HOME
DETAILS

റൊണാൾഡോയെ മറികടക്കുകയല്ല, മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: എംബാപ്പെ

  
Web Desk
March 16, 2025 | 12:01 PM

kylian mbappe talks about his main goal with real madrid

സ്‌പെയ്ൻ: സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനായി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ നിലവിൽ മിന്നും ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗിൽ വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് എംബാപ്പെ തിളങ്ങിയത്. റയലിനായി തന്റെ അരങ്ങേറ്റ സീസണിൽ തന്നെ 32 ഗോളുകളാണ് താരം ഇതിനോടകം തന്നെ നേടിയിട്ടുള്ളത്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിനായി അരങ്ങേറ്റ സീസണിൽ 35 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളും 10 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. വരാനിരിക്കുന്ന മത്സരങ്ങളിൽ രണ്ട് ഗോളുകൾ കൂടി നേടിയാൽ റൊണാൾഡോയുടെ റെക്കോർഡും ഫ്രഞ്ച് താരത്തിന് തകർക്കാൻ സാധിക്കും. ഇപ്പോഴിതാ റൊണാൾഡോയുടെ ഈ റെക്കോർഡ് മറികടക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് എംബാപ്പെ. 

 ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ കൂടുതൽ ഗോളുകൾ നേടിയാൽ അതിന്റെ അർത്ഥം ഞാൻ അദ്ദേഹത്തേക്കാൾ വലുതാണെന്നല്ല. ഇത് വെറും നമ്പറുകൾ മാത്രമാണ്. കിരീടങ്ങൾ നേടുക എന്നതാണ് എന്റെ മുന്നിലുള്ള പ്രധാന കാര്യം,' എംബാപ്പെ മാഡ്രിഡ് എക്സ്ട്രായിലൂടെ പറഞ്ഞു. 

റയൽ മാഡ്രിഡിനായി അരങ്ങേറ്റ സീസണിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇവാൻ സമോറാനോയുടെ പേരിലാണുള്ളത്. റയലിനായി അരങ്ങേറ്റ സീസണിൽ 39 ഗോളുകളാണ് താരം നേടിയത്. ഇതിനോടകം തന്നെ 32 ഗോളുകൾ സ്വന്തമാക്കിയ എംബാപ്പെക്ക് ഈ റെക്കോർഡ് തകർക്കാനുള്ള അവസരവും മുന്നിലുണ്ട്. 

നിലവിൽ സ്പാനിഷ് ലീഗിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. 28 മത്സരങ്ങളിൽ നിന്നും 18 വിജയവും ആറ് സമനിലയും നാല് തോൽവിയും അടക്കം 60 പോയിൻ്റാണ് റയലിൻ്റെ കൈവശമുള്ളത്. 57 പോയിൻ്റുമായി ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്തുള്ളത്. ചാമ്പ്യൻസ് ലീഗിലും റയൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പ്രീ ക്വാർട്ടറിൽ അറ്റ്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് കാർലോ ആൻസലോട്ടിയും സംഘവും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.  രണ്ട് പാദങ്ങളിലുമായി ഇരു ടീമുകളും 2-2 എന്ന അഗ്രിഗേറ്റ് സ്കോർ നേടിയപ്പോൾ മത്സരം പെനാൽറ്റി വിധിയെഴുതുകയായിരുന്നു. പെനാൽറ്റിയിൽ അത്ലെറ്റികോ മാഡ്രിഡിനെ 4-2നാണ് റയൽ പരാജയപ്പെടുത്തിയത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago