HOME
DETAILS

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

  
Sudev
March 02 2025 | 17:03 PM

Lionel Messi Talks about the Situations of he playing in PSG

2021ലാണ് ലയണൽ മെസി ബാഴ്സലോണക്കൊപ്പമുള്ള നീണ്ട കരിയർ അവസാനിപ്പിച്ച് ഫ്രഞ്ച് ക്ലബ്‌ പാരീസ് സെയ്ന്റ് ജെർമെയ്നിലേക്ക് ചേക്കേറിയത്. രണ്ട് വർഷമാണ്‌ മെസി പാരീസിൽ കളിച്ചത്. ഇപ്പോൾ പിഎസ്ജിക്കൊപ്പം കളിച്ചപ്പോഴുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മെസി. ഫ്രഞ്ച് ക്ലബിനൊപ്പമുള്ള തന്റെ ജീവിതം വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്നാണ് മെസി പറഞ്ഞത്. 

ഇന്റർ മയാമിയിലേക്ക് കളിക്കാൻ പോയത് ഒരു അവസരമായിരുന്നു, ബാഴ്സലോണ വിടേണ്ടി വന്ന സമയങ്ങളിൽ എനിക്ക് എടുക്കേണ്ടി വന്ന തീരുമാനങ്ങളിൽ ഒന്നായിരുന്നു പാരീസിൽ ചേരുക എന്നത്. ഇത് ഫുട്ബോളിൽ എനിക്ക് ആസ്വദിക്കാൻ സാധിക്കാതെ പോയ രണ്ട് വർഷങ്ങൾ ആയിരുന്നു. പാരീസിൽ പരിശീലനത്തിലും മത്സരങ്ങളിലും ഞാൻ ഓരോ ദിവസവും സന്തുഷ്ടനായിരുന്നില്ല. ഇതിനോട് പൊരുത്തപ്പെടാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു,' മെസി ആപ്പിൾ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

പിഎസ്ജിക്ക്‌ വേണ്ടി രണ്ട് സീസണുകളിലായി 32 ഗോളുകളും 35 അസിസ്റ്റുകളുമാണ് മെസി നേടിയത്. ടീമിനൊപ്പം രണ്ട് ലീഗ് കിരീടങ്ങളും മെസി സ്വന്തമാക്കിയിരുന്നു. 2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. നിലവിൽ ഇന്റർ മയാമിക്ക് വേണ്ടി മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. 36 ഗോളുകളും 20 അസിസ്റ്റുകളും ആണ് മെസി ഇന്റർ മയാമിക്ക് വേണ്ടി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. ഈ വർഷം ഡിസംബർ വരെയാണ് ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ അവസാനിക്കുന്നത്.

ALSO READ: മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം

അതേസമയം മേജർ ലീഗ് സോക്കറിലെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ മയാമി സമനിലയിൽ കുടുങ്ങിയിരുന്നു.  ന്യൂയോർക്ക് സിറ്റിയാണ് മെസിയെയും സംഘത്തിന്റെയും സമനിലയിൽ കുടുക്കിയത്. മത്സരത്തിൽ ഇരു ടീമികളും രണ്ട് ഗോളുകൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. കോൺകകാഫ് കപ്പിൽ സ്പോർട്ടിങ് എഫ്സിക്കെതിരായ മത്സരത്തിൽ 3-1ന്റെ തകർപ്പൻ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. ഇതോടെ രണ്ട് പാദങ്ങളിലുമായി 4-1 എന്ന അഗ്രിഗേറ്റ് സ്‌കോറിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും മെസിക്കും സംഘത്തിനും സാധിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  3 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  3 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  3 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  3 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  3 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  3 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  3 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  3 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  3 days ago