HOME
DETAILS

ഗുജറാത്ത്: പള്ളിയില്‍ തറാവീഹ് നിസ്‌കരിച്ചവരെ ജയ്ശ്രീറാം വിളിച്ച് ആക്രമിച്ചത് മാധ്യമങ്ങളോട് വിശദീകരിച്ച യുവാവ് അറസ്റ്റില്‍; പരാതി കൊടുത്തിട്ടും അക്രമികള്‍ക്കെതിരേ കേസില്ല

  
Web Desk
March 08, 2025 | 4:59 PM

Gujarat Youth arrested for attacking mosque during Taraweeh No case against attackers despite complaint

അഹമ്മദാബാദ്: ഗുജറാത്തില്‍ റമദാനിലെ രാത്രി സമയത്തെ പ്രത്യേക പ്രാര്‍ഥനയായ തറാവീഹ് നിസ്‌കാരം പള്ളിക്കുള്ളില്‍വച്ച് നിസ്‌കരിക്കുകയായിരുന്നവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരിച്ച യുവാവ് അറസ്റ്റില്‍. സയ്യിദ് മെഹ്ദി ഹുസൈന്‍ ആണ് അറസ്റ്റിലായത്. ഇരുസമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നാരോപിച്ചാണ് അറസ്റ്റ്‌ചെയ്തത്.

പള്ളിക്കുള്ളില്‍ വച്ച് നിസ്‌കരിക്കുന്നവര്‍ക്ക് നേരെ കല്ലെറിയുകയും കത്തി ചൂണ്ടി ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയുംചെയ്ത സംഭവത്തിന് സാമുദായിക നിറമില്ലെന്നാണ് പൊലിസ് പറയുന്നത്. സംഭവം പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്നും പറഞ്ഞാണ് ഗുജറാത്ത് പൊലിസിന്റെ നടപടി. 

അഹമ്മദാബാദിലെ വതുവയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവരികയും ഇരകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പള്ളിക്കുള്ളിലും പുറത്തുമായി നിന്നിരുന്ന വിശ്വാസികളില്‍ തൊപ്പിവച്ചവരെ മനപ്പൂര്‍വം ലക്ഷ്യംവച്ചതായും കത്തികാട്ടി നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും ഇരകള്‍ പറഞ്ഞു.

രാത്രി 9.30ഓടെ നിസ്‌കാരം പുരോഗമിക്കുന്നതിനിടെ പൊടുന്നനെ മുകളില്‍നിന്ന് തുടരെത്തുടരെ കല്ലുകള്‍ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതേസമയം മുസ്ലിംവിരുദ്ധ മുദ്രാവാക്യങ്ങളും കൊലവിളിയും ഉയര്‍ന്നതോടെ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകാതിരുന്നത് പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പള്ളിക്കുള്ളിലും പുറത്തുമായി നില്‍ക്കുകയായിരുന്ന 17 കാരനുള്‍പ്പെടെ പരുക്കേറ്റു. കുട്ടികളെ ഉള്‍പ്പെടെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

 

പള്ളിയില്‍ നിസ്‌കരിക്കുന്നവര്‍ക്ക് നേരെ രാത്രി ആക്രമണം ഉണ്ടായ സംഭവം പ്രചരിച്ചതോടെ ഗുജറാത്തിലും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുസ്ലിംകളിലും ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഇനിയുള്ള നിസ്‌കാരങ്ങള്‍ക്ക്, പ്രത്യേകിച്ച് ചെറിയ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് പൊലിസ് സംരക്ഷണം വേണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പരാതി കൊടുത്തെങ്കിലും പ്രതികളുടെ പേരുകള്‍ എഴുതിവയ്ക്കാന്‍ പൊലിസ് തയാറായില്ലെന്ന് ഇരകള്‍ പറഞ്ഞു.

അതേസമയം, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും സമാന സംഭവം റിപ്പോര്‍ട്ട്‌ചെയ്തു. നിസ്‌കരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22 കാരനായ അദ്‌നാന്‍ ഖാനെ ഒരു സംഘം ഹിന്ദുത്വവാദികള്‍ കത്തി കൊണ്ട് കുത്തി. ഗുരുതരമായി പരുക്കേറ്റ അദ്‌നാന്‍ ഖാന്‍ ചികിത്സയിലാണ്. ഈ സംഭവത്തിന്റെ പ്രധാനപരാതിക്കാരനാണ് സയ്യിദ് മെഹ്ദി. അക്രമികള്‍ക്കെതിരേ കേസെടുക്കുന്നതിന് പകരം പരാതിക്കാരനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

Muslims Attacked while namaz in masjid, Gujarat Police Arrest victim



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയില്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു; ജി.സി.സിയിലെ 269 മത്തെ സ്റ്റോര്‍

Business
  •  6 minutes ago
No Image

'സ്വപ്‌ന ബജറ്റല്ല, ചെയ്യാവുന്നത് പറയും...പറയുന്നത് ചെയ്യും' ധനമന്ത്രി; ബജറ്റവതരണത്തിന് നിമിഷങ്ങള്‍

Kerala
  •  9 minutes ago
No Image

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  26 minutes ago
No Image

ബാരാമതി കളരിയിൽ പയറ്റിതെളിഞ്ഞ അജിത് പവാർ; പൊലിഞ്ഞത് മഹാ 'രാഷ്ട്രീയ'ത്തിലെ പവർ

National
  •  30 minutes ago
No Image

പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

Kerala
  •  35 minutes ago
No Image

അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും

National
  •  36 minutes ago
No Image

യു.എ.ഇ - പാക് ഉഭയകക്ഷി ബന്ധം ശക്തമാക്കും: പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  37 minutes ago
No Image

യാത്രാ തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവിസുകൾ നീട്ടി

Kerala
  •  42 minutes ago
No Image

കേരളം വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്; ജി.എസ്.ഡി.പിയിൽ 6.19 ശതമാനം വളർച്ച

Kerala
  •  an hour ago
No Image

എസ്.ഐ.ആർ: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്കും ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാം; പേര് ചേർക്കേണ്ടത് നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഓഫ്‌ലൈനായി

Kerala
  •  an hour ago