HOME
DETAILS

വിശ്വാസ വേഷംകെട്ടി അണികളെ അടര്‍ത്തിക്കൊണ്ടുപോകാന്‍ സി.പി.എമ്മും ഭക്തിമാര്‍ഗത്തിലേക്ക് തിരിയും

  
സുരേഷ് മമ്പള്ളി
March 08 2025 | 04:03 AM

CPM also wants to turn to the path of devotion

 

കൊല്ലം: ഒരുവശത്ത് ബി.ജെ.പിയും മറുവശത്ത് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും ഇതിനെല്ലാം പുറമേ കാസയും വിശ്വാസ വേഷംകെട്ടി അണികളെ അടര്‍ത്തിക്കൊണ്ടുപോകുമ്പോള്‍ ഭക്തിമാര്‍ഗത്തിലേക്കു തിരിയാന്‍ സി.പി.എമ്മും. അതിനായി സര്‍വമതസ്തരുടെയും ഉത്സാവാഘോഷങ്ങളില്‍ സജീവമായി ഇടപെടണമെന്നും ക്ഷേത്ര കമ്മിറ്റികളിലടക്കം പാര്‍ട്ടി അംഗങ്ങള്‍ ഇടംപിടിക്കണമെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിര്‍ദേശം.

സ്വത്വരാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി ജാതി സംഘടനകളില്‍ വേരുറപ്പിക്കുകവഴി, ജാതീയമായി പിളര്‍ത്തുകയും വര്‍ഗീയമായി ഏകോപിപ്പിക്കുകയുമെന്ന ആര്‍.എസ്.എസ് തന്ത്രത്തെ അതിജീവിക്കാന്‍ കഴിയുമെന്നും സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് തുടങ്ങിയ ജാതിസംഘടനകളുടെയും ദലിത് ആഭിമുഖ്യമുള്ള പ്രസ്ഥാനങ്ങളുടെയും നേതൃനിരയിലുള്‍പ്പെടെ സി.പി.എം അംഗങ്ങളുടെ സാന്നിധ്യമുണ്ടാവണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തില്‍, പ്രത്യേകിച്ച് സി.പി.എമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ വോട്ടുചോര്‍ച്ചയ്ക്കു കാരണം ജാതിസംഘടനകള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നതാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. സി.പി.എമ്മുമായി എസ്.എന്‍.ഡി.പി അകന്നതിനാലാണ് ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് വോട്ട് വര്‍ധിച്ചത്. സ്ത്രീ വോട്ടര്‍മാരെയാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. ക്ഷേത്രങ്ങളും ഉത്സവങ്ങളുമാണ് വനിതാവോട്ടര്‍മാരിലേക്കുള്ള വഴിയെന്ന് ആര്‍.എസ്.എസ് മുമ്പേ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേവഴി തന്നെയാണ് അണികളുടെ ചോര്‍ച്ച തടയാന്‍ പാര്‍ട്ടിക്കും അനുഗുണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഉള്‍പ്പെടെ ന്യൂനപക്ഷവോട്ടുകള്‍ സി.പി.എമ്മിന് അനുകൂലമായിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മലബാറിലെ മുഴുവന്‍ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിനു മുകളിലായിരുന്നു. മുസ് ലിം സമൂഹത്തില്‍ വേരോട്ടമുണ്ടാക്കാമെന്ന പ്രതീക്ഷകളെയാണ് ഈ ഭൂരിപക്ഷം തല്ലിക്കെടുത്തിയത്. ജമാ അത്തെ ഇസ് ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ മുസ് ലിംലീഗിന് നല്‍കിയ പിന്തുണയും രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വവും കോണ്‍ഗ്രസാണ് ദേശീയ ബദല്‍ എന്ന പ്രതീക്ഷയുമാണ് യു.ഡി.എഫ് ഭൂരിപക്ഷം വര്‍ധിക്കാന്‍ കാരണം. അതിനാല്‍ മതരാഷ്ട്രവാദികളുമായുള്ള യു.ഡി.എഫ് ചങ്ങാത്തം തുറന്നുകാട്ടി, മതനിരപേക്ഷ വോട്ടുകള്‍ സമാഹരിക്കണമെന്നും റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു. പൗരത്വവിഷയത്തിലെ സി.പി.എം നിലപാടും പ്രതിഷേധവും ലീഗ് ആഭിമുഖ്യമില്ലാത്ത മുസ് ലിംകള്‍ക്കുളില്‍ പാര്‍ട്ടിയോട് താല്‍പര്യം ജനിപ്പിച്ചിട്ടുണ്ട്. അവരുടെ വിശ്വാസം നേടിയെടുക്കാന്‍ മഹല്ലുകളില്‍ ഉള്‍പ്പെടെ പാര്‍ട്ടി അംഗങ്ങളുടെ നിരന്തര ഇടപെടല്‍ സാധ്യമാക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഒപ്പം കൂട്ടിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണംചെയ്‌തെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, മുസ് ലിം വിരോധം മറയാക്കി കാസ എന്ന തീവ്ര ക്രൈസ്തവ സംഘടനയെ ആര്‍.എസ്.എസ് കളത്തിലിറക്കിയതോടെ മാണി കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ കുറേ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയാകാനുള്ള ഒരുക്കത്തിലാണ് കാസ. അതിനാല്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെ ഭക്തസംഘടനകളോടുചേര്‍ന്ന് അണികള്‍ സജീവമാകണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു.

While the BJP on one side and the SDPI, Jamaat-e-Islami CASA on the other are trying to lure their followers away under the guise of faith, CPM is also trying to turn to the path of devotion. For this, the work report presented by state secretary M.V. Govindan directed that party members should actively participate in the festivals of all religions and be included in temple committees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago
No Image

ജാഗ്രത; തീവ്രമായ മഴ മുന്നറിയിപ്പ്; തിരുവനന്തപുരത്തടക്കം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും

National
  •  2 days ago
No Image

28 പന്തിൽ സെഞ്ച്വറി നേടിയവനെ കളത്തിലിറക്കി ചെന്നൈ; കൊൽക്കത്തക്കെതിരെ തീപാറും

Cricket
  •  2 days ago