
സെക്യൂരിറ്റി ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് നിർദ്ദേശം; പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, തുറസ്സായ സ്ഥലങ്ങള്‍, പുറം സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന സുരക്ഷാ ജീവനക്കാര്‍ക്ക് ഇരിപ്പിടം, കുടിവെള്ളം, പ്രതികൂല കാലാവസ്ഥയില്‍ നിന്ന് അഭയം തുടങ്ങിയ അവശ്യ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് തൊഴിലുടമകളോട് തൊഴില്‍ വകുപ്പ് നിര്‍ദ്ദേശിച്ചു. തൊഴിലുടമകള്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, സമാന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷാ ജീവനക്കാര്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാന്‍ മണിക്കൂറുകളോളം വെയിലത്ത് നില്‍ക്കുന്നു. ഇത് പരിഹരിക്കുന്നതിന്, കഠിനമായ കാലാവസ്ഥയില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഇരിപ്പിടം, തണല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ തൊഴിലുടമകള്‍ നല്‍കണമെന്ന് തൊഴില്‍ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
കൂടാതെ, വെയിലത്തും ദുഷ്കരമായ കാലാവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഡേ നൈറ്റ് റിഫ്ലക്ടീവ് കോട്ടുകള്‍, തൊപ്പികള്‍, കുടകള്‍, കുടിവെള്ളം, സുരക്ഷാ ഗോഗിളുകൾ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണമെന്ന് മന്ത്രി തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ സുരക്ഷാ മേഖലയെ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തും. തൊഴിലാളികള്‍ക്ക് മിനിമം വേതനം, ഓവര്‍ടൈം പേയ്മെന്റുകള്‍, അര്‍ഹമായ അവധി, മറ്റ് തൊഴില്‍ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും സര്‍ക്കുലര്‍ എടുത്തുകാണിക്കുന്നു.
സുരക്ഷാ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ വേതന സുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. നിയമലംഘനങ്ങൾ കണ്ടെത്തുകയോ സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ, തൊഴിലുടമകൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
The Labour Department has proposed ensuring basic facilities for security personnel in Kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെടില്ലെന്ന് ഡൊണാൾഡ് ട്രംപ്
International
• 3 days ago
ബലൂചിസ്ഥാനിൽ ഐഇഡി സ്ഫോടനം: 10 പാക് അർദ്ധസൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി
International
• 3 days ago
പുതിയ സിലബസ്, പുതിയ പുസ്തകങ്ങൾ; മെയ് 10നകം പാഠപുസ്തക വിതരണം പൂർത്തിയാക്കും
Kerala
• 3 days ago
നാഷനൽ ഹെറാൾഡ് കേസ്: സോണിയ-രാഹുൽ ഉടൻ ഹാജരാകേണ്ട, ഇ.ഡിയോട് രേഖകൾ ഹാജരാക്കാൻ കോടതി
National
• 3 days ago
യു.എസിനും പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി പതിറ്റാണ്ടുകളായി ഭീകരർക്ക് സഹായം: പാക് പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തൽ
International
• 3 days ago
മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം
International
• 3 days ago
സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്
latest
• 3 days ago
പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി
Kerala
• 3 days ago
എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി
Kerala
• 3 days ago
കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ
Kerala
• 3 days ago
'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം
latest
• 3 days ago
പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
Kerala
• 3 days ago
വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ
Saudi-arabia
• 3 days ago
ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു
Kerala
• 3 days ago
വര്‍ഗീയവാദിയായ ദുല്‍ഖര്‍ സല്മാന്; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടനെതിരെ വിദ്വേഷം പരത്തി തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍
Kerala
• 4 days ago
ഇനി ഐടി പാര്‍ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്‍ക്കാര്‍
Kerala
• 4 days ago
റോഡരികിലെ പാർക്കിംഗിന് പരിഹാരം: കൊച്ചി ഇൻഫോപാർക്കിൽ 600 പുതിയ പാർക്കിംഗ് സ്ലോട്ടുകൾ
Kerala
• 4 days ago
ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഈ വര്‍ഷം മാത്രം അബൂദബിയില്‍ അടച്ചുപൂട്ടിയത് 12 റെസ്റ്റോറന്റുകള്‍
uae
• 4 days ago
വ്യാജ പൗരത്വം ഉണ്ടാക്കി; മൂന്ന് പേര്‍ക്ക് ഏഴു വര്‍ഷം തടവും 2.5 മില്ല്യണ്‍ ദീനാറും പിഴയും വിധിച്ച് കുവൈത്ത് കോടതി
Kuwait
• 3 days ago
നാലര വയസ്സുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 18 വർഷം തടവ്, 1.5 ലക്ഷം രൂപ പിഴ
Kerala
• 4 days ago
കപ്പലില്‍ തീപിടുത്തം; രക്ഷകരായി നാഷണല്‍ ഗാര്‍ഡ്, 10 നാവികരെ രക്ഷപ്പെടുത്തി
uae
• 4 days ago