പരുക്കേറ്റ നിലയില്‍ സുഹൃത്തുക്കള്‍ വീട്ടിലെത്തിച്ചയാള്‍ മരിച്ചു; നാലു പേര് അറസ്റ്റില്‍
കോവളം: പരുക്കേറ്റ നിലയില്‍ സുഹൃത്തുക്കള്‍ വീട്ടിലെത്തിച്ചയാള്‍ മരിച്ച സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. തിരുവല്ലം പുഞ്ചക്കരി പേരകം ഡ്രീംസില്‍ സുരേഷ് കുമാര്‍ (60) ദുരൂഹസാഹചര്യത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിലാണ് നാലംഗ സംഘം പിടിയിലായത്.
പുഞ്ചക്കരി എള്ളുവിള വീട്ടില്‍ ബിജു (39), പാപ്പാന്‍ചാണി കാണന്റെവിള വീട്ടില്‍ കുമാര്‍ (38), പാപ്പാന്‍ചാണി പുതുവല്‍ വീട്ടില്‍ സുനില്‍കുമാര്‍ (26) പാപ്പാന് ചാണി വയലരികത്ത് വീട്ടില്‍ അജിത്ത് (36) എന്നിവരെയാണ് കന്യാകുമാരിയില്‍ നിന്നും നേമം സി.ഐയും സംഘവും അറസ്റ്റ് ചെയ്തത്. ജൂലൈ 22ന് രാവിലെ സ്വന്തം കാറില്‍ വീട്ടില്‍ നിന്നും പുറത്തുപോയ സുരേഷിനെ പരുക്കേറ്റ നിലയില്‍ വൈകിട്ട് ബിജുവിന്റെ കാറില്‍ സുഹൃത്തുക്കള്‍ വീടിനു സമീപം ഇറക്കി വിട്ടിട്ടു കടന്നുകളയുകയായിരുന്നു. നടന്നു പോകുമ്പോള്‍ വീഴുന്നത് കണ്ടു തങ്ങള്‍ വീട്ടിലെത്തിച്ചതാണെന്നാണ് അന്നു സുഹൃത്തുക്കള്‍ പൊലിസിനോടു പറഞ്ഞത്.
സാരമായി പരുക്കേറ്റ നിലയില്‍ കണ്ട സുരേഷിനെ വീട്ടുകാര്‍ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം രണ്ടിന് സുരേഷ് മരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുരേഷ് കുമാറിന്റെ ഭാര്യ ഗീത തിരുവല്ലം പൊലിസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഇവരുടെ കാര്‍ കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തു.ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാഹനം പരിശോധിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു.
തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കന്യാകുമാരിയില്‍ വച്ച് നേമം സി.ഐ ദിലീപ് കുമാറിന്റെയും തിരുവല്ലം എസ്.ഐ യുടെയും നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍
ലഭ്യമാകുവെന്ന് നേമം സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."