താമരശേരിയിൽനിന്ന് കാണാതായ വിദ്യാർഥിനി തൃശൂരിൽ; ഒപ്പം ബന്ധുവും, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
തൃശൂർ: കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളിയിൽനിന്ന് കാണാതായ 13കാരി തൃശൂരിലെത്തി. 14ന് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിലാണ് കുട്ടി എത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലോഡ്ജ് ഉടമ പൊലിസിനു കൈമാറി.
പെൺകുട്ടി നടന്നു വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബന്ധുവായ യുവാവും പെൺകുട്ടിക്കൊപ്പമുണ്ട്. മതിയായ രേഖകളില്ലാത്തതിനാലാണ് ലോഡ്ജിൽ റൂം നൽകാതിരുന്നതെന്ന് ഉടമ പറഞ്ഞു.

പെൺകുട്ടിയെ മാർച്ച് പതിനൊന്നാം തീയതി മുതലാണ് കാണാതായത്. പരീക്ഷയെഴുതാൻ വീട്ടിൽ നിന്ന് രാവിലെ ഒൻപത് മണിക്ക് സ്കൂളിലേക്ക് പോയതായിരുന്നു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല.മകളെ കാണാനില്ലെന്നു കാണിച്ച് പിതാവ് താമരശേരി പൊലിസിൽ പരാതി നൽകിയിരുന്നു.
താമരശേരി പൊലിസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്.
Thamarasserry Police Station - 0495-2222240"
SHO, Thamarassery Police Station - 9497987191
Sub Inspector, Thamarassery Police Station - 9497980792
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."