HOME
DETAILS

ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യം; 33 പാർക്കുകൾ കൂടി തുറന്ന് അബൂദബി

  
March 01 2025 | 08:03 AM

 Abu Dhabi Opens 33 New Parks to Enhance Quality of Life

അബൂദബി: മുസഫ മേഖലയിലെ ജനങ്ങൾ കൂടുതലായി താമസിക്കുന്ന മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ അബൂദബി നഗര-ഗതാഗത വകുപ്പ് 33 പുതിയ പാർക്കുകൾ തുറന്നു. 

അബൂദബി നിവാസികളുടെ ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടാണ് വിനോദ ഇടങ്ങളോടുകൂടിയ പുതിയ പാർക്കുകൾ ആരംഭിച്ചിരിക്കുന്നത്. കുട്ടികളുടെ കളിസ്ഥലങ്ങൾ, പിക്നിക് മേഖലകൾ, തണലിന് കീഴെയുള്ള ഇരിപ്പിടങ്ങൾ, ജോഗിങ് ട്രാക്കുകൾ, ഫിറ്റ്നസ് സോണുകൾ എന്നിവയും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. കായിക പ്രേമികൾക്കായി പാർക്കിൽ ബാസ്കറ്റ്ബാൾ, വോളിബാൾ, ബാഡ്‌മിൻ്റൺ കോർട്ടുകളും ഒരുക്കിയിട്ടുണ്ട്. 

1200 ദിർഹം ചെലവഴിച്ചു നിർമിക്കുന്ന സമൂഹ വികസന പദ്ധതികളുടെ ഭാഗമായിട്ടാണ് പാർക്കുകളുടെ നിർമാണം. 2025ഓടെ 277 പുതിയ പാർക്കുകൾ നിർമിക്കുമെന്ന് നേരത്തേ‌ അധികൃതർ അറിയിച്ചിരുന്നു. ഇതിൽ അബൂദബിയിൽ 180ഉം, അൽഐനിൽ 80ഉം അൽ ദഫ്റയിൽ 17ഉം പാർക്കുകളാണ് പുതുതായി വരുന്നത്. കാൽനട പാതകൾ, സൈക്ലിങ് പാതകൾ, പള്ളികൾ, പാർക്കുകൾ, പച്ചപ്പുകൾ, സൗന്ദര്യവത്കരണ ജോലികൾ, കായികയിടങ്ങൾ, ക്ലിനിക്കുകൾ തുടങ്ങിയവയാണ് നിർമിക്കുന്നത്. 

അബൂദബി കോർണിഷ് ഹെറിറ്റേജ് പാർക്ക്, ഖലീജ് അൽ അറബ് സ്ട്രീറ്റ് ഓഫിസേഴ്‌സ് ക്ലബ് പാർക്ക്, ഡോൾഫിൻ പാർക്ക്, അൽ ബതീൻ പാർക്ക്, അൽസാദ സ്ട്രീറ്റ് അൽ സഫറാന, ടൂറിസ്റ്റ് ക്ലബ് ഏരിയ അൽ ബരീദ് പാർക്ക്, അൽസജി പാർക്ക്, അൽ മൊണ്ടാസ ഗാർഡൻസ് നമ്പർ 1,2,4,5 എന്നിവിടങ്ങളിലാണ് പ്രാർഥന സൗകര്യമുള്ളത്.

ലോകോത്തര നിലവാരമുള്ള ജീവിതസാഹചര്യമൊരുക്കുകയും ആരോഗ്യജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി നേരത്തേതന്നെ അബൂദബിയിൽ നിരവധി വിനോദ കേന്ദ്രങ്ങൾ തുറന്നിരുന്നു. 46 പോക്കറ്റ് പാർക്കുകളും, 94 കളിയിടങ്ങളും ജനങ്ങൾക്കായി ഒരുക്കി നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, റോഡ് സുരക്ഷ, താമസക്കാർക്കായി വിനോദ സൗകര്യങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.

Abu Dhabi has inaugurated 33 new parks as part of its efforts to enhance the quality of life for residents, promoting a healthier and more sustainable lifestyle.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹമാണ് ഫുട്ബോളിനെ മുഴുവനായും മാറ്റിമറിച്ചത്: ലയണൽ മെസി

Football
  •  2 days ago
No Image

പത്തനംതിട്ടയിൽ മദ്യലഹരിയിൽ വീടിന് തീവെച്ച യുവാവ് വെന്തുമരിച്ചു

Kerala
  •  2 days ago
No Image

വിവാഹ വേദിയിൽ വധുവിന് പകരം വധുവിന്റെ അമ്മ; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി പൊലീസ് സഹായം തേടി

National
  •  2 days ago
No Image

തിരുവനന്തപുരം; പെറ്റി-ക്രിമിനൽ കേസുകൾ തീർക്കാൻ അതിവേഗ ഡ്രൈവ് മേയ് 30 വരെ പിഴയടച്ച് കേസ് അവസാനിപ്പിക്കാം

Kerala
  •  2 days ago
No Image

ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടി; നിബന്ധനകളിൽ ധാരണ, ഏപ്രിൽ 23 മുതൽ വാഷിംഗ്ടണിൽ ചർച്ചകൾ

National
  •  2 days ago
No Image

തിരുവനന്തപുരത്ത് അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

Kerala
  •  2 days ago
No Image

'അന്ന് ഞാൻ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു'; മാധ്യമങ്ങളോട് പരിഹാസ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ

Kerala
  •  2 days ago
No Image

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഡൽഹിയെ കീഴടക്കി ഗുജറാത്ത് തലപ്പത്ത് 

Cricket
  •  3 days ago
No Image

വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

14കാരൻ കളത്തിൽ! സഞ്ജുവിന്റെ പകരക്കാരനായിറങ്ങി ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക്

Cricket
  •  3 days ago