HOME
DETAILS

വീണ്ടും മരണപ്പെയ്ത്ത്, രണ്ട് ഫലസ്തീനികളെ കൊന്നു, ഉപരോധം...ശേഷിക്കുന്ന ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗസ്സയെ നരകമാക്കുമെന്ന് ഭീഷണിയും

  
Web Desk
March 04 2025 | 03:03 AM

Israel Continues Attacks on Gaza Amid Stalled Ceasefire Talks Two Killed

ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ചകൾ എങ്ങുമെത്താതെ തുടരുമ്പൾ ഗസ്സയിൽ വീണ്ടും ഇസ്‌റാഈലിന്റെ ആക്രമണം. ചുരുങ്ങിയത് രണ്ട് ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മൂന്നു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടിലുണ്ട്. 

അതിനിടെ, ഗസ്സക്ക് മേൽ ശക്തമായ ഉപരോധം തുടരുകയാണ് ഇസ്‌റാഈൽ. അതിർത്തികൾ മുഖേന ഗസ്സയിലേക്കുള്ള മുഴുവൻ സഹായ വിതരണവും വിലക്കിയരിക്കുകയാണ്. ഇതിനു പുറമെ വെള്ളവും വൈദ്യുതിയും തടയാനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പദ്ധതിയുള്ളതായി ഇസ്‌റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

'ഞാൻ ഹമാസിനോട് പറയുകയാണ്. നിങ്ങൾ ബന്ദികളെ കൈമാറിയില്ലെങ്കിൽ നിങ്ങൾ വിചാരിക്കാത്തത്രയും ഭീകരമായ സാഹചര്യമാണ് വരാൻ പോകുന്നത്' നെതന്യാഹു ഭീഷണി  മുഴക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗസ്സയുടെ വാതിലുകളെല്ലാം അടയ്ക്കും. നരകത്തിന്റെ മുഴുവൻ വാതിലുകളും തുറന്നിടും- ഇസ്‌റാഈൽ പ്രതിരോധ മന്ത്രി പറയുന്നു. 

ഇതോടൊപ്പം ബന്ദികളെ നിശ്ചിത ദിവസത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ ഗസ്സക്ക് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന ഭീഷണിയും നെതന്യാഹു മുഴക്കുന്നു. ഇസ്‌റാഈൽ പാർലമെന്റിൽ ബന്ദികളുടെ കുടുംബങ്ങൾ നെതന്യാഹുവിനെതിരെ ശക്തമായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഈ ഭീഷണി. വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനമാകാത്ത സാഹചര്യം കൂടി ചേർത്തു വെച്ചാണ് ഇസ്‌റാഈൽ പ്രധാനമന്ത്രി രംഗത്തു വന്നിരിക്കുന്നത്. 

 ബന്ദികളെ പത്ത് ദിവസത്തിനുള്ളിൽ ഹമാസ് കൈമാറിയില്ലെങ്കിൽ ഗസ്സയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്‌റാഈലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു.  വ്യാഴാഴ്ച യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫുമായി നടക്കുന്ന ചർച്ചക്കു ശേഷമാകും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമെന്നും ചാനൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചർച്ചക്ക് വിസമ്മതിച്ച ഹമാസാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് അമേരിക്കയുടെ ആരോപണം.

ALSO READ: തകര്‍ന്ന പള്ളിയില്‍ തറാവീഹ്, ഇരുട്ടില്‍ അത്താഴം; ദുരിതംമറന്ന് വിശുദ്ധ മാസത്തെ വരവേറ്റ് ഗസ്സ

അതേസമയം,നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്.  ബന്ദികളുടെ ജീവൻ കൊണ്ട് നെതന്യാഹു പന്താടുകയാണെന്ന് പ്രഖ്യാപിച്ച് ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി. 

അതിനിടെ, വടക്കൻ ഇസ്‌റാഈൽ നഗരമായ ഹൈഫയിൽ കുത്തേറ്റ് 70 കാരൻ കൊല്ലപ്പെട്ടു.  മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തിയതായി ഇസ്‌റാഈൽ പൊലിസ് അറിയിച്ചു. ഇസ്‌റാഈൽ പൗരത്വമുള്ള അറബ് വംശജനാണ് ആക്രമിയെന്നാണ് പൊലിസ് പറയുന്നത്. 

ALSO READ: ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

അതിനിടെ, ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ ഇന്ന് അറബ് ലീഗ് നേതൃയോഗം ചേരുന്നുണ്ട്. ഇതിൽ  ട്രംപിൻറെ ഗസ്സ പദ്ധതിക്കുള്ള ബദൽ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടേക്കും.

 

As ceasefire talks remain unresolved, Israel continues its assault on Gaza, killing at least two Palestinians and injuring three. The blockade intensifies, cutting off aid, water, and electricity. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ 

National
  •  a day ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  a day ago
No Image

'ഓപ്പറേഷന്‍ സങ്കല്‍പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago