കൊല്ലത്തെ വിദ്യാർത്ഥിയുടെ കൊലപാതകം: പ്രതിയുടെ അച്ഛൻ പൊലീസ് ഉദ്യോഗസ്ഥൻ
കൊല്ലം: കോളജ് വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിന്റെ കൊലപാതകം രാത്രി ഏഴ് മണിയോടെയാണെന്ന് അയൽവാസി രാമചന്ദ്രൻ പറഞ്ഞു. പ്രതിയായ തേജസ് രാജ് ബുർഖ ധരിച്ചാണ് ഫെബിന്റെ വീട്ടിലേക്ക് എത്തിയതെന്നും, ആക്രമണത്തിന് ശേഷം ഫെബിൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മതിലിന് സമീപം വീണുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തേജസ് രാജിൻ്റെ അച്ഛൻ, ചവറ പുത്തൻതുറ സ്വദേശി രാജു, ഡി. സി. ആർ. ബി ഗ്രേഡ് എസ്.ഐ ആയ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.ഫെബിനെ കുത്തിക്കൊന്ന ശേഷം തേജസ് രാജ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
റെയിൽവേ പാതയ്ക്കടുത്ത് ഒരു കാറും കണ്ടെത്തിയതോടൊപ്പം കാറിനകത്ത് ചോരപ്പാടുകളും കണ്ടെത്തിയിരുന്നു.കൊലപാതകത്തിന് ശേഷം പ്രതി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.ആക്രമണം തടയാൻ ശ്രമിച്ച ഫെബിന്റെ അച്ഛന് കുത്തേറ്റ് ചികിത്സയിൽ കഴിയുകയാണ്.
കാറിലെത്തിയ മുഖംമൂടി ധരിച്ച അക്രമികൾ ഫെബിനെ കുത്തുകയായിരുന്നു.സംഭവം രാത്രി 7 മണിയോടെയാണ് നടന്നത്.കഴുത്ത്, വാരിയെല്ല്, കൈ എന്നിവിടങ്ങളിൽ ഗുരുതരമായ കുത്തേറ്റ് ഫെബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു.കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണെന്ന വിവരം പുറത്തുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."