
ഗസ്സക്കു മേൽ മരണപ്പെയ്ത്ത് തുടർന്ന് ഇസ്‌റാഈൽ; വംശഹത്യയിൽ 24 മണിക്കൂറിനിടെ 70 മരണം, രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 436 മനുഷ്യരെ, 183 കുഞ്ഞുങ്ങൾ

ഗസ്സ: ഗസ്സക്ക് മേൽ മരണപ്പെയ്ത്ത് തുടർന്നു കൊണ്ടേയിരിക്കുകയാണ് ഇസ്‌റാഈൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 70 ഫലസ്തീനികളെയാണ് ഇസ്‌റാഈൽ നരാധമൻമാർ കൊന്നൊടുക്കിയത്. രണ്ട് ദിവസമായ പതിന്മടങ്ങ് ശക്തിയോടെ നടത്തുന്ന വംശഹത്യാ ആക്രമണത്തിൽ 436 പേരെയാണ് സയണിസ്റ്റ് സേന കൂട്ടക്കുരുതി നടത്തിയത്. കുഞ്ഞുങ്ങളെയാണ് ഇസ്‌റാഈൽ തങ്ങളുടെ ആക്രമണങ്ങളിൽ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 36 മണിക്കൂർ കൊണ്ട് 183 കുട്ടികളെയാണ് ഇസ്‌റാഈൽ വംശഹത്യയിൽ കൊലചെയ്തത്.
ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഇസ്‌റാഈൽ ഗസ്സയിലുടനീളം ആക്രമണം ആരംഭിച്ചത്. കൊല്ലപ്പെട്ടവരിൽ വിദേശ സഹായ പ്രവർത്തകനും ആറു മെഡിക്കൽ ജീവനക്കാരും ഉൾപ്പെടും.
ആക്രമണത്തിൽ 678 പേർക്ക് പരുക്കേറ്റെന്നു ഗസ്സ ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തു വിട്ട കുറിപ്പിലുള്ളത്. ഒരു രാത്രി കൂടി കഴിഞ്ഞതോടെ അത് എത്രയോ വർധിച്ചിട്ടുണ്ടാകും.
യു.എൻ കേന്ദ്രങ്ങൾക്ക് നേരേയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഇവിടെ ഉണ്ടായിരുന്ന വിദേശ പൗരനാണ് കൊല്ലപ്പെട്ടത്. യു.എൻ കേന്ദ്രമാണ് എന്നറിഞ്ഞാണ് ഇസ്‌റാഈൽ ആക്രമണം നടത്തിയതെന്ന് യു.എൻ പ്രൊജക്ട് ഓഫിസ് എക്‌സിക്യൂട്ടീവ് ഡയരക്ടർ ജോർജ് മൊറെയ്‌റ സിൽവ പറഞ്ഞു.
തങ്ങളുടെ കെട്ടിടവും പരിസരവും എല്ലാവർക്കും അറിയുന്ന സ്ഥലമാണ്. ഇവിടെ ബോംബിടുകയായിരുന്നുവെന്ന് അദ്ദേഹം ബ്രസൽസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം, യു.എൻ കേന്ദ്രത്തിനെതിരായ ആക്രമമം ഇസ്‌റാഈൽ നിഷേധിച്ചു. ദാറുൽ ബലാഹിലെ യു.എൻ ഓഫിസ് തങ്ങൾ ആക്രമിച്ചിട്ടില്ലെന്നാണ് ഇസ്‌റാഈൽ പറയുന്നത്. വടക്കൻ ഗസ്സയിലെ ഹമാസ് കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്നും അവർ തങ്ങളുടെ ചെയ്തിയെ ന്യായീകരിക്കുന്നു.
Footage from the ongoing Bombardment of the Israeli occupation on the eastern areas of Khan Younis. pic.twitter.com/pIza4l2asN
— Quds News Network (@QudsNen) March 20, 2025
ഗസ്സയെ രണ്ടായി തിരിക്കുന്ന നെറ്റ്‌സരീം ഇടനാഴിയും ഇസ്‌റാഈൽ പിടിച്ചെടുത്തു.
അതിനിടെ, തങ്ങളുടെ അതിർത്തിയോടു ചേർന്ന ഗസ്സയുടെ മേഖലയിൽനിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇസ്‌റാഈൽ നിർദേശം നൽകി. അടുത്ത ദിവസങ്ങളിൽ കടുത്ത ആക്രമണം ഇവിടെ നടക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഗസ്സയുടെ തെക്ക്, വടക്ക് മേഖലകളിൽ ഇതറിയിക്കുന്ന ലഘുലേഖകൾ വിമാനം വഴി വിതരണം ചെയ്തു. വീടുകൾ ഒഴിഞ്ഞു പോകാനാണ് നിർദേശം.
മധ്യസ്ഥർ സ്ഥിരം വെടിനിർത്തലിന് ശ്രമിക്കുമ്പോൾ അത് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇസ്‌റാഈൽ നടത്തുന്നതെന്ന് ഹമാസ് പറഞ്ഞു. വെടിനിർത്തൽ നീട്ടാനുള്ള തങ്ങളുടെ ആവശ്യം ഹമാസ് തള്ളിയതിനെ തുടർന്നാണ് ആക്രമണമെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയിലെ സ്ഥിതിഗതികൾ വേദനാജനകമാണെന്നും ഒരിക്കലും ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്നും യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ഖാജാ കല്ലാസ് പറഞ്ഞു.
ഇന്നലത്തെ ആക്രമണത്തോടെ 2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഇസ്‌റാഈൽ കൊലപ്പെടുത്തിയവരുടെ എണ്ണം 49,547 ആയി. പരുക്കേറ്റവരുടെ എണ്ണം 1.12 ലക്ഷമാണ്.
Israel continues its deadly assault on Gaza, killing 436 Palestinians in just two days. Reports confirm that 183 children were among the victims, highlighting a deliberate attack on innocent civilians.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• a day ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• a day ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• a day ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• a day ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• a day ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• a day ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• a day ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• a day ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• a day ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• a day ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• a day ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• a day ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• a day ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• a day ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 2 days ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 2 days ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 2 days ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 2 days ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 2 days ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 2 days ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 2 days ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 2 days ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 2 days ago