HOME
DETAILS

ബിസിസിഐ വാർഷിക കരാർ; ശ്രേയസ് തിരിച്ചെത്തിയേക്കും, സ‍ഞ്ജുവിന് പ്രമോഷൻ? പുറത്താവുക ഇവർ

  
March 11 2025 | 03:03 AM

BCCI annual contract Shreyas may return Sanju promoted These will be out

ഐസിസി ചാമ്പ്യൻസ് ട്രോഫി വിജയത്തിനു പിന്നാലെ ഈ വർഷത്തെ വാർഷിക കരാറിൽ ഉൾപ്പെട്ട താരങ്ങളുടെ പട്ടിക ബിസിസിഐ ഉടൻ പുറത്തുവിട്ടേക്കും. ചില കളിക്കാർക്ക് നേട്ടമാകുമ്പോൾ മറ്റു ചിലർക്ക് തിരിച്ചടി നേരിയാനും സാധ്യതയുണ്ട്. നിലവിൽ മൂന്നു ഫോർമാറ്റുകളിലായി ഇന്ത്യക്ക് വേണ്ടി കളിക്കുന്ന താരങ്ങളെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ.

എ പ്ലസ് മുതൽ സി ​ഗ്രേഡ് വരെയുള്ള കാറ്റ​ഗറിലായിരിക്കും താരങ്ങളെ ഉൾപ്പെടുത്തുക. കഴിഞ്ഞ തവണ വാർഷിക കരാറിൽ ഉൾപ്പെടുകയും തുടർന്ന് പിന്നീടിങ്ങോട്ട് വലിയ തരത്തിൽ അവസരം ലഭിക്കാതിരിക്കുകയും ചെയ്ത പല താരങ്ങളും പട്ടികയിൽ നിന്ന് പുറത്താകാനുള്ള സാധ്യതയയുണ്ട്. അതേസമയം മറ്റു തചില താരങ്ങൾക്ക് പ്രമോഷൻ ലഭിക്കാനും സാധ്യതയുണ്ട്.


പട്ടേലിന്റെ സമയം
രവിചന്ദ്ര അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചതോടെ ഇന്ത്യൻ സ്പിൻ ബോളിംങിന്റെ കുന്തമുനയായിരിക്കുകയാണ് അക്ഷർ പട്ടേൽ. നിലവിൽ കുൽദീപ് യാദവും വരുൺ ചക്രവർത്തിയും പരിചയസമ്പന്നനായ രവീന്ദ്ര ജഡേജയും ടീമിൽ ഉണ്ടെങ്കിലും ഓൾ റൗണ്ടർ എന്ന നിലയിലുള്ള അക്ഷർ പട്ടേലിന്റെ പ്രകടനം നിർണായകമാണ്. ടോപ് ഓർഡർ തകർന്നടിഞ്ഞ പല മത്സരങ്ങളിലും കെഎൽ രാഹുലിനു മുന്നേ, കളിയുടെ വേ​ഗത കുറയ്ക്കാനായി പട്ടേലിനെ കോച്ച് ​ഗൗതം ​ഗംഭീർ ഇറക്കുന്നതും ഇക്കാരണത്താലാണ്.

നിലവിൽ ​ഗ്രേഡ് എയിലുള്ള ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചു കഴിഞ്ഞതിനാൽ മൂന്നു ഫോർമാറ്റുകളിലും ഇന്ത്യയുടെ കുപ്പായം അണിയുന്ന അക്ഷർ പട്ടേലിന് ​ഗ്രേഡ് എയിലേക്ക് പ്രൊമോഷൻ ലഭിച്ചേക്കും. അങ്ങനെയെങ്കിൽ അത് അക്ഷർ പട്ടേലിനു നൽകുന്ന ഊർജം ചെറുതാകില്ല.

സഞ്ജുവിനും പ്രൊമോഷൻ?
​ഗൗതം ​ഗംഭീർ ഇന്ത്യൻ ടീമിന്റെ കോച്ചായി ചുമതല ഏറ്റെടുത്തതിനു ശേഷം ടി20 ക്രിക്കറ്റിൽ സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ ലഭിച്ചിരുന്നു. ബം​ഗ്ലാദേശിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയും തകർത്തടിച്ച സഞ്ജു നിറം മങ്ങിയത് ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ മാത്രമാണ്. നിലവിൽ ഇന്ത്യൻ ടി20 ടീമിന്റെ ഓപ്പണിം​ഗ് സ്പോട്ട് ഏറെക്കുറെ ഉറപ്പാക്കിയ താരം നിലവിൽ ​ഗ്രേഡ് സി വിഭാ​ഗത്തിൽ ആണുള്ളത്. സിയിൽ നിന്നും ​ഗ്രേഡ് ബിയിലേക്ക് താരം ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കളത്തിലെ അയ്യരുകളി
കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങൾ ശ്രേയസ് അയ്യരെ സംബന്ധിച്ച് അത്ര നല്ല കാലമായിരുന്നില്ല. ര‍ഞ്ജി ട്രോഫി കളിക്കാത്തതിന്റെ പേരിൽ ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട ശ്രേയസ് പിന്നീട് കൊൽക്കത്തയെ ഐപിഎൽ ചാമ്പ്യൻമാരാക്കിയാണ് ഇന്ത്യൻ കുപ്പായം അണി‍ഞ്ഞത്. മുംബൈയ്ക്കു വേണ്ടി കളിക്കാൻ തയ്യാറാകാതിരുന്ന ശ്രേയസ് അയ്യർ ഇത്തവണ വാർഷിക കരാറിൽ തിരിച്ചെത്തിയേക്കും. എന്നാൽ അന്നു പുറത്തായ ഇഷാൻ കിഷൻ ഇന്നും ഇന്ത്യൻ ടീമിനു പുറത്താണ്. അതുകൊണ്ടു തന്നെ ഇഷാനെ ഇത്തവണയും വാർഷിക കരാറിൽ ഉൾപ്പെടുത്തിയേക്കില്ല.

കഴിഞ്ഞ തവണ കൂടുതൽ അവസരം ലഭിക്കാതിരുന്ന ആവേശ് ഖാൻ, ശാർദ്ദുൽ ഠാക്കൂർ, റുതുരാജ് ഗെയ്ക്വാദ്, ജിതേഷ് ശർമ, കെഎസ് ഭരത്, മുകേഷ് കുമാർ തുടങ്ങിയ താരങ്ങൾ ഇത്തവണ വാർഷിക കരാറിൽ നിന്നും പുറത്താകുമെന്നാണ് കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  3 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  3 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  3 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  3 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  4 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  4 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  4 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  4 days ago