HOME
DETAILS

ആകാശം താണ്ടിയെത്തിയ മകളെ കാണാൻ കാത്തിരിപ്പുണ്ട് ഇങ്ങ് ​ഗുജറാത്തിലും ബന്ധുക്കൾ

  
Web Desk
March 19, 2025 | 5:48 AM

Sunita Williams Family in Gujarat Eagerly Awaits Her Return

അഹമ്മദാബാദ്: ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം തിരികെ എത്തിയ സുനിത വില്യംസിനെ കാത്ത് ഗുജറാത്തിലെ കുടുംബം. സുരക്ഷിതമായി തിരികെ എത്തിയ സുനിതയെ എത്രയും വേഗം കാണാന്‍ ആഗ്രഹിക്കുന്നതായി ഗുജറാത്തിലുള്ള സുനിത വില്യംസിന്റെ അടുത്ത ബന്ധു ദുനേശ് റാവല്‍ പറഞ്ഞു.

അമ്മയും സഹോദരനും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരും സുനിതയെ കാത്തിരിപ്പാണ്. പൂര്‍ണ ആരോഗ്യവതിയായി അവര്‍ വരുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍. അവരുടെ സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുകയാണ്. വലിയ സന്തോഷത്തിലാണ് ഞങ്ങളെല്ലാവരും. രാജ്യത്തിന്റെ അഭിമാനമാണ് സുനിത-റാവല്‍ പറഞ്ഞു.

 17 മണിക്കൂറോളം നീണ്ട യാത്രയ്ക്കുശേഷം  ഇന്ന് പുലർച്ചെയാണ് സുനിതയും സംഘവും ഭൂമിയിലിറങ്ങിയത്. ചൊവ്വാഴ്ച 10:35 AM (IST)-നാണ് ക്രൂ-9 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. ഇവർ ഉൾപ്പെട്ട ഡ്രാഗണ്‍ പേടകം മെക്‌സിക്കോ ഉള്‍ക്കടലിലാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ഇവരെ എടുക്കാനായി സ്‌പേസ് റിക്കവറി കപ്പല്‍ പേടകത്തിനരികിലേക്ക് എത്തിച്ചേർന്നിരുന്നു. തുടർന്ന് പേടകത്തിനുള്ളിലെ നാല് യാത്രികരേയും സ്ട്രെച്ചറിലാണ് കപ്പലിലേക്ക് മാറ്റിയത്.

 2024 ജൂൺ 5-ന് ബോയിംഗിന്റെ സ്റ്റാർലൈനർ പരീക്ഷണ പേടകത്തിൽ ഇരുവരും ഐഎസ്എസിലേക്ക് പോയത് വെറും 8 ദിവസത്തേക്കായിരുന്നു. എന്നാൽ, തകരാറുകൾ കാരണം പേടകത്തിൽ തിരിച്ചുവരാൻ കഴിയാതെ, അവരുടെ ദൗത്യം പ്രതീക്ഷിച്ചതിലും വളരെ ദൈർഘ്യമേറിയതായി മാറുകയായിരുന്നു. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകൾ കാരണം ദൗത്യകാലാവധി നീളുകയും, സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസം ബഹിരാകാശ നിലയത്തിൽ തുടരേണ്ടിവരികയും ചെയ്തു.

 

After spending nine months in space, astronaut Sunita Williams has safely returned. Her family in Gujarat is eagerly waiting to reunite with her. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം; ഒരു വോട്ടിന്റെ വ്യത്യാസത്തിലെ കരിങ്ങാരിയിലെ കിടിലന്‍ പോര്

Kerala
  •  2 days ago
No Image

ഓടിക്കുന്നതിനിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 days ago
No Image

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

Kerala
  •  2 days ago
No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  2 days ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  2 days ago
No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  2 days ago
No Image

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം

Kerala
  •  2 days ago
No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  2 days ago
No Image

അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'

Kerala
  •  2 days ago