HOME
DETAILS

കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

  
March 12 2025 | 13:03 PM

15-year-old threatens with machete while under the influence of cannabis

മലപ്പുറം: കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി. സംഭവം ചേകന്നൂർ അങ്ങാടിയിലാണ് ഉണ്ടായത്. ഹാർഡ്‍വേർ ഷോപ്പിൽ നിന്ന് വെട്ടുകത്തി എടുത്ത് ഭീഷണിപ്പെടുത്തിയ പതിനഞ്ചുകാരനെ നാട്ടുകാർ പിടികൂടി പൊന്നാനി പൊലീസിന് കൈമാറി.

കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെയാണ് സംഭവം. ആനക്കര സ്കൂളിന് സമീപം നടന്ന പൂരം കാണാനെത്തിയ യുവാക്കൾ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായതോടെ അന്തരീക്ഷം സംഘർഷഭരിതമായി. ഇതിന് പിന്നാലെയാണ് 15 കാരൻ്റെ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി ഉണ്ടായത്.

 4 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്: കാസർഗോഡ് കോയിപ്പാടിയിൽ കഞ്ചാവുമായി യാത്ര ചെയ്ത യുവാവ് എക്സൈസിന്റെ പിടിയിലായി. ബംബ്രാണ സ്വദേശി സുനിൽകുമാർ എം (35) ആണ് 4 കിലോഗ്രാമിലധികം കഞ്ചാവുമായി അറസ്റ്റിലായത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

വാഹനപരിശോധനയ്ക്കിടെ ബ്ലാക്ക് ആക്ടീവ സ്കൂട്ടറിൽ എത്തിയ സുനിൽകുമാർ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു. സംശയം തോന്നിയ സംഘം വാഹന പരിശോധന നടത്തുകയും സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ.യുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.

സംഘത്തിലുണ്ടായിരുന്ന അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി. സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ പ്രശാന്ത് കുമാർ, അജീഷ് സി., സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ ടി.വി., സതീശൻ കെ., വനിത സിവിൽ എക്സൈസ് ഓഫീസർ സജ്‌ന, ഡ്രൈവർ സജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ 13.2 കിലോ കഞ്ചാവ് കണ്ടെത്തി

ഇതിനിടെ, തൃശൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 13.2 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.

പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ ഇൻസ്‌പെക്ടർ എൻ. സുദർശനകുമാർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ റിജോ, കണ്ണൻ, ഡ്രൈവർ സംഗീത് എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണം വെളുപ്പിച്ച ബാങ്കിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  3 days ago
No Image

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; കുവൈത്തില്‍ നാളെ മുതല്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍

latest
  •  3 days ago
No Image

നെഹ്‌റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്

Kerala
  •  3 days ago
No Image

കുവൈത്തിലെ സര്‍ക്കാര്‍ ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന്‍ ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്‍ക്ക് ലഭിക്കുന്നത്; കൂടുതലറിയാം

Kuwait
  •  3 days ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

അവസാന വാക്കുകള്‍ ഗസ്സക്കായി, എന്നും പീഡിതര്‍ക്കൊപ്പം; നിലപാടുകളുടെ മഹാഇടയന്‍

International
  •  3 days ago
No Image

ചാരിറ്റി ഓർ​ഗനൈസേഷനുകളുടെ ഓൺലൈൻ ഫണ്ട് ശേഖരണം നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

International
  •  3 days ago
No Image

ഗോവ കീഴടക്കാൻ ഗോകുലം; സൂപ്പർ കപ്പിൽ ആദ്യ അങ്കത്തിനൊരുങ്ങി മലബാറിയൻസ്

Football
  •  3 days ago
No Image

സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: തുടർനടപടികളിലേക്ക് കടന്ന് ഇ.ഡി; വീണ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു

Kerala
  •  3 days ago