HOME
DETAILS

തീരം മുഴുവന്‍ നുരയും പതയും പോരാത്തതിന് കൂറ്റന്‍ മത്സ്യങ്ങളും; ആസ്‌ത്രേലിയയിലെ ബീച്ചിലെ അസാധാരണ പ്രതിഭാസത്തിനു പിന്നിലെ കാരണമിത്....

  
Shaheer
March 19 2025 | 17:03 PM

Unusual Phenomenon in Australia Foam-Covered Beach and Giant Fish  Heres the Reason Behind It

കാന്‍ബെറ: മത്സ്യങ്ങള്‍ ചത്തൊടുങ്ങുകയും അസാധാരണമായ വെളുത്ത നിറത്തിലുള്ള നുര കരയിലേക്ക് ഒഴുകുകയും ചെയ്തതിനെ തുടര്‍ന്ന് രണ്ട് ബീച്ചുകള്‍ അടച്ചതായി  ആസ്‌ത്രേലിയന്‍ അധികൃതര്‍ അറിയിച്ചു. സര്‍ഫര്‍മാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചതായി ചൊവ്വാഴ്ച അധികൃതര്‍ അറിയിച്ചു.

അസാധാരണമായ കാലാവസ്ഥയില്‍ നിന്ന് ഉണ്ടായ ഒരു മൈക്രോ ആല്‍ഗ മനുഷ്യരെയും സമുദ്രജീവികളെയും രോഗബാധിതരാക്കിയതായാണ് സംശയിക്കപ്പെടുന്നത്. കൂടാതെ തീരപ്രദേശത്ത് നുരയും രൂപപ്പെട്ടതായി സൗത്ത് ആസ്േ്രതലിയന്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റി പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍ സാം ഗെയ്‌ലാര്‍ഡ് പറഞ്ഞു.

'ഇത് വളരെ ആശങ്കാജനകമാണ്,' ഗെയ്‌ലാര്‍ഡ് ആസ്േ്രതലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനോട് പറഞ്ഞു.

'ഈ തോതില്‍ ഇത് അസാധാരണമാണ്. വര്‍ഷത്തിലെ ഈ സമയത്ത്, കാലാവസ്ഥാ സാഹചര്യങ്ങള്‍ മോശമാകുമ്പോള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ ഈ തോതില്‍ നുര ബീച്ചില്‍ വന്നടിയുന്നത് തീര്‍ച്ചയായും അല്‍പ്പം അസാധാരണമാണ്,' ഗെയ്‌ലാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

സൗത്ത് ആസ്േ്രതലിയന്‍ സംസ്ഥാന തലസ്ഥാനമായ അഡ്‌ലെയ്ഡിന് തെക്ക് ഭാഗത്തുള്ള വൈറ്റ്പിംഗ ബീച്ചും അയല്‍പക്കത്തുള്ള പാര്‍സണ്‍സ് ബീച്ചും 'പ്രദേശത്തെ മത്സ്യങ്ങളുടെ ചത്തുപൊങ്ങിയതിനെ തുടര്‍ന്ന്' തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണെന്ന് പരിസ്ഥിതി, ജല വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

എത്രയും വേഗം ബീച്ചുകള്‍ വീണ്ടും തുറക്കുമെന്നും വകുപ്പ് പറഞ്ഞു. ഡസന്‍ കണക്കിന് ചത്ത മത്സ്യങ്ങള്‍ തീരത്ത് വന്നടിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് ശേഷം കണ്ണുവേദന, തൊണ്ടവേദന, ചുമ എന്നിവ അനുഭവപ്പെടുന്നതായി വാരാന്ത്യം മുതല്‍ ഇവിടെ സര്‍ഫിംഗ് നടത്തിയവര്‍ പറഞ്ഞു. 

വിഷ ജീവികളുടെ അഴുകല്‍ മൂലം രൂപപ്പെട്ട നുരയില്‍ നിന്ന് തിങ്കളാഴ്ച സമുദ്ര ശാസ്ത്രജ്ഞര്‍ ജല സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. പക്ഷേ ഈ ജീവിയെ തിരിച്ചറിയാന്‍ ആഴ്ചാവസാനം വരെ എടുത്തേക്കാമെന്ന് ഗെയ്‌ലാര്‍ഡ് പറഞ്ഞു. സൂക്ഷ്മ ഏകകോശ ജീവികളായ സൂക്ഷ്മ ആല്‍ഗകളുടെ വളര്‍ച്ചയ്ക്ക് കാരണം അടുത്തിടെയുണ്ടായ വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയും കാറ്റും കുറഞ്ഞ വേലിയേറ്റവുമാണെന്ന് ഗെയ്‌ലാര്‍ഡ് പറഞ്ഞു.

A mysterious phenomenon in Australia has left an entire beach covered in thick foam, with giant fish washing ashore. Discover the surprising reason behind this unusual natural event



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  a day ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  a day ago
No Image

60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു

Business
  •  a day ago
No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  a day ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  2 days ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  2 days ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  2 days ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  2 days ago
No Image

സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്  

International
  •  2 days ago