HOME
DETAILS

Teaching Jobs in Saudi: സമർത്ഥരായ അധ്യാപകരെ സഊദി സർക്കാർ വിളിക്കുന്നു; 10,494 ഒഴിവുകൾ, നാളെ മുതൽ അപേക്ഷിക്കാം

  
Web Desk
March 06, 2025 | 2:23 AM

Apply now for 10494 teaching job in Saudi Arabia

റിയാദ്: സഊദിയിൽ ടീച്ചർ ആയി ജോലിചെയ്യാൻ ആഗ്രഹിക്കുന്നവര് കാത്തിരുന്ന വിജ്ഞാപനം വന്നു. വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള 10,494 അധ്യാപക തസ്തികകളിലേക്കുള്ള ഒഴിവുകൾ സഊദി മാനവ വിഭവശേഷി മന്ത്രാലയം ആണ് പ്രഖ്യാപിച്ചത്. മാനവ വിഭവശേഷി മാനേജ്മെന്റിനായി സ്ഥാപിച്ച എക്സിക്യൂട്ടീവ് ചട്ടങ്ങൾ പാലിച്ചാണ് നിയമന നടപടിക്രമം. ഇന്ത്യയിൽനിന്നുള്ളവർക്കും അപേക്ഷിക്കാം. രാജ്യത്തുടനീളമുള്ള എല്ലാ പൊതു വിദ്യാഭ്യാസ വകുപ്പുകളിലുമുള്ള സ്റ്റാഫിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള  ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്നു മന്ത്രാലയം അറിയിച്ചു. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

 

യോഗ്യത/ മാനദണ്ഡം

മുൻ അറിയിപ്പുകളിൽ നിന്നുള്ള സൂചന അനുസരിച്ച് താഴെ പറയും പ്രകാരമാണ് യോഗ്യത എന്നാണ് കരുതുന്നത്.

* അപേക്ഷകന്‍ അധ്യാപന, വിദ്യാഭ്യാസരംഗത്ത് ജോലി ചെയ്യുന്നവരാകണം. 

* ഒപ്പം ശാരീരികക്ഷമതയുള്ളവരും ആകണം. 

*  അധ്യാപന പരിചയം ഉണ്ടായിരിക്കണം. 

* ഉദ്യോഗാര്‍ഥിക്ക് സ്‌പെഷ്യാലിറ്റി വിഷയത്തില്‍ കുറഞ്ഞത് ബാച്ചിലേഴ്‌സ് ബിരുദം ഉണ്ടായിരിക്കണം. 

* പ്രായം 30 വയസ്സിനും 55 വയസ്സിനും ഇടയില്‍ ആയിരിക്കണം.

 

വിഷയങ്ങള്‍:

 പുതിയ അറിയിപ്പിൽ സബ്ജെക്ട് മെൻഷൻ ചെയ്തിട്ടില്ല എങ്കിലും നേരത്തേ വന്ന അറിയിപ്പ് അനുസരിച്ച് താഴെയുള്ള വിഷയങ്ങളിലേക്ക് ആണ് ടീച്ചേഴ്‌സിനെ വേണ്ടത്.

Islamic education, Chemistry, Mathematics, English, Computer science, Biology, Physics, Social studies, Arabic എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാനാണ് അധ്യാപകരെ തേടുന്നത്.

 

ഏങ്ങനെ അപേക്ഷിക്കണം?

സഊദി അറേബ്യയുടെ ഔദ്യോഗിക ഓൺലൈൻ ദേശീയ തൊഴിൽ പ്ലാറ്റ്‌ഫോമായ ജദാറത്ത് വഴി ആണ് നിയമന പ്രക്രിയ നടത്തുന്നത്. അതിനാൽ ജദാറത്ത് വഴിയാണ് അപേക്ഷിക്കേണ്ടത്. നാളെ മുതൽ ലിങ്ക് പ്രത്യക്ഷപ്പെടും.

ലിങ്ക്: https://jadarat.sa/Jadarat/AboutUs

 

പ്രധാന തീയതികൾ:

പുരുഷ അപേക്ഷകർക്ക് നാളെ (മാർച്ച് 7 വെള്ളിയാഴ്ച)  മാർച്ച് 12 ബുധനാഴ്ച വരെ അപേക്ഷാ വിൻഡോ ഔദ്യോഗികമായി തുറക്കും. 

സ്ത്രീ അപേക്ഷകർക്ക് മാർച്ച് 14 വെള്ളിയാഴ്ച മുതൽ മാർച്ച് 19 വരെയും അപേക്ഷിക്കാം.

 

നിയമന പ്രക്രിയ 

മാർച്ച് 23 (റംസാൻ 23) ന് തന്നെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ ലിസ്റ്റ് വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിക്കും. പിന്നാലെ അഭിമുഖങ്ങളും രേഖ പരിശോധനാ സെഷനുകളും തുടങ്ങും. ഏപ്രിൽ 29 (1 ദു അൽ ഖിദ്അ 1446) ന് ആകും ഇവ നടത്തുക. ഇതിൻ്റെ വേദികൾ അപേക്ഷകരെ അറിയിക്കും.

ഉദ്യോഗാർത്ഥികളുടെ അന്തിമ തിരഞ്ഞെടുപ്പ് ജൂലൈ 27 ന് ആയിരിക്കും നടക്കുക.

തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികളും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷണൽ പ്രൊഫഷണൽ ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന ട്രെയിനിംഗ് സെഷനിൽ പങ്കെടുക്കണം. ട്രെയിനിംഗ് പൂർത്തിയാക്കുന്നവരെ വിവിധ സ്കൂളുകളിൽ അവരുടെ യോഗ്യതക്ക് അനുസരിച്ച് നിയമിക്കും.

 Saudi Ministry of Human Resources has announced vacancies for 10,494 teaching positions for the upcoming academic year. The recruitment process is in accordance with the executive regulations established for human resource management. Candidates from India can apply. The ministry said that this initiative is part of an effort to meet the staffing needs of all public education departments across the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  a day ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  a day ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  a day ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  a day ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  a day ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  a day ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  a day ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  a day ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  a day ago