HOME
DETAILS

അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്, അഞ്ചിടത്ത് ഓറഞ്ച് അലർട്

  
Web Desk
March 20, 2025 | 6:02 AM

UV Radiation Levels on the Rise Red Alert in 2 Districts Orange Alert in 5

തിരുവന്തപുരം: സംസ്ഥാനത്തെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ജില്ലകളിൽ റെഡ് അലർടും, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. യുവി ഇൻഡക്സ് 11ന് മുകളിലെത്തിയതിനാൽ ഇടുക്കി, കൊല്ലം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലത്ത് കൊട്ടാരക്കരയിലും, ഇടുക്കിയിൽ മൂന്നാറിലുമാണ് യുവി ഇൻഡക്സ് 11 രേഖപ്പെടുത്തിയത്.

യുവി ഇൻഡക്സ് 8 മുതൽ 10 വരെ ഉള്ള ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. യുവി ഇൻഡക്സ് 6 മുതൽ 7 വരെ ഉള്ള ജില്ലകളിലാണ് യെല്ലോ അലർട് പുറപ്പെടുവിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

Weather alert! UV radiation levels are increasing, prompting a red alert in two districts and an orange alert in five districts. Take necessary precautions to protect yourself from the sun's harmful rays!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാൾ ഓഫ് ദി എമിറേറ്റ്സിൽ ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ തുറന്ന് ദുബൈ

uae
  •  2 days ago
No Image

കൊണ്ടോട്ടിയില്‍ ഇരുനിലക്കെട്ടിടത്തില്‍ തീപിടിത്തം; ഒരാള്‍ക്ക് പരിക്ക് 

Kerala
  •  2 days ago
No Image

ഇന്നും മഴ; ഏഴിടത്ത് യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധന വിലക്ക് 

Kerala
  •  2 days ago
No Image

ഗംഗാ നദിയിലെ ഇഫ്താര്‍ വിരുന്ന്; സംഘപരിവാർ പരാതിയിൽ ജയിലിലായ യുവാക്കളിൽ എട്ടുപേർക്ക് 58 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം

Kerala
  •  3 days ago
No Image

ആഫ്രിക്കയില്‍ വീണ്ടും ഇബോള വ്യാപനം; കോഗോയില്‍ 65 മരണം; അയല്‍ രാജ്യങ്ങളിലും ഭീഷണി 

International
  •  3 days ago
No Image

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു 

Kerala
  •  3 days ago
No Image

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍  പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം 

Kerala
  •  3 days ago
No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  3 days ago
No Image

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

Kerala
  •  3 days ago