
'മകന്റെ ജീവനെടുക്കാന്‍ മുന്നില്‍ നിന്നത് ഉറ്റസുഹൃത്ത്' വിങ്ങിപ്പൊട്ടി ഷഹബാസിന്റെ ഉപ്പ

താമരശേരി: അവന്റെ അടുത്ത കൂട്ടുകാരനായിരുന്നു അവന്റെ ജീവനെടുക്കാൻ മുന്നിലുണ്ടായിരുന്നത്. ഇത് പറയുമ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്നു കഴി്ഞ ദിവസം താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിന്റെ ഉപ്പ. തന്റെ വീട്ടില്‍ ചായസല്‍ക്കാരത്തിന് എത്തിയ കുട്ടി, ചായ കുടിച്ച ശേഷം വളരെ സന്തോഷത്തോടെ പോയ അതേ വിദ്യാര്‍ഥി തന്റെ മകനെ ചതിച്ചു എന്ന് അറിഞ്ഞപ്പോള്‍ നെഞ്ചുപൊട്ടി പോയി- വികാരാധീനനായി ആ പിതാവ് പറയുന്നു. ഷഹബാസിന്റെയും കുറ്റാരോപിതന്റെയും ഒരുമിച്ചുള്ള ചിത്രം കഴിഞ്ഞദിവസാണ് കണ്ടത്. കണ്ടപ്പോള്‍ തന്നെ താനും ഭാര്യയും ആകെ തകര്‍ന്നു പോയി. അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ മകന് ഒരു തെറ്റുംചെയ്തിട്ടില്ല. ചെയ്തിരുന്നുവെങ്കില്‍ ആക്രമണത്തിന് ഒരു കാരണമെങ്കിലും ഉണ്ടായിരുന്നേനേ. ഒരു കാര്യത്തിലും ഇടപെടാത്ത, ഒരു പ്രശ്നത്തിലും പോകാത്ത തന്റെ നിരപരാധിയായ മകനെ എല്ലാവരും കൂടിച്ചേര്‍ന്ന് കൊലപ്പെടുത്തിയത് താങ്ങാനാവുന്നില്ലെന്നും അദ്ദേഹം വിങ്ങലോടെ പറഞ്ഞു.
ട്യൂഷന് സെന്ററിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ നിസാര തര്‍ക്കമാണ് മുഹമ്മദ് ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ട്യൂഷന് സെന്റര്‍ വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ പാര്‍ട്ടി വ്യാപാരഭവനില്‍ നടന്നത്. എളേറ്റില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ നൃത്തപരിപാടിയ്ക്കിടെ ഫോണ്‍ തകരാറിലായി പാട്ട് നിന്നതോടെ താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ കൂവി വിളിച്ചു. അതിന്റെ പേരില്‍ വ്യാഴാഴ്ച വൈകീട്ട് ഷഹബാസ് ഉള്‍പ്പെടെ എളേറ്റില്‍ സ്കൂളിലെ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ താമരശ്ശേരി സ്കൂളിലെ വിദ്യാര്‍ഥികളുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
പുറമെ കാര്യമായ പരുക്ക് കാണാതിരുന്ന മുഹമ്മദ് ഷഹബാസ് വീട്ടിലെത്തി അവശനിലയിലായതോടെയാണ് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചത്.
മൂന്ന് തവണയാണ് സംഘര്‍ഷം ഉണ്ടായത്. ആദ്യത്തെ സംഘര്‍ഷത്തിലാണ് ഷഹബാസിന് ക്രൂരമായി മര്‍ദനമേറ്റത്. ആയുധങ്ങളുമായി സംഘം വട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള മൂന്നുപേര്‍ നേരത്തെ ചില കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നുവെന്ന് പൊലിസ് പറയുന്നു.
സംഭവത്തില്‍ അഞ്ചു വിദ്യാര്ഥികള്ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ഥികളായ അഞ്ച് പേര്‍ക്കെതിരേയാണ് താമരശ്ശേരി പൊലിസ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത ഇവരെ വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച അര്‍ധരാത്രി 12 40നാണ് ഷഹബാസ് മരിച്ചത്. തലച്ചോറില്‍ ആന്തരികരക്തസ്രാവവും ചെവിക്കുസമീപം എല്ലിന് പൊട്ടലുമുണ്ടായിരുന്നു. ഒരുദിവസത്തിലധികം വെന്റിലേറ്ററില്‍ കഴിഞ്ഞ ഷഹബാസ് ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തലയോട്ടി തകര്‍ന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു. കണ്ണിനും മര്‍ദനമേറ്റ അടയാളങ്ങളുണ്ട്. മൂക്കിനും ഇടതുവശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. നെഞ്ചിലേറ്റ മര്‍ദനത്തില്‍ രക്തസ്രാവമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.
A minor dispute during a farewell party at a tuition center escalated into a fatal altercation, leading to the tragic death of 10th-grade student Muhammad Shahbas in Tamarssery
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്- 23-04-2025
PSC/UPSC
• a day ago
പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
Kerala
• a day ago
പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം
National
• a day ago
പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്
latest
• a day ago
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്മാര്ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു
National
• a day ago
കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്
Saudi-arabia
• a day ago
പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്
Kerala
• a day agoവയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്
Kerala
• a day ago
പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍
Kerala
• a day ago
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Kerala
• a day ago
കുൽഗാമിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മിന്നൽ ആക്രമണം; ടിആർഎഫ് തലവൻ വലയിൽ
National
• a day ago
താമരശ്ശേരി ചുരത്തിൽ അപകടം: എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്
Kerala
• a day ago
പഹൽഗാം ഭീകരാക്രമണം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള
National
• a day ago
പോർച്ചുഗീസ് തേരട്ടകളിൽ കുടുങ്ങി തലസ്ഥാന നഗരി; ഉറങ്ങാൻ പോലും ആവാതെ വെല്ലിംഗ്ടൺ നിവാസികൾ
International
• a day ago
ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം
Kerala
• a day ago
ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ
Kerala
• a day ago
പഹല്‍ഗാമില്‍ ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു വാങ്ങി ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു; സയ്യിദ് ആദില്‍ ഹുസൈന് ഷായുടെ ധീരതയെ സ്മരിച്ച് ദൃക്സാക്ഷികള്‍
latest
• a day ago
പഹല്‍ഗാം ഭീകരാക്രമണം: ടിക്കറ്റ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം, ആറു മണിക്കൂറില്‍ ശ്രീനഗര്‍ വിട്ടത് 3,337 പേര്
National
• a day ago
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെത്തി
Kerala
• a day ago
വിവാഹം കഴിഞ്ഞ് നാലാം ദിനം: പഹൽഗാമിൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച നാവികസേന ഉദ്യോഗസ്ഥന് കണ്ണീരോടെ വിട
National
• a day ago
തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി
International
• a day ago