HOME
DETAILS

മലപ്പുറത്ത് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് ബസ് ജീവനക്കാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  
Ajay
March 06 2025 | 16:03 PM

Bus staff brutally beat up auto driver in Malappuram CCTV footage released

മലപ്പുറം: താനാളൂരിൽ സ്വകാര്യ ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച സംഭവം പുറത്ത്. ട്ടത്താണി സ്വദേശി മുഹമ്മദ് യാസിറിനെയാണ് അൽ സഫർ ബസ് ജീവനക്കാർ ആക്രമിച്ചത്. ഭാര്യയെ ഓട്ടോയിൽ കയറ്റിയപ്പോൾ, ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതായി തെറ്റിദ്ധരിച്ച ബസ് ജീവനക്കാർ യാസിറിനേയും ഭാര്യയേയും ഫോട്ടോയെടുക്കുകയും ചോദ്യം ചെയ്തതിനെ തുടർന്ന് അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. യാസിറിന്റെ നെഞ്ചിൽ ബസ് ജീവനക്കാരൻ ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ മറ്റു ജീവനക്കാരും ബസിൽ നിന്ന് ഇറങ്ങി ഇയാളെ കൂട്ടംകൂടി ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഓട്ടോ ഡ്രൈവറായ യാസിർ ഭാര്യയെ കൂട്ടാനാണ് ബസ് സ്റ്റോപ്പിലെത്തിയത്. ഈ സമയത്ത് അൽ സഫർ ബസ് അവിടേക്ക് എത്തിയതോടെയാണ് ബസ് ജീവനക്കാർ തെറ്റിദ്ധരിച്ചത്. യാത്രക്കാരെ ഓട്ടോയിലേക്ക് ആകർഷിക്കുന്നുവെന്നാണ് കരുതിയത്. ഇതോടെ, കണ്ടക്ടർ ദമ്പതികളുടെ ചിത്രം പകർത്തി. ബസ് കടന്നുപോയതിനു ശേഷം ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ബസ് ജീവനക്കാർ പ്രകോപിതരായി.

യാസിറിന്റെ ഭാര്യ ഇടപെട്ട് സംഘർഷം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ ആക്രമണം തുടർന്നു. സംഭവത്തിൽ യാസിറിന് പരിക്കേറ്റതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് ജീവനക്കാരുടെ പ്രവർത്തനത്തിനെതിരെ കർശന നിയമനടപടികൾ കൈക്കൊള്ളുമെന്നും മർദനമേറ്റ യാസിർ അറിയിച്ചു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  3 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  3 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  3 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  3 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  3 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  3 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  3 days ago
No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  3 days ago
No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  3 days ago