യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ഒരുങ്ങി ട്രംപ്
വാഷിങ്ടൺ: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവെയ്ക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചവിദ്യാഭ്യാസ വകുപ്പിലെ വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് അടച്ചുപൂട്ടൽ ഭീഷണി കൂടുതൽ ശക്തമായത്. ഒരു കാബിനറ്റ് തല ഏജൻസി പിരിച്ചുവിടാനുള്ള ട്രംപിന്റെ ആദ്യ ശ്രമമായിരിക്കും ഇത് എന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ പിരിച്ചുവിടൽ നീക്കത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധം ഉയരുമ്പോഴും, "സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സ്വാതന്ത്ര്യം നൽകാനുള്ള ഭാഗമാണ് ഈ തീരുമാനം" എന്ന് ട്രംപ് വിശദീകരിച്ചു.
എന്നിരുന്നാലും, വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടൽ നിയമനിർമ്മാണം യുഎസ് കോണ്‍ഗ്രസിൽ 60% വോട്ടുകൾ ലഭിച്ചാൽ മാത്രമേ നടപ്പിലാക്കാൻ കഴിയൂ. നിലവിൽ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53-47 ഭൂരിപക്ഷമുണ്ടെങ്കിലും, ഈ നീക്കം വിജയിക്കണമെങ്കിൽ കുറഞ്ഞത് ഏഴ് ഡെമോക്രാറ്റുകൾ കൂടി പിന്തുണയ്ക്കേണ്ടതുണ്ട്.
US President Donald Trump plans to sign an executive order to shut down the Department of Education, according to reports. This follows last week’s mass layoffs in the department. The move, aimed at shifting education control to states, has sparked widespread protests.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."