HOME
DETAILS

ഏകീകൃത പെൻഷൻ; 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുമെന്ന് പിഎഫ്ആർഡിഎ

  
March 20 2025 | 15:03 PM

Unified Pension PFRDA says new rules will be implemented from April 1 2025

ന്യൂഡൽഹി: 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്നതിന്‍റെ ഭാഗമായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) ഏകീകൃത പെൻഷൻ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പുറത്തിറക്കി. നാഷണൽ പെൻഷൻ സ്കീം (NPS) പരിധിയിലുളള സർക്കാർ ജീവനക്കാർക്ക് നിലവിൽ തുടരാനോ, പുതിയ പദ്ധതിയിൽ ചേരാനോ അവസരമുണ്ട്. 2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഈ പദ്ധതി വഴി പെൻഷൻ ലഭിക്കും.

ഏകീകൃത പെൻഷൻ പദ്ധതിക്ക് അർഹതയുള്ളവർ

-2004 ഏപ്രിൽ 1 ശേഷം സർവീസിൽ പ്രവേശിച്ച എല്ലാ സർക്കാർ ജീവനക്കാർക്കും പദ്ധതിയിൽ ചേരാം.

-25 വർഷം സേവനം പൂർത്തിയാക്കിയവർക്ക് ഉറപ്പായ പെൻഷൻ ലഭിക്കും.

-10 വർഷം സേവനം പൂർത്തിയാക്കിയവർക്ക് പ്രതിമാസം 10,000 പെൻഷൻ ലഭിക്കും.

-ജീവനക്കാരുടെ മരണത്തിന് ശേഷം ആശ്രിതർക്ക് കുടുംബ പെൻഷൻ ലഭിക്കും (മരണസമയത്ത് ലഭിച്ച പെൻഷൻ തുകയുടെ 60%).

ഏകീകൃത പെൻഷൻ പദ്ധതിയുടെ പ്രധാന സവിശേഷതകൾ

25 വർഷം സേവനം പൂർത്തിയാക്കിയവർക്ക്, വിരമിക്കൽ മുൻപ് ലഭിച്ച അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50% തുല്യമായ തുക പെൻഷനായി ലഭിക്കും. 10-25 വർഷം സേവനം ചെയ്തവർക്ക്, ആനുപാതികമായ പെൻഷൻ ലഭിക്കും.

 കുടുംബ പെൻഷൻ:

ജീവനക്കാരൻ മരണപ്പെട്ടാൽ, ആശ്രിതർക്ക് 60% കുടുംബ പെൻഷൻ ലഭിക്കും.

 മിനിമം പെൻഷൻ:

10 വർഷം സേവനം പൂർത്തിയാക്കിയവർക്ക് കുറഞ്ഞത് 10,000 പ്രതിമാസം പെൻഷൻ ലഭിക്കും.
പദ്ധതിയുടെ ഭാഗമായി അടുത്ത സാമ്പത്തിക വർഷം മുതൽ കുടുംബ പെൻഷനും ലഭ്യമാകും. സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നതിനുള്ള ഈ മാറ്റങ്ങൾ റിട്ടയർ ചെയ്യുന്ന സർക്കാർ ജീവനക്കാർക്കും കുടുംബത്തിനും കൂടുതൽ സാമ്പത്തിക സ്ഥിരത നൽകുമെന്ന് പിഎഫ്ആർഡിഎ അറിയിച്ചു.

The Pension Fund Regulatory and Development Authority (PFRDA) has released guidelines for the Unified Pension Scheme, set to take effect from April 1, 2025. Government employees under the National Pension System (NPS) can choose to continue or switch to the new scheme.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ

Saudi-arabia
  •  20 hours ago
No Image

ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു

Kerala
  •  21 hours ago
No Image

വ്യാജ പൗരത്വം ഉണ്ടാക്കി; മൂന്ന് പേര്‍ക്ക് ഏഴു വര്‍ഷം തടവും 2.5 മില്ല്യണ്‍ ദീനാറും പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  21 hours ago
No Image

നാലര വയസ്സുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 18 വർഷം തടവ്, 1.5 ലക്ഷം രൂപ പിഴ

Kerala
  •  a day ago
No Image

കപ്പലില്‍ തീപിടുത്തം; രക്ഷകരായി നാഷണല്‍ ഗാര്‍ഡ്, 10 നാവികരെ രക്ഷപ്പെടുത്തി

uae
  •  a day ago
No Image

സഖ്യകക്ഷിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം; ഇസ്‌റാഈല്‍ കമ്പനിയുമയുള്ള 7.5 മില്ല്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a day ago
No Image

വര്‍ഗീയവാദിയായ ദുല്‍ഖര്‍ സല്‍മാന്‍; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടനെതിരെ വിദ്വേഷം പരത്തി തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍

Kerala
  •  a day ago
No Image

ഇനി ഐടി പാര്‍ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  a day ago
No Image

റോഡരികിലെ പാർക്കിംഗിന് പരിഹാരം: കൊച്ചി ഇൻഫോപാർക്കിൽ 600 പുതിയ പാർക്കിംഗ് ​സ്ലോട്ടുകൾ

Kerala
  •  a day ago
No Image

ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഈ വര്‍ഷം മാത്രം അബൂദബിയില്‍ അടച്ചുപൂട്ടിയത് 12 റെസ്റ്റോറന്റുകള്‍

uae
  •  a day ago