HOME
DETAILS
MAL
ഹരിയാനയില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റ് രക്ഷപ്പെട്ടു
March 07, 2025 | 12:52 PM
ചണ്ഡിഗഡ്: ഹരിയാനയിലെ പഞ്ച്കുളയില്‍ യുദ്ധ വിമാനം തകര്‍ന്ന് വീണു. ബല്‍ദ്വാല ഗ്രാമത്തിലെ മലനിരകളിലാണ് നിയന്ത്രണം വിട്ട വിമാനം തകര്‍ന്നു വീണത്. അതേസമയം ആളപായമില്ലെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. അംബാല വ്യോമത്താവളത്തില്‍ നിന്ന് ഉച്ചയോടെയാണ് വിമാനം പറന്നുയര്‍ന്നത്.
A Jaguar aircraft of the IAF crashed at Ambala, during a routine training sortie today, after encountering system malfunction. The pilot maneuvered the aircraft away from any habitation on ground, before ejecting safely.
— Indian Air Force (@IAF_MCC) March 7, 2025
An inquiry has been ordered by the IAF, to ascertain the…
ജനവാസ മേഖലകള്‍ ഒഴിവാക്കിക്കൊണ്ട് പൈലറ്റ് യുദ്ധ വിമാനത്തെ വഴിതിരിച്ചുവിട്ടുവെന്ന് വ്യോമസേന അറിയിച്ചു. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."