HOME
DETAILS
MAL
കുവൈത്തിൽ നേരിയ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി
Web Desk
March 15, 2025 | 4:46 PM
കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിയ ഭൂചലനം. കുവൈത്തിലെ മനാഖീഷ് മേഖലയിലുണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി. രാവിലെ 10:21നായിരുന്നു ഭൂചലനം ഉണ്ടായത്.
കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ചിന് (കെ.ഐ.എസ്.ആർ) കീഴിൽ പ്രവർത്തിക്കുന്ന കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‍വർക്കാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഭൂമിക്കടിയിൽ എട്ട് കിലോമീറ്റർ ആഴത്തിലുണ്ടയ ഭൂചലനത്തിൽ അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
A mild earthquake of 3.9 magnitude struck Kuwait's Manaqeesh region at 10:21 AM. The Kuwait National Seismic Network reported no damages or casualties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."