HOME
DETAILS

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

  
Shaheer
May 03 2025 | 16:05 PM

CRPF Dismisses Jawan for Concealing Marriage to Pakistani Woman

ശ്രീനഗര്‍: പാക് സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത് മറച്ചുവച്ച സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സിആര്‍പിഎഫിന്റെ 41ാം ബറ്റാലിയനിലെ ജവാനായ മുനീര്‍ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. ജമ്മു സ്വദേശിയായ മുനീറിന്റെ ഭാര്യ മിനല്‍ ഖാന്‍, തന്നെ പാകിസ്താനിലേക്ക് മടക്കി അയക്കരുതെന്നാവശ്യപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വിവാഹത്തിന്റെ കാര്യം പുറത്തറിഞ്ഞത്. 

പാകിസ്താന്‍ സ്വദേശിനിയെ വിവാഹം ചെയ്ത കാര്യം മറച്ചുവച്ചത് ഗൗരവരമാണെന്നും ആശങ്ക ഉയര്‍ത്തുന്നതെണന്നും സിആര്‍പിഎഫ് പത്രക്കുറിപ്പില്‍ പറഞ്ഞു. 

വിവാഹം ചെയ്തതിനു പുറമേ വിസാ കാലാവധി കഴിഞ്ഞ ശേഷവും യുവതിയെ മനഃപൂര്‍വം ഇന്ത്യയില്‍ താമസിപ്പിച്ചു എന്നത് ഗുരുതരമായ നിയമലംഘനമാണെന്നും സിആര്‍പിഎഫ് പറഞ്ഞു. വിവരം പുറത്തുവന്നതിനു പിന്നാലെ മുനീറിനെ ജമ്മുവില്‍ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തെ പിരിച്ചുവിട്ടത്. 2023ല്‍ മിനലിനെ വിവാഹം കഴിക്കുന്നതിനായി മുനീര്‍ സിആര്‍പിഎഫില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനമാകുന്നതിനു മുമ്പ് 2024 മെയ് 24ന് ഇവര്‍ വിവാഹം ചെയ്യുകയായിരുന്നു. പാകിസ്താനിലെ സിയാല്‍കോട്ട് സ്വദേശിനിയാണ് മിനല്‍.  


നേരത്തെ, കുടുംബങ്ങളെ ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കണമെന്ന് മിനല്‍ ഖാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
  
'ഞങ്ങളെ കുടുംബത്തോടൊപ്പം താമസിക്കാന്‍ അനുവദിക്കണം,' മിനല്‍ ഖാന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 

'ആക്രമണത്തില്‍ നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയതിനെ ഞങ്ങള്‍ അപലപിക്കുന്നു. അവര്‍ക്ക് കഠിനമായി ശിക്ഷ നല്‍കണം.' മിനല്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 55 നയതന്ത്രജ്ഞരും ഇവരുടെ ആശ്രിതരും സപ്പോര്‍ട്ടിംങ് സ്റ്റാഫും പാക് വിസയുള്ള എട്ട് ഇന്ത്യക്കാരും ഉള്‍പ്പെടെ 786 പാക് പൗരന്മാര്‍ അട്ടാരി-വാഗ അതിര്‍ത്തി കടന്ന് ഇന്ത്യ വിട്ടിരുന്നു.

ഏപ്രില്‍ 24 മുതല്‍ പഞ്ചാബില്‍ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര അതിര്‍ത്തി വഴി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നത് 25 നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ 1,465 ഇന്ത്യക്കാരും ദീര്‍ഘകാല ഇന്ത്യന്‍ വിസയുള്ള 151 പാക് പൗരന്മാരുമാണ്.

രാജ്യം വിടാനുള്ള സമയപരിധി കഴിഞ്ഞ ശേഷം ഒരു പാക് പൗരനും ഇന്ത്യയില്‍ തുടരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഏപ്രില്‍ 25ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  8 days ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  8 days ago
No Image

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

Kerala
  •  8 days ago
No Image

വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം

Kerala
  •  8 days ago
No Image

ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്

Kerala
  •  8 days ago
No Image

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Kerala
  •  8 days ago
No Image

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ

Kerala
  •  8 days ago
No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  9 days ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  9 days ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  9 days ago