സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു; അറിയാം ഇന്ത്യയില്‍ ഈ മഞ്ഞലോഹത്തിന്റെ വിലയെ ബാധിക്കുന്ന ഘടകങ്ങള്‍
വില്‍പന സമ്മര്‍ദ്ദം നേരിട്ടതിന് പിന്നാലെ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. പത്ത് ഗ്രാമിന് 11 ഡോളര്‍ എന്ന നിലയിലാണ് അടിസ്ഥാന ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയിരിക്കുന്നത്.ഇന്ത്യന്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ താരിഫ് മൂല്യം 10 ഗ്രാമിന് 927 ഡോളറായി നിശ്ചയിച്ചിരിക്കുകയാണ്.
ഫെബ്രുവരി 28 മുതലാണ് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 10 ഗ്രാമിന് 927 ഡോളറായി കുറഞ്ഞത്. നേരത്തെ, ഫെബ്രുവരി 14 ന്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) സ്വര്‍ണ്ണത്തിന്റെ അടിസ്ഥാന ഇറക്കുമതി വില 10 ഗ്രാമിന് 41 ഡോളര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് താരിഫ് മൂല്യം 10 ഗ്രാമിന് 938 ഡോളറാക്കിയിരുന്നു.
ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണത്തിന്റെ തീരുവ എന്ന് പറയുന്നത് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വിലയാണ്. കയറ്റുമതി സ്വര്‍ണത്തിന്റെ ഡ്യൂട്ടി അടിസ്ഥാനമാക്കിയാണ് അതി നിശ്ചയിക്കുന്നത്. ഇത് വിപണിയിലെ ചലനാത്മകതയെ അടിസ്ഥാനമാക്കി ഇടയ്ക്കിടെ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നു.
സ്വര്‍ണ്ണത്തെ കൂടാതെ വെള്ളിയുടെ അടിസ്ഥാന ഇറക്കുമതി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. കിലോഗ്രാമിന് 18 ഡോളര്‍ ആണ് ഇത് കുറച്ചിരിക്കുന്നത്. അതനുസരിച്ച് കിലോഗ്രാമിന് 1025 ഡോളറാണ് വെള്ളിയുടെ പുതിയ വില. അടുത്ത കാലത്തായി വരുന്ന വെള്ളിയുടെ രണ്ടാമത്തെ വില പരിഷ്‌കരണമാണിത്. ഫെബ്രുവരി ആദ്യം സര്‍ക്കാര്‍ അടിസ്ഥാന ഇറക്കുമതി വില കിലോഗ്രാമിന് 42 ഡോളര്‍ എന്ന നിരക്കില്‍ വര്‍ധിപ്പിച്ചിരുന്നു.
ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വിലകള്‍ സര്‍ക്കാര്‍ അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സ്വര്‍ണത്തിനും വെള്ളിക്കും ചുമത്തുന്ന തീരുവ കണക്കാക്കുന്നതിന് ഈ വിലകള്‍ നിര്‍ണായകവുമാണ്. ലോകത്തിലെ ഏറ്റവും വലിയ വെള്ളി ഇറക്കുമതിക്കാരും രണ്ടാമത്തെ വലിയ സ്വര്‍ണം ഇറക്കുമതിക്കാരും ഉപഭോക്താവുമാണ് ഇന്ത്യ എന്നതും ഏറെ പ്രധാനമാണ്. ന്ത്യയുടെ ഇറക്കുമതി നയങ്ങള്‍ക്ക് ലോഹ വിപണികളില്‍ കാര്യമായ സ്വാധീനമുണ്ട്.
ഡോളറിന്റെ മൂല്യം ഇടിഞ്ഞതും അതിന് പിന്നാലെ ലോകമെമ്പാടും വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങളും കാരണം ഊഹക്കച്ചവടക്കാര്‍ സ്‌പോട്ട് ഡിമാന്‍ഡില്‍ പുതിയ പൊസിഷനുകള്‍ സൃഷ്ടിച്ചിരുന്നു അതിനാല്‍ തിങ്കളാഴ്ച ഫ്യൂച്ചേഴ്‌സ് വ്യാപാരത്തില്‍ സ്വര്‍ണ വില 10 ഗ്രാമിന് 478 രൂപ വര്‍ധിച്ച് 84,697 ആയി.
യു.എസ് ഫെഡറല്‍ റിസര്‍വ് ദീര്‍ഘകാലത്തേക്ക് പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുമെന്ന നിക്ഷേപകരുടെ പ്രതീക്ഷകള്‍ കാരണം ചൊവ്വാഴ്ച സ്വര്‍ണ്ണ വില 2,897 ഡോളറിനടുത്ത് മാറ്റമില്ലാതെ തുടര്‍ന്നിരുന്നു.
ഡോളര്‍ പോലുള്ള താരതമ്യേന ഉയര്‍ന്ന വരുമാനമുള്ള ആസ്തികളുമായി മത്സരിക്കാന്‍ ബുദ്ധിമുട്ടുന്ന സ്വര്‍ണ്ണം പോലുള്ള ലാഭകരമല്ലാത്ത ആസ്തികളുടെ മേല്‍ ഈ പലിശ നിരക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.
ഉക്രൈനും റഷ്യയും തമ്മിലുള്ള വൈകിയ സമാധാന കരാറും വ്യക്തമല്ലാത്ത യുഎസ് താരിഫ് നയങ്ങളും ഒരളവോളം സ്വര്‍ണത്തെ സുരക്ഷിതമായ നിക്ഷേപമാക്കി പിടിച്ചുനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ സ്വര്‍ണവില ആയിരം രൂപയോളം കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് രണ്ട് ദിവസത്തിനിടെ ആയിരം രൂപയുടെ വര്‍ധനവാണുണ്ടായത്.
സ്വര്‍ണ്ണത്തിന്റെ ആവശ്യകതയാണ് വില വീണ്ടും ഉയരാന്‍ കാരണം. അടുത്തിടെയായി, ആഗോള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നതായി കാണുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."