എ എം ബഷീറിന് സ്ഥലംമാറ്റം
Kerala
• 2 days ago
മെസി, നെയ്മർ, എംബാപ്പെ ഇവരാരുമല്ല, അവനാണ് പിഎസ്ജിയുടെ സൂപ്പർസ്റ്റാർ: ജർമൻ ഇതിഹാസം
Football
• 2 days ago