HOME
DETAILS

ഇംഗ്ലണ്ട്, സ്‌പെയ്ൻ, ഇറ്റലി...ഇപ്പോൾ സഊദിയും; വീണ്ടും ചരിത്രമെഴുതി റൊണാൾഡോ

  
March 01, 2025 | 1:09 PM

Cristaino Ronaldo Create a Historical Record in Football

റിയാദ്: സഊദി പ്രോ ലീഗിൽ അൽ നസറിന് തോൽവി. അൽ ഒരൊമ്പ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നസറിനെ പരാജയപ്പെടുത്തിയത്. സീസണിലെ സൗദി വമ്പൻമാരുടെ നാലാം തോൽവിയായിരുന്നു ഇത്. മത്സരം പരാജയപ്പെട്ടെങ്കിലും അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫുട്ബോൾ കരിയറിൽ ഒരു തകർപ്പൻ നേട്ടമാണ് സ്വന്തമാക്കിയത്. 

അൽ നസറിനൊപ്പം 100 മത്സരങ്ങൾ പൂർത്തിയാക്കാനാണ് റൊണാൾഡോക്ക്‌ സാധിച്ചത്. ഇതോടെ നാല് വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടി 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്,  യുവന്റസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയായിരുന്നു ഇതിനു മുമ്പ് റൊണാൾഡോ 100 മത്സരങ്ങൾ കളിച്ചിട്ടുള്ളത്. 

2023ൽ മാഞ്ചസ്റ്റർ യുണൈറ്ററിൽ നിന്നുമായിരുന്നു റൊണാൾഡോ സഊദിയിലേക്ക് എത്തിയത്. റൊണാൾഡോയുടെ വരവിന് പിന്നാലെ ലോക ഫുട്ബോളിൽ സഊദി പ്രൊ ലീഗിന് കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പ്യൻ അധ്യായങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പല സൂപ്പർതാരങ്ങളും സഊദിയുടെ മണ്ണിൽ എത്തിയിരുന്നു. കരിം ബെൻസിമ, സാദിയോ മാനെ, റിയാദ് മെഹറസ്, നെയ്മർ തുടങ്ങിയ മികച്ച താരങ്ങളായിരുന്നു സഊദിയിലേക്ക് കൂടുമാറിയത്. അൽ നസറിന് വേണ്ടി ഇക്കാലയളവിലെല്ലാം തകർപ്പൻ ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. 100 മത്സരങ്ങളിൽ നിന്നും 89 ഗോളുകളും 19 അസിസ്റ്റുകളുമാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. 

അതേസമയം മത്സരത്തിൽ അൽ ഒറോമക്ക്‌ വേണ്ടി ഒമർ അൽ സോമയും ജൊഹാൻ ബർഗ് ഗുണ്ട്മാഡ്‌സണുമാണ് ഗോളുകൾ നേടിയത്. നവാഫ് ബൗഷലിലൂടെയാണ് അൽ നസർ ലക്ഷ്യം കണ്ടത്. നിലവിൽ സഊദി പ്രൊ ലീഗിൽ മൂന്നാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും സംഘവും. 24 മത്സരങ്ങളിൽ നിന്നും 14 ജയവും അഞ്ചു സമനിലയും നാല് തോൽവിയും അടക്കം 47 പോയിന്റാണ് അൽ നസറിന്റെ കൈവശമുള്ളത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ മാർച്ച് മൂന്നിന് എസ്റ്റെഗ്ലാൽ എഫ്‌സിക്കെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. 

Cristaino Ronaldo Compleated 100 Matches With Four Diffrent Clubs in Football 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  4 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  5 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  5 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  5 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  5 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  6 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  6 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  6 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  6 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  6 hours ago