HOME
DETAILS

ഷോക്കടിപ്പിച്ച് സ്വര്‍ണ വില;  ഇന്ന് വന്‍ കുതിപ്പ്, കയ്യെത്താ ദൂരത്തേക്കോ ഈ പോക്ക് 

  
Web Desk
March 14 2025 | 04:03 AM

Gold Price Surges Again in Kerala Amid Global Market Trends

കൊച്ചി: ഉപഭോക്താക്കളെ ഞെട്ടിച്ച് കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വന്‍കുതിപ്പ്. ആഗോള വിപണിയില്‍ വില കൂടുന്നതിന് അനുപാതമായാണ് കേരളത്തിലും വര്‍ധനയെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വരും ദിവസങ്ങളിലും വില കൂടുമെന്ന് തന്നെയാണ് സൂചന. കഴിഞ്ഞാഴ്ച താരതമ്യേന വിലയില്‍ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അതിന് പകരം ഈ ആഴ്ച വിലയില്‍ വര്‍ധനയോട് വര്‍ധനയാണ്. 


അതുകൊണ്ട് തന്നെ കഴിഞ്ഞയാഴ്ച അഡ്വാന്‍സ് ബുക്കിങ് നടത്തിയവര്‍ക്ക് ആശ്വസിക്കാം. ഇന്നത്തെ വില വര്‍ധന അവരെ ഒരു നിലക്കും ബാധിക്കില്ല എന്നു തന്നെ പറയാം. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്.

ALSO READ: പണിക്കൂലി കുറച്ച് സ്വര്‍ണം വാങ്ങണോ..ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

ഇന്ത്യയില്‍ ചില്ലറ മേഖലയിലെ പണപ്പെരുപ്പം കുറഞ്ഞു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അമേരിക്കയിലും ഇതേ സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത മാസം അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.  ഇന്ത്യയുടെ ആര്‍.ബി.ഐയും ഇതേ നിലപാട് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വന്‍തോതില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചു. വിലക്കൂടുതലിന് ഒരു കാരണം ഇതാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

gold orn.jpg

കേരളത്തില്‍ ഇന്നലെ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 64960 രൂപയായിരുന്നു വില. പവന് 440 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 8120 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6680 രൂപയായി. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്നലെ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല.  ഗ്രാമിന് 108 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.

ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 880 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. 65,840 ആണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 

ALSO READ: എല്ലാവര്‍ക്കും വേണ്ടുവോളം സ്വര്‍ണം, ഇഷ്ടം പോലെ കുഴിച്ചെടുക്കാം; കാലം അതിവിദൂരമല്ലെന്ന് ശാസ്ത്രലോകം, നിര്‍ണായക കണ്ടെത്തല്‍

63520 രൂപയായിരുന്നു കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് . ഇന്നലെയാണ് ഇതിന് മുമ്പ് സര്‍വകാല റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്. ഒരു പവന് 64,960രൂപയായിരുന്നു അന്ന് ഈടാക്കിയത്. ആ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് ഇന്ന്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍

Kerala
  •  4 days ago
No Image

ജീവപര്യന്തം തടവ് 20 വർഷമായി കുറച്ച അമീറിന്റെ ഉത്തരവ്; കുവൈത്തിൽ പ്രവാസികളടക്കം 30 പേർക്ക് ജയിൽ മോചനം

Kuwait
  •  4 days ago
No Image

ഏഴ് വര്‍ഷം നീണ്ട പ്രണയം; കല്യാണ ശേഷം ഭാര്യയും, കുടുംബവും നിരന്തരം പീഡിപ്പിക്കുന്നു; എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  4 days ago
No Image

കോഴിക്കോട് ഫറോക്കില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കവർച്ച നടത്തിയ പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

റിയാദ് മെട്രോ: ഓറഞ്ച് ലൈനില്‍ പുതിയ രണ്ട് സ്റ്റേഷന്‍ കൂടി; പേരും ആയി

Saudi-arabia
  •  4 days ago
No Image

മീറ്റ് വിത്ത് അംബാസിഡർ ഏപ്രിൽ 24 ന് 

qatar
  •  4 days ago
No Image

പുതിയ ഹജ്ജ് ചട്ടങ്ങൾ: പ്രവേശന നിയമങ്ങൾ, പെർമിറ്റുകൾ എന്നിവയെക്കുറിച്ച് അറിയാം

Saudi-arabia
  •  4 days ago
No Image

'എന്റെ മരണം വെറുമൊരു അക്കത്തിലൊതുങ്ങിപ്പോവരുത്' ഗസ്സയുടെ മരണവീഥികളിലേക്ക് തുറന്നു വെച്ച കാമറക്കണ്ണായിരുന്നു ഫാത്തിമ ഹസൂന 

International
  •  4 days ago
No Image

പൗരത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഡിഎന്‍എ, ബയോമെട്രിക്‌ പരിശോധന ഉപയോഗിക്കാന്‍ കുവൈത്ത്

Kuwait
  •  4 days ago
No Image

ദിവ്യ എസ് അയ്യര്‍ക്കെതിരെ അശ്ലീല കമന്റിട്ട കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

Kerala
  •  4 days ago