
ദുബൈയില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത യുവതിക്ക് 10 വര്‍ഷം തടവും 100,000 ദിര്‍ഹം പിഴയും; ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും

ദുബൈ: മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും 35 വയസ്സുകാരിയായ അറബ് സ്ത്രീക്ക് ദുബൈ കോടതി 10 വര്‍ഷം തടവും 100,000 ദിര്‍ഹം പിഴശിക്ഷയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും ദുബൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു.
യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് പണം കൈമാറ്റം ചെയ്യുന്നതിനോ നിക്ഷേപിക്കുന്നതിനോ യുവതിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കൂടാതെ സ്ത്രീയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് കോടതി രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി.
കോടതി രേഖകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അല്‍ ഖിയാദ മെട്രോ സ്റ്റേഷന് സമീപമുള്ള അല്‍ ത്വാറിന് സമീപം സ്ത്രീയുടെ മയക്കുമരുന്ന് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദുബൈ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് സൂചന ലഭിച്ചു.
അന്വേഷണത്തില്‍ സ്ത്രീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി മയക്കുമരുന്ന് വാങ്ങിയിരുന്നതായും മയക്കുമരുന്ന് എവിടെ നിന്ന് ശേഖരിക്കണമെന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് മയക്കുമരുന്ന് വാങ്ങിയ വ്യക്തിയുടെ പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമടച്ചിരുന്നതായും കണ്ടെത്തി.
കേസ് അന്വേഷിച്ച പൊലിസ് ഉദ്യോഗസ്ഥന് പറയുന്നതനുസരിച്ച് സ്ത്രീ അടുത്തിടെ 500 ദിര്‍ഹത്തിന്റെ മയക്കുമരുന്ന് വാങ്ങിയിരുന്നു. മയക്കുമരുന്ന വാങ്ങേണ്ട ലൊക്കേഷന്‍ അടങ്ങിയ വാട്ട്സ്ആപ്പ് സന്ദേശം ലഭിക്കുന്നതിന് മുമ്പ് തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.
യുവതി വാഹനമോടിക്കവേ, ഇവരുടെ വീടിനടുത്ത് നിന്ന് പൊലിസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ വാഹനം പരിശോധിച്ച പൊലിസ് ധാരാളം നിരോധിത വസ്തുക്കള്‍ കണ്ടെത്തി. ഫോറന്‍സിക് പരിശോധനകളില്‍ യുവതിയുടെ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലില്‍, രാജ്യത്തിന് പുറത്തുള്ള ഒരു വ്യക്തിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്.
തുടര്‍ന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി യുവതിയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.
Woman sentenced to 10 years in prison, Dh100,000 fine for drug possession and use in Dubai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയില്‍ പുതിയ തൊഴിലവസരങ്ങളുമായി അസീസി ഡെവലപ്മെന്റ്സ്; വര്‍ഷാവസാനത്തോടെ 7000ത്തോളം പേരെ നിയമിക്കും
latest
• 2 days ago
'ദില്ലിയില്‍ നിന്നുള്ള ഒരു ശക്തിക്കു മുന്നിലും തമിഴ്നാട് കീഴടങ്ങില്ല'; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്
National
• 2 days ago
വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കും കൂടാതെ നികുതി ആനുകൂല്യങ്ങളും; പ്രതിഭകളെ ആകര്‍ഷിക്കാന്‍ പുതുതന്ത്രവുമായി സഊദി
Saudi-arabia
• 2 days ago
ജഗന് മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്സിനും തിരിച്ചടി; 800 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇ.ഡി
National
• 2 days ago.png?w=200&q=75)
ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്
Kerala
• 2 days ago
ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
latest
• 2 days ago
ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു
National
• 2 days ago
വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു
Kerala
• 2 days ago
അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ
Kerala
• 2 days ago
ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്
Kerala
• 2 days ago
കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ
Kerala
• 2 days ago.png?w=200&q=75)
ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി
Kerala
• 2 days ago
ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു
Kerala
• 2 days ago
ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം
Kerala
• 2 days ago
യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..
National
• 2 days ago
ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം
Kerala
• 2 days ago
പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു
Saudi-arabia
• 2 days ago
വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്
Cricket
• 2 days ago
മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര് മരിച്ചു
Kerala
• 2 days ago
കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍
Kerala
• 2 days ago
നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി
Kerala
• 2 days ago