
സലൂണില്‍ പോയി മുടിവെട്ടി, മൊബൈലില്‍ പുതിയ സിം,കയ്യില്‍ ധാരാളം പണമെന്നും സൂചന; താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ഏറ്റുവാങ്ങാന്‍ കേരള പൊലിസ് മുംബൈക്ക്

മുംബൈ: മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു സലൂണില്‍ കയറി മുടിവെട്ടുന്നതിന്റെ വീഡിയോ പുറത്ത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു അന്വേഷണം തുടരുന്നതിനിടെ മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസിനു സമീപമുള്ള മലയാളിയുടെ സലൂണില്‍ കുട്ടികള്‍ എത്തിയതായി പൊലിസിന് മനസ്സിലായി. ഇരുവരും സലൂണില്‍ മുടിവെട്ടാനും ഷാംപു ചെയ്യാനുമായി ഏറെ സമയം ചെലവഴിച്ചിരുന്നു. കുട്ടികള്‍ സലൂണില്‍ ഉണ്ടെന്ന വിവരം മുംബൈ പൊലിസ് അവിടത്തെ മലയാളികളെ അറിയിച്ചു. എന്നാല്‍ അവരെത്തിയപ്പോഴേക്കും കുട്ടികള്‍ കടന്നുകളഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതി. നേത്രാവതി എക്‌സ്പ്രസില്‍ പന്‍വേലില്‍ ഇറങ്ങിയ പെണ്‍കുട്ടികള്‍ അവിടെനിന്ന് ലോക്കല്‍ ട്രെയിന്‍ കേറിയാണ് ഛത്രപതി ശിവാജി മഹാരാജ് െടര്‍മിനസിനു സമീപം എത്തുന്നത്. മുടിവെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മുടിയുടെ മോഡല്‍ കാണിച്ചു കൊടുക്കുന്നതിനായി ബ്യൂട്ടിഷ്യന്‍ എടുത്തതെന്ന് കരുതുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
സുഹൃത്തിന്റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തിയതാണെന്നാണ് കുട്ടികള്‍ സലൂണില്‍ പറഞ്ഞത്. ഇവരെ കൊണ്ടുപോകാന്‍ സുഹൃത്ത് എത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആരെങ്കിലും എത്തുന്നതിനു മുന്‍പ് ഇവര്‍ അവിടെനിന്ന് മുങ്ങി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.
അതിനിടെ കുട്ടികള്‍ രാത്രിയോടെ ഫോണില്‍ പുതിയ സിം ഇട്ടു. ഇതാണ് മൊബൈല്‍ ലൊക്കേഷന്‍ കണ്ടുപിടിക്കുന്നതില്‍ നിര്‍ണായക വഴിത്തിരിവായതെന്നാണ് സൂചന. പുതിയ സിം ഫോണില്‍ ഇട്ടപ്പോള്‍ തന്നെ കേരള പൊലിസിനു ടവര്‍ ലൊക്കേഷന്‍ ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലിസ് മുംബൈയിലെ മലയാളി അസോസിയേഷന്‍ പ്രവ!ര്‍ത്തകരുടെ സഹായത്തോടെ അവിടെ തെരച്ചില്‍ ആരംഭിച്ചു.
പിന്നീട് രാത്രി 10.45 ആയപ്പോഴേക്കും പെണ്‍കുട്ടികള്‍ സി.എസ്.ടിയില്‍ നിന്നും പുറപ്പെട്ടു. ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസിലാണ് കയറിയ ഇവരെ പുലര്‍ച്ചെ 1.45ന് ട്രെയിന്‍ ലോണാവാലയില്‍ എത്തിയപ്പോള്‍ റെയില്‍വെ പൊലിസ് പിടികൂടുകയായിരുന്നു. താനൂര്‍ എസ്.ഐയും രണ്ട് പൊലിസുകാരും രാവിലെ 6 മണിയോടെ മുംബൈയിലേക്കു തിരിച്ചിട്ടുണ്ട്. 8ന് മുംബൈയിലെത്തുന്ന ഇവര്‍ ഒന്‍പത് മണിയോടെ കുട്ടികളെ ഏറ്റുവാങ്ങി കേരളത്തിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
വീട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നും വീടുകളിലേക്ക് തിരിച്ചുപോകാന്‍ താല്‍പര്യമില്ലെന്നും പെണ്‍കുട്ടികള്‍ മലയാളി സന്നദ്ധ പ്രവര്‍ത്തകരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പിന്നീട് വീട്ടിലേക്ക് പോകാന്‍ സന്തോഷമാണെന്ന് ഇരുവരും പറഞ്ഞതായി മുംബൈ പൊലിസ് അറിയിച്ചു.
സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞാണ് ബുധനാഴ്ച പെണ്‍കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. പരീക്ഷാ സമയം കഴിഞ്ഞിട്ടും സ്‌കൂളില്‍ എത്താതിരുന്നതോടെ അധ്യാപിക വീട്ടിലേക്ക് വിളിച്ച് ചോദിക്കുകയായിരുന്നു. അപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. പഠനത്തില്‍ സവിശേഷ സഹായം ആവശ്യമുള്ള ഇരുവരും സ്‌ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമേരിക്കയിലെ വിദേശികൾക്ക് കർശന നിയമം; രജിസ്റ്റർ ചെയ്യാത്തവർക്ക് പിഴയും ജയിൽ ശിക്ഷയും, മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം
International
• a day ago
'ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്'; സംസ്ഥാനത്ത് 700ഓളം കൈക്കൂലി കേസുകള്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala
• a day ago
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ
Kerala
• a day ago
ഫിസിക്കല്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ക്ക് പകരം ബയോമെട്രിക് സംവിധാനം വികസിപ്പിക്കാന്‍ യുഎഇ
uae
• a day ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത
Kerala
• a day ago
ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി ചമഞ്ഞ് യുവാവ് വൃദ്ധനില്‍ നിന്ന് 120,000 ഡോളര്‍ തട്ടി
Kuwait
• a day ago
ഇന്ത്യയിലെ ആദ്യ ട്രെയിൻ എടിഎം: പഞ്ചവടി എക്സ്പ്രസിൽ യാത്രക്കാർക്ക് പണം പിൻവലിക്കാം
National
• a day ago
കുവൈത്തില്‍ സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്
Kuwait
• a day ago
മോദി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയം: സോണിയ, രാഹുലിനെതിരെ ഇ.ഡി.യെ ദുരൂപയോഗിക്കുന്നു- കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
National
• a day ago
ലോകബാങ്കിലെ സിറിയയുടെ കടങ്ങളെല്ലാം സഊദി ഏറ്റെടുത്തു
latest
• a day ago
വഖ്ഫ് സ്വത്തുക്കള്‍ ഡിനോട്ടിഫൈ ചെയ്യരുത്; നിര്‍ദേശവുമായി സുപ്രീം കോടതി
National
• a day ago
ദുബൈയില്‍ ബിസിനസ് ലൈസന്‍സ് നേടാന്‍ എന്തു ചിലവു വരുമെന്നറിയണോ? ഇതാ ഒരു സൗജന്യ ഉപകരണം
uae
• a day ago
ഒന്നും മറച്ചുവെക്കാനില്ല, അടുത്ത സിറ്റിങ് നിർണായകം’; റഹീമിന്റെ മോചനം വൈകുന്നതില്‍ വിശദീകരണവുമായി നിയമസഹായ സമിതി
Saudi-arabia
• a day ago
മുര്‍ഷിദാബാദ് ആക്രമണത്തിന് പിന്നില്‍ ബിജെപി; ഗോദി മീഡിയ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: മമത ബാനര്‍ജി
National
• a day ago
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രിനീവാസന്‍ കൊലപാതകം; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം സുപ്രീംകോടതി തള്ളി
National
• a day ago
വഖ്ഫ് സംരക്ഷണത്തിനായി മുസ്‌ലിംലീഗ് റാലിയില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വീകരിക്കാനൊരുങ്ങി കടപ്പുറം; അമരീന്ദര്‍ സിങ് രാജാ വാറിങ് മുഖ്യാതിഥി; കോഴിക്കോട്ട് ഗതാഗത നിയന്ത്രണം
Kerala
• a day ago
ഒമാനില്‍ ഒട്ടകത്തെ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു
oman
• a day ago
ക്ഷേത്രത്തിലെ കുടമാറ്റത്തില്‍ ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്, പിന്നാലെ വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്
Kerala
• a day ago
'മാഡത്തിന്റെ ശീതീകരണ പ്രക്രിയക്ക് പൂര്‍ണ പിന്തുണ' ക്ലാസ് റൂം തണുപ്പിക്കാന്‍ ചാണകം പൂശിയ പ്രിന്‍സിപ്പലിന്റെ ശീതീകരിച്ച ഓഫിസ് റൂമില്‍ ചാണകാഭിഷേകം നടത്തി വിദ്യാര്‍ഥികള്‍
National
• 2 days ago
മുട്ടിലിഴഞ്ഞു, ചോരയിലെഴുതി, അവസാനം പ്രതീകാത്മകമായി കഴുമരത്തിലേറിയും സി.പി.ഒ ഉദ്യോഗാര്‍ഥികള്‍
Kerala
• 2 days ago
തീരുവയില്‍ പോരിനുറച്ച് അമേരിക്ക; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ 245% ആയി ഉയര്‍ത്തി
International
• a day ago
ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; മെയ് 14 ന് സത്യപ്രതിജ്ഞ ചെയ്യും
National
• a day ago
പൊടിക്കാറ്റ് തുടരുന്നു; വാഹനമോടിക്കുന്നവര്‍ ആരോഗ്യം ശ്രദ്ധിക്കണേ
latest
• a day ago