HOME
DETAILS

'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു'    ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്

  
Farzana
March 14 2025 | 03:03 AM

Israels acts on reproductive healthcare in Gaza genocidal UN probe12

ജനീവ: ലോകത്തിന് കേട്ടു കേൾവി പോലുമില്ലാത്ത അതിക്രൂരതയുടെ വഴികളിലൂടെയാണ് കഴിഞ്ഞ ഒന്നരവർഷക്കാലം ​ഗസ്സയിൽ ഇസ്റാഈൽ കടന്നു പോയത്. ഹമാസിനെ തുരത്തലോ അമേരിക്കയുൾപെടുന്ന ലോകരാജ്യങ്ങൾ ഭീകരതയെന്ന് പേരിട്ടു വിളിക്കുന്നതിനെ തുടച്ചു നീക്കലോ ഒന്നുമായിരുന്നില്ല സയണിസ്റ്റ് രാജ്യത്തിന്റെ ലക്ഷ്യം. മറിച്ച് കൃത്യമായ വംശീയ ഉന്മൂലനം തന്നെയായിരുന്നു  ലക്ഷ്യമെന്ന് വ്യക്തമായി വിളിച്ചു പറയുന്ന നടപടികളാണ് ​ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയതെന്ന് തുറന്നു കാട്ടുകയാണ് ഇപ്പോൾ പുറത്തു വന്ന യു.എൻ റിപ്പോർട്ടും. ഫലസ്തീനിലെ  ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളെക്കുറിച്ച് യു.എന്നിന്റെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ  തയ്യാറാക്കി യുഎൻ മനുഷ്യാവകാശ കൗൺസിലിന് മുന്നിൽ സമർപ്പിച്ച 49 പേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപെടുത്തുന്നത്. 
 

അതിക്രൂര യുദ്ധതന്ത്രങ്ങളായിരുന്നു ഇസ്‌റാഈൽ സേന ഗസ്സയിൽ നടപ്പാക്കിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  അതിൽ ഐ.വി.എഫ് ക്ലിനിക്കുകൾ പോലുള്ള സൗകര്യങ്ങൾ തെരഞ്ഞു പിടിച്ച് തകർത്തതും ഉൾപെടുന്നു.  പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ചിക്തിസാസൗകര്യങ്ങൾ തകർത്തതു വഴി കൃത്യമായ വംശഹത്യ നടപ്പാക്കുകയായിരുന്നുവെന്നും യു.എൻ അന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

gaza ivf1.JPG

ഗർഭിണികൾക്കുള്ള മരുന്നുകളും പ്രസവരക്ഷാ സൗകര്യങ്ങളും ഗസ്സയിലേക്ക് എത്തുന്നത് ബോധപൂർവം തടഞ്ഞും പ്രസവാശുപത്രികൾ തകർത്തും വംശഹത്യ നടപ്പാക്കുകയായിരുന്നുവെന്ന് ജനീവ കേന്ദ്രമായ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മിഷൻ തയാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

ഗസ്സയിലെ പ്രധാന ഇൻ വിട്രോ ഫെർട്ടിലിറ്റി കേന്ദ്രമായിരുന്ന അൽ ബസ്മ ഐ.വി.എഫ് കേന്ദ്രമുൾപ്പെടെ പ്രസവാശുപത്രികൾ തിരഞ്ഞുപിടിച്ച് തകർക്കുകയായിരുന്നു. 4000 ഭ്രൂണങ്ങളാണ് ഒരു ക്ലിനിക്കിൽ തന്നെ നശിപ്പിക്കപ്പെട്ടത്. അൽ ബസ്മ ഐ.വി.എഫ് കേന്ദ്രം ഹമാസ് സൈനിക കേന്ദ്രമായി ഉപയോഗിച്ചതിന് ഒരു തെളിവുമില്ലെന്നും യു.എൻ അന്വേഷണസംഘം കണ്ടെത്തി. ഫലസ്തീനി കുഞ്ഞുങ്ങളുടെ ജനനം തന്നെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ഇത് വംശീയ ഉന്മൂലനത്തിന്റെ പരിധിയിൽ വരുന്നു. ഫലസ്തീനികളുടെ പ്രത്യുൽപാദനക്ഷമത ഇസ്‌റാഈൽ ഇല്ലാതാക്കിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ALSO READ: 'ഗസ്സയില്‍ വീണ്ടും  മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍;  ഒരു കുഞ്ഞടക്കം എട്ടു മരണം 

രോമൻ നിയമമനുസരിച്ച് രണ്ട് തരത്തിലുള്ള വംശഹത്യാകുറ്റങ്ങളാണ് ഇസ്റാഈൽ ഇവിടെ നടത്തിയിരിക്കുന്നത്. ഫലസ്തീനികളുടെ ഭൗതികപരമായ നാസം ലക്ഷ്യമിട്ടുള്ള സാഹചര്യങ്ങൾ മനപൂർവ്വം സൃഷ്ടിക്കൽ. ഒരു തലമുറ തന്നെ ഇല്ലാതാകുന്ന വിധത്തിൽ ജനനം തടയൽ.  ഇസ്റാഈൽ സുരക്ഷാ സേന ലൈം​ഗികാതിക്രമങ്ങൾ നടത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൊതു ഇടങ്ങളിൽ ഫലസ്തീനികളെ ന​ഗ്നരാക്കി. ബലാത്സം​ഗ ഭീഷണി മുഴക്കി. ലൈം​ഗികാതിക്രമങ്ങളും പീഡനങ്ങളുമുണ്ടായി- റിപ്പോർട്ട് വ്യക്തമാക്കുന്നു. 

ALSO READ: 'നാലുദിവസം...ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ കാണാം'  ഇസ്‌റാഈലിനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികളുടെ താക്കീത് 

ബലാത്സംഗം, ലൈംഗിക പീഡനം എന്നിവയുൾപ്പെടെ ഇസ്റാഈൽ സൈന്യം ഉപയോഗിച്ച " അക്രമത്തിന്റെ രീതി" യുദ്ധക്കുറ്റകൃത്യവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണെന്ന് കമ്മീഷൻ പറയുന്നു. ഫലസ്തീൻ ജനതയെ അസ്ഥിരപ്പെടുത്താനും, ആധിപത്യം സ്ഥാപിക്കാനും, അടിച്ചമർത്താനും, നശിപ്പിക്കാനുമായി ഇത്തരത്തിലുള്ള അക്രമങ്ങൾ ഒരു യുദ്ധമാർഗ്ഗമായി തന്നെ ഇസ്റാഈൽ ഉപയോ​ഗിക്കുന്നുണ്ടെന്ന നി​ഗമനത്തിലാണ് അധിനിവേശ പലസ്തീൻ പ്രദേശത്തുടനീളം അവർ നടത്തിയ ലൈംഗിക, ലിംഗാധിഷ്ഠിത കുറ്റകൃത്യങ്ങളുടെ ആവൃത്തിയും വ്യാപനവും തീവ്രതയും കണക്കിലെടുക്കുമ്പോൾ തങ്ങൾ എത്തിയതെന്നും കമ്മീഷൻ വ്യക്തമാക്കുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക അതിക്രമങ്ങൾ നടത്താൻ ഇസ്റാഈലിന്റെ സിവിലിയൻ, സൈനിക നേതൃത്വം "വ്യക്തമായ ഉത്തരവുകളോ പരോക്ഷമായ പ്രോത്സാഹനമോ നൽകിയതായും യുഎൻ അന്വേഷകർ ചൂണ്ടിക്കാട്ടുന്നു. 

ALSO READ: 'മര്‍ദ്ദനം, ഷോക്കടിപ്പിക്കല്‍ ..എന്തിനേറെ ശരീരത്തില്‍ ആസിഡ് ഒഴിക്കല്‍....'മോചിതരായ ഫലസ്തീനികള്‍ ഇസ്‌റാഈല്‍ തടവറകളിലെ ഭീകരത പറയുന്നു

എന്നാൽ യു.എൻ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനെ ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു തള്ളി. യു.എൻ മനുഷ്യാവകാശ സമിതി നീണ്ടകാലമായി ഇസ്‌റാഈലിനെതിരായ റിപ്പോർട്ടുകൾ തയാറാക്കാൻ കൂട്ടുനിൽക്കുകയാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തുന്നു. 

 

The UN alleges Israel employed extreme war strategies in Gaza, including targeting clinics storing fetuses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  2 days ago
No Image

മഴ തുടരും; ന്യൂനമർദ്ദം കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  2 days ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  2 days ago
No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  2 days ago
No Image

20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല

National
  •  2 days ago
No Image

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

Football
  •  2 days ago
No Image

കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ  76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്

Kerala
  •  2 days ago