HOME
DETAILS

വീണ്ടും സ്വർണക്കുതിപ്പ്, റെക്കോർ‍ഡിലേക്കോ ഈ പോക്ക് പല ജ്വല്ലറികളിൽ പല വില, അന്വേഷിച്ച ശേഷം വാങ്ങാം

  
Farzana
March 05 2025 | 06:03 AM

GOLD PRICE HIKE123

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇന്നും കുതിപ്പ് തന്നെ. പുതിയ റെക്കോർഡ് ഇടാനുള്ള പോക്കാണോ ഇതെന്നാണ് ചോദ്യം. രണ്ട് ദിവസം കൊണ്ട് ആയിരെ രൂപയോളമാണ് സ്വർണം പവന് കൂടിയത്.

അതിനിടെ  ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലാക്കി ഇന്നും  പല ജ്വല്ലറികളിലും പല വിലയാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.  സ്വർണ വ്യാപാരികൾക്കിടയിലെ ഭിന്നതയാണത്രേ ഇതിന് കാരണം. ഏത് ജ്വല്ലറിയിലാവും കുറ‍ഞ്ഞ വിലയെന്നതറിയാനാണ് ഇപ്പോഴ്‍ ഉപഭോക്താക്കൾ ശ്രമിക്കുന്നത്. 

 ഒരു വിലയാണ് സാധാരണ കേരളത്തിൽ സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നത്. അടുത്തിടെ വ്യാപാരികളുടെ സംഘടനയിലുണ്ടായ  ഭിന്നതയാണ് രണ്ട് വില ഇടാക്കുന്നതിലേക്ക് എത്തിച്ചത്. അതേസമയം, ദേശീയ തലത്തിൽ സ്വർണത്തിന് ഒരു വില ഈടാക്കാനുള്ള നീക്കങ്ങൾ നടന്നുവരികയാണ്. 

പവന് 64,520 ആണ് കൂടുതലായും കാണിക്കുന്നത്. 440 രൂപയാണ് വർധിച്ചത്. ​ഗ്രാമിനാകട്ടെ 65 കൂടി 8065ഉം കാണിക്കുന്നു. അതേസമയം, 22 കാരറ്റ് സ്വർണം പവന് 64400 രൂപയായി വർധിച്ചുവെന്നാണ് ഒരു വിഭാഗം ജ്വല്ലറി വ്യാപാരികൾ അറിയിച്ചത്. ഗ്രാമിന് 40 രൂപ കൂടി 8050 രൂപയായി എന്നും അവർ അറിയിക്കുന്നു.  18 കാരറ്റ് സ്വർണം ഗ്രാമിന് 6630 രൂപയായാണ് കൂടിയത്.  വെള്ളിയുടെ ഗ്രാം വില 106ൽ തുടരുകയാണെന്നും ഇവർ അറിയിക്കുന്നു. 

ALSO READ: എല്ലാവര്‍ക്കും വേണ്ടുവോളം സ്വര്‍ണം, ഇഷ്ടം പോലെ കുഴിച്ചെടുക്കാം; കാലം അതിവിദൂരമല്ലെന്ന് ശാസ്ത്രലോകം, നിര്‍ണായക കണ്ടെത്തല്‍

ആഭരണം വാങ്ങാൻ ജ്വല്ലറിയിൽ പോകുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. വില നിലവാരം സംബന്ധിച്ച് വിശദമായി ചോദിച്ചറിയണം. ബില്ല് ഉറപ്പായും കൈപ്പറ്റണം. പണിക്കൂലി, ജിഎസ്ടി എന്നിവ സംബന്ധിച്ചും ധാരണ വേണം. സ്വർണത്തിന്റെ അഞ്ച് ശതമാനമാണ് കുറഞ്ഞ പണിക്കൂലിയായി ഭൂരിപക്ഷം ജ്വല്ലറികളും വാങ്ങുന്നത്. കൂടാതെ സ്വർണം, പണിക്കൂലി എന്നിവ ചേർത്ത് തുകയുടെ മൂന്ന് ശതമാനം ജിഎസ്ടിയായും ഈടാക്കുന്നു.

ഇവരുടെ കണക്ക് പ്രകാരം ഒരു പവൻ സ്വർണത്തിന് 64520 രൂപയാണ്. നേരത്തെ പറഞ്ഞ കണക്കിനേക്കാൾ 120 രൂപ കൂടുതലാണ് ഇവരുടേത്. ഗ്രാമിന് 55 രൂപ വർധിച്ചു എന്നാണ് ഇവർ അറിയിച്ചത്. വ്യാപാരികൾക്കിടയിൽ അനുനയ നീക്കങ്ങൾ നടന്നിരുന്നെങ്കിലും വിജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും വ്യത്യസ്ത സ്വർണവില പ്രതീക്ഷിക്കാം.

അതേസമയം, മലബാർ ജ്വല്ലറിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 64400 രൂപയും ഗ്രാമിന് 8050 രൂപയുമാണ്. ഇന്ത്യയിൽ ഉടനീളം ഒരൊറ്റ വിലയിലാണ് ഇവരുടെ വ്യാപാരം. സ്വർണത്തിന് മാറ്റമില്ലെങ്കിലും വ്യത്യസ്ത വില നൽകേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ. സ്വർണവില നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങൾ പരിശോധിച്ചാണ്. ആഗോള വിപണിയിലെ സ്വർണവില, മുംബൈ വിപണിയിലെ സ്വർണവില, ഡോളർ-രൂപ മൂല്യ നിരക്ക് എന്നിവയാണ് പരിശോധിക്കുക.

ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 2911 ഡോളർ ആണ്  ഇന്ന് വില. സ്വർണവില കയറാൻ ഒരു കാരണം ഡോളർ മൂല്യം കുറയുന്നതാണ്. ഡോളർ സൂചിക ഇന്ന് 105 എന്ന നിരക്കിലാണ്. ഇന്ത്യൻ രൂപയാകട്ടെ ഇന്ന് നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ട്. . 87.13 എന്നതാണ് രൂപയുടെ വിനിമയ നിരക്ക്.  അമേരിക്കയുടെ വ്യാപാര പോരാണ് പുതിയ വിപണി മാറ്റത്തിന് പ്രധാന കാരണമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  a day ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  a day ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  a day ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a day ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  a day ago