HOME
DETAILS

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി

  
Web Desk
March 17, 2025 | 2:22 AM

Body of Missing Man Found 300 Meters Away in Kozhikode Drain Incident

കോഴിക്കോട്:കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി. 58കാരനായ ശശിയുടെ മൃതദേഹം കാണാതായ സ്ഥലത്തു നിന്ന് ഏതാണ്ട് 300 മീറ്റർ അകലെ ഇഖ് റ ക്ലിനിക്കിന് സമീപത്താണ് കണ്ടെത്തിയത്. ഓവുചാലിൽ ഒഴുകി പോവുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് പൊലിസ് പറഞ്ഞു. നാട്ടുകാരാണ് കണ്ടെത്തിയത്. 

ഓവുചാലിന് സമീപത്തുണ്ടായിരുന്നു ബസ് സ്റ്റോപ്പിലാണ് അദ്ദേഹവും സുഹൃത്തുക്കളുമുണ്ടായിരുന്നത്. തുറന്നിട്ട രീതിയിലുള്ള ഒവുചാലായിരുന്നു. ശക്തമായ മഴ കാരണം പ്രദേശത്ത് വെള്ളം നിറഞ്ഞതിനാൽ ഓവുചാൽ തിരിച്ചറിയാനായില്ല. കാലു തെറ്റി വെള്ളത്തിലേക്ക് വീണ് ശശിയെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഒഴുക്കിൽ പെടുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. 

ഉടൻ തന്നെ പൊലിസിലും ഫയർ ഫോഴ്സിലും അറിയിച്ചു. അവരെത്തി തെരച്ചിൽ ആരംഭിച്ചു. കനത്ത മഴയിൽ ഓട കവിഞ്ഞൊഴുകിയതും ശക്തമായ കുത്തൊഴുക്കുണ്ടായതും അപകടത്തിന് കാരണമായതായാണ് പ്രാഥമിക വിലയിരുത്തൽ. ഒരുമണിക്കൂറിലധികം അതിശക്തമായ മഴ പെയ്തതോടെ, കനത്ത ജലപ്രവാഹം തെരച്ചിലിനെ ബാധിച്ചതിനാൽ  നിർത്തി വെക്കുകയായിരുന്നു. പിന്നീട് തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും പുനരാരംഭിച്ചു. 

മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 

 

The body of 58-year-old Shashi, who went missing after falling into a drain in Kovoor, Kozhikode, was found 300 meters away near Iqra Clinic. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  7 minutes ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  18 minutes ago
No Image

യോ​ഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്

Kerala
  •  20 minutes ago
No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 hours ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  3 hours ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  3 hours ago
No Image

പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം

Kerala
  •  3 hours ago
No Image

ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

uae
  •  3 hours ago
No Image

ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി

Football
  •  4 hours ago
No Image

ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്

crime
  •  4 hours ago