HOME
DETAILS

പണം നല്‍കിയില്ല, 2 പേരെ കൂടി കൊല്ലാന്‍ അഫാന്‍ പദ്ധതിയിട്ടു, നിര്‍ണായക വെളിപ്പെടുത്തല്‍

  
Web Desk
March 02 2025 | 05:03 AM

planned-to-kill-two-more-relatives venjaramoodu-mass-murder-afan-confession

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് അഫാന്റെ വെളിപ്പെടുത്തല്‍. ആശുപത്രിയില്‍ അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പണം കടം ചോദിച്ചിരുന്നെന്നും ഇത് നല്‍കാത്തതില്‍ അവരോട് പക തോന്നിയിരുന്നുവെന്നുമാണ് അഫാന്റെ മൊഴി. എന്നാല്‍ അനുജനെ കൊലപ്പെടുത്തിയതോടെ തന്റെ മനോവീര്യം ചോര്‍ന്ന് തളര്‍ന്നുപോയെന്നും അതോടെ ഇവരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അഫാന്‍ പറഞ്ഞു.

അഫാനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ജയിലേക്ക് മാറ്റും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. അഫാനെ ആശുപത്രിയിലെത്തി നേരത്തെ തന്നെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. 

അതേസമയം, വെഞ്ഞാറമൂട് പൊലിസ് റഹീമിന്റെ മൊഴിയെടുത്തു. ഇന്നലെ മൂന്ന് മണിയോടെയാണ് പൊലിസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയത്. കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ള വിവരം തനിക്കറിയില്ലെന്നാണ് റഹിം പൊലിസിന് നല്‍കിയ മൊഴി. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയില്‍ നിന്നും വാങ്ങിയ വായ്പയും ഉള്‍പ്പെടെ 15 ലക്ഷം രൂപ നാട്ടില്‍ ബാധ്യതയുണ്ടെന്ന വിവരം അറിയാം. അഫാന് ഒരു പെണ്‍കുട്ടിയുമായി അടുപ്പമുള്ള കാര്യവും അറിയാമായിരുന്നു. ആ പെണ്‍കുട്ടിയുടെ സ്വര്‍ണമാല പണയംവച്ചിരുന്നു. മാല പണയത്തില്‍ നിന്നും എടുത്ത് നല്‍കാന്‍ 60,000 രൂപ ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹീം നല്‍കിയ മൊഴിയില്‍ പറയുന്നു.

സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാല്‍ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടില്‍ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും റഹീം മൊഴി നല്‍കി.

അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് പൊലിസ്. 14 പേരില്‍ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവില്‍ വായ്പ നല്‍കിയവര്‍ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം ശല്യം ചെയ്തു. പണം തിരികെ ചോദിച്ച് കടക്കാര്‍ ശല്യംചെയ്തപ്പോള്‍ കൂട്ട ആത്മഹത്യ ചെയ്യാന്‍ അഫാനും കുടുംബവും ആലോചിച്ചിരുന്നതായി പൊലിസ് പറഞ്ഞു.

അഫാന്റെ മാതാവ് ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷെ പണം നല്‍കിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അഫാന്‍ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടു പറഞ്ഞിരുന്നു.

അതിനിടെ, കട്ടിലില്‍ നിന്നും വീണതാണ് തനിക്ക് പരുക്ക് പറ്റാന്‍ കാരണമെന്ന് ഇന്നലെയും ആവര്‍ത്തിച്ചു അഫാന്റെ മാതാവ് ഷമീന. ഇന്നലെ മൊഴി രേഖപ്പെടുത്താന്‍ എത്തിയ മജിസ്ട്രേട്ടിനു മുന്നിലാണ് മൊഴി ആവര്‍ത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ വന്‍തീപിടിത്തം; രണ്ടു മരണം, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

National
  •  2 days ago
No Image

'ഇനിയും കാത്തിരിക്കാനാകില്ല, എന്റെ ഭര്‍ത്താവ് എപ്പോള്‍ തിരിച്ചുവരുമെന്ന് എനിക്കറിയില്ല'; പാക് പിടിയിലായ ജവാന്റെ ഭാര്യ പഞ്ചാബിലേക്ക്

National
  •  2 days ago
No Image

ഇന്ത്യ വിടാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും; കേരളത്തില്‍ നിന്നും മടങ്ങിയത് 6 പാക് പൗരന്മാര്‍

National
  •  2 days ago
No Image

അധികാരം കിട്ടി നൂറ് ദിവസം; 'വെറുപ്പിച്ച് ട്രംപ്'; ജനപിന്തുണയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്

International
  •  2 days ago
No Image

വനിത നേതാവിന് അശ്ലീല സന്ദേശം; മുന്‍ എംപിയെ പുറത്താക്കി ബംഗാള്‍ സിപിഎം

National
  •  2 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം,  'തീര്‍ക്കാന്‍' എത്തിയത് പുറത്തു നിന്നുള്ള സംഘം, ഒടുവില്‍ അടിച്ചു കൊന്നു; കോഴിക്കോട്ടെ ആള്‍ക്കൂട്ടക്കൊലയില്‍ അറസ്റ്റിലായത് അച്ഛനും മക്കളും

Kerala
  •  2 days ago
No Image

വില മുന്നോട്ട് തന്നെ കുതിക്കും; പവന് 30,000ത്തിന്റെ വരെ വര്‍ധന, കാണം വിറ്റ് സ്വര്‍ണം വാങ്ങണോ?

Business
  •  2 days ago
No Image

തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

Kerala
  •  2 days ago
No Image

ലോകം മുഴുവനുമെത്തി..എന്നാല്‍...; ഗസ്സക്കൊപ്പം നിന്ന മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ ഇസ്‌റാഈല്‍ 'ഉന്നതനേതൃത്വം'

International
  •  2 days ago
No Image

ബ്രസീലിന്റെ അടുത്ത പ്രതിഭ ഞാനായിരിക്കുമെന്ന് നെയ്മർ എന്നോട് പറഞ്ഞു: തുറന്നു പറഞ്ഞ് സൂപ്പർതാരം

Football
  •  2 days ago