HOME
DETAILS

ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം; തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

  
March 21, 2025 | 5:32 PM

A Dispute Over Drug Dealing Ends in Tragic Incident

തൃശൂര്‍: തൃശ്ശൂര്‍ പെരുമ്പിലാവില്‍ ലഹരി മാഫിയ ഒട്ടേറെ കേസുകളില്‍ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. കൂത്തന്‍ എന്നു വിളിക്കപ്പെടുന്ന അക്ഷയ് ആണ് കൊല്ലപ്പെട്ടത്. ഇന്നു രാത്രി എട്ടരയോടെയാണ് സംഭവം.

അക്ഷയും ഭാര്യയും ഇയാളുടെ സുഹൃത്തായ ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. യുവാവിനെ ആക്രമിക്കുന്നത് കണ്ട ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. കൊല്ലപ്പെട്ട അക്ഷയും ലിഷോയിയും ബാദുഷയും സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു. ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലിസ് സംശയിക്കുന്നത്.

സംഭവത്തില്‍ പരുക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം കൊലപാതക ശേഷം ഒളിവില്‍ പോയ ലിഷോയിക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്ഷയുടെ മൃതദേഹം കുന്നംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുകമഞ്ഞ്: ഡല്‍ഹിയില്‍ വാഹനങ്ങളുടെ കൂട്ടയിടി, വന്‍ തീപിടിത്തം; നാലു മരണം, 25 പേര്‍ക്ക് പരുക്ക്

National
  •  4 days ago
No Image

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26നും പഞ്ചായത്തുകളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നും

Kerala
  •  4 days ago
No Image

ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷം;  200ലേറെ വിമാനങ്ങള്‍ റദ്ദാക്കി

International
  •  4 days ago
No Image

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം; കൺസോർഷ്യത്തിന് അനുമതി നൽകി സർക്കാർ

Kerala
  •  4 days ago
No Image

എലത്തൂര്‍ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പില്‍ നിന്നു കണ്ടെത്തിയ ശരീരഭാഗങ്ങള്‍ വിജിലിന്റേത് എന്ന് ഡിഎന്‍എ സ്ഥിരീകരണം

Kerala
  •  4 days ago
No Image

തദ്ദേശം; തുല്യനിലയിലുള്ള പഞ്ചായത്തുകളിൽ അനിശ്ചിതത്വം; സ്വതന്ത്രരെ ചാക്കിടാൻ മുന്നണികളുടെ ശ്രമം 

Kerala
  •  4 days ago
No Image

വീണ്ടും ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് 

Kerala
  •  4 days ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍: മേയർ സ്ഥാനം കോണ്‍ഗ്രസും ലീഗും പങ്കിടും

Kerala
  •  4 days ago
No Image

പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്ര ഫണ്ട്; അനുവദിച്ചത് 260.20 കോടി

Kerala
  •  4 days ago