HOME
DETAILS

വീട്ടില്‍ കോടികളുടെ നോട്ട് കെട്ട്: വിവാദ ജഡ്ജി 2018ലെ പഞ്ചസാര മില്‍ തട്ടിപ്പ് കേസിലെ പ്രതി, കുരുക്ക് മറുകുന്നു; സുപ്രിംകോടതി തീരുമാനം ഇന്ന്

  
Web Desk
March 22 2025 | 07:03 AM

Judge in Delhi cash row was named in CBIs 2018 sugar mill fraud case

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍നിന്ന് വലിയതോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ വിവാദത്തില്‍പ്പെട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ, സിബിഐ അന്വേഷിക്കുന്ന 2018ലെ പഞ്ചസാര മില്‍ തട്ടിപ്പ് കേസിലെ പ്രതി. സിംഭോളി ഷുഗര്‍ മില്‍സിനും അതിന്റെ ഡയറക്ടര്‍മാര്‍ക്കും അന്നത്തെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യശ്വന്ത് വര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരെ സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നുവെന്ന വിവരം പുതിയ സാഹചര്യത്തില്‍ പുറത്തായിരിക്കുകയാണ്. സിംഭോളി ഷുഗര്‍ മില്‍സിനും അതിന്റെ ഡയറക്ടര്‍മാര്‍ക്കും അന്ന് നോണ്‍എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന വര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ക്കും എതിരെ 2028ലാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്ന് യുപിയിലെ അഭിഭാഷകനായിരുന്നു വര്‍മ. വഞ്ചനാപരമായ വായ്പാ പദ്ധതിയിലൂടെ പഞ്ചസാര മില്‍ ബാങ്കിനെ വഞ്ചിച്ചെന്ന് ആരോപിച്ച് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (ഒബിസി) നല്‍കിയ പരാതിയിലായിരുന്നു സിബിഐയുടെ നടപടി. 

 

2025-03-2213:03:89.suprabhaatham-news.png
 
 

2012 ജനുവരി മുതല്‍ മാര്‍ച്ച് വരെ വളം, വിത്തുകള്‍ തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയതിന് ഒബിസിയുടെ ഹാപൂര്‍ ബ്രാഞ്ച് 5,762 കര്‍ഷകര്‍ക്ക് 148.59 കോടി രൂപ അനുവദിച്ചിരുന്നു. കര്‍ഷകരുടെ വ്യക്തിഗത അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് മുമ്പ് ഫണ്ടുകള്‍ ഒരു എസ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റേണ്ടതായിരുന്നു. എന്നാല്‍ വ്യാജ കെവൈസി രേഖകള്‍ സമര്‍പ്പിച്ച് ഫണ്ട് വഴിതിരിച്ചുവിട്ട് കമ്പനി വായ്പ ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ഇതില്‍ 100 കോടിയോളം രൂപയാണ് ഒബിസിക്ക് നഷ്ടമായത് അതിലേറെ തുക കുടിശ്ശികയാകുകയുംചെയ്‌തെന്നുമാണ് കേസ്.

സിബിഐ തുടങ്ങിയ നടപടിയുടെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിന്നീട് സമാന്തര അന്വേഷണവും ആരംഭിച്ച കേസാണിത്. കമ്പനിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മരുമകനുമായ ഗുര്‍പാല്‍ സിങ്ങും കേസിലെ പ്രതിയാണ്. 

 


അതേസമയം, ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ സുപ്രിംകോടതിയുടെ ഭാഗത്തുനിന്നുള്ള തുടര്‍നടപടി ഇന്ന് ഉണ്ടാകും. ജഡ്ജിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി നടപടി തീരുമാനിക്കുക. 

ഈ മാസം 14ന് ജഡ്ജിയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപ്പിടിത്തമുണ്ടായതോടെ അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപയുടെ നോട്ട് കെട്ടുകള്‍ കണ്ടെത്തിയെന്ന് മുന്‍നിര മാധ്യമങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട്‌ചെയ്തത്. സംഭവം ജുഡീഷ്യറിയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ വരികയും പാര്‍ലമെന്റില്‍ ചര്‍ച്ചയാകുകയും ജഡ്ജിക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യത്തെ ഉപരാഷ്ട്രപതി നടപടിയെ അനൂകൂലിക്കുകയുംചെയ്തതിന് പിന്നാലെ പണം കണ്ടെത്തിയില്ലെന്ന് ഔദ്യോഗിക വിശദീകരണം വരികയായിരുന്നു. പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സും ജഡ്ജിക്കെതിരായ അന്വേഷണം സംബന്ധിച്ച് തെറ്റിദ്ധാരണ പ്രചരിക്കുകയാണെന്ന് സുപ്രിംകോടതിയും അറിയിക്കുകയായിരുന്നു.

കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്‌നിരക്ഷാസേന വീട്ടിലെത്തി തീ അണച്ചത്. ഇതിനിടയിലാണ് ഒരു മുറിയില്‍നിന്ന് പണം കണ്ടെത്തിയത്. പരിശോധനയില്‍ ഇവ കണക്കില്‍പ്പെടാത്തതാണെന്ന് സ്ഥിരീകരിച്ചു. തീപിടിത്തം ഉണ്ടായ സമയത്തു യശ്വന്ത് വര്‍മ വീട്ടിലുണ്ടായിരുന്നില്ല. പണത്തിന്റെ ചിത്രവും വീഡിയോയും എടുത്ത ശേഷം ഉദ്യോഗസ്ഥര്‍ അക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചതോടെയാണ് സുപ്രിംകോടതി ഇടപെട്ടത്. രാത്രി കൊളീജിയം അടിയന്തര യോഗം ചേര്‍ന്ന് ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്തു. കൊളീജിയം യോഗത്തിന് പിന്നാലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രിംകോടതി ഫുള്‍കോര്‍ട്ട് യോഗം വിളിച്ചു. വിവരങ്ങള്‍ ഫുള്‍ കോര്‍ട്ടിനെ ചീഫ് ജസ്റ്റിസ് ധരിപ്പിച്ചു. ഫുള്‍കോര്‍ട്ടാണ് ജഡ്ജിക്കെതിരേ നടപടി അന്വേഷണത്തിന് തീരുമാനിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ട്. ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണം നടത്താനും സുപ്രിംകോടതി തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യക്ക് നിര്‍ദേശവും നല്‍കിയെന്നുമാണ് വാര്‍ത്ത. ജഡ്ജിക്കെതിരായ അന്വേഷണം സംബന്ധിച്ച വാര്‍ത്ത സുപ്രിംകോടതി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 15 മിനിറ്റ് കൊണ്ട് തീയണച്ച് മടങ്ങിയെന്നും പണം കണ്ടെത്തിയിട്ടില്ലെന്നും ഫയര്‍ഫോഴ്‌സ് ഇന്നലെ രാത്രിയോടെ പ്രസ്താവനയിറക്കുകയായിരുന്നു. 

Delhi High Court Judge Yashwant Verma, who was embroiled in a controversy over the discovery of a large amount of unaccounted cash from his official residence, is an accused in the 2018 sugar mill scam case being investigated by the CBI.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് ചെയ്യുന്നതിന് 10 ദീനാര്‍ ഫീസ് ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അംബേദ്കര്‍ ജയന്തി പ്രമാണിച്ച് ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി

qatar
  •  4 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ മൂന്നാറില്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

മോദിയെയും, ആര്‍എസ്എസിനെയും വിമര്‍ശിച്ചു; കനയ്യ കുമാറിനെതിരെ പൊലിസ് കേസ്

National
  •  4 days ago
No Image

മ്യാന്‍മറിനെ ഭീതിയിലാഴ്ത്തി തുടര്‍ ഭൂചലനങ്ങള്‍; ഇന്ത്യയിലും, താജിക്കിസ്ഥാനിലും ചലനങ്ങള്‍ റിപ്പോർട്ട് ചെയ്തു

National
  •  4 days ago
No Image

ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുഎഇ

uae
  •  4 days ago
No Image

ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; നാല് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

uae
  •  4 days ago
No Image

സാഹസിക യാത്ര, കാര്‍ മരുഭൂമിയില്‍ കുടുങ്ങി; സഊദിയില്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുംബം കുടുങ്ങിയത് 24 മണിക്കൂര്‍, രക്ഷകരായി സന്നദ്ധ സേവന സംഘം

latest
  •  4 days ago
No Image

വിവാദ വഖഫ് നിയമം പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി വിജയ്

National
  •  4 days ago
No Image

'ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ എടുക്കുന്നില്ല, അങ്ങനെയുള്ള പ്രചാരണം ശുദ്ധനുണ'; സംഘ്പരിവാര്‍ വാദം തള്ളി മുഖ്യമന്ത്രി; 9 വര്‍ഷത്തിനിടെ 600 കോടി രൂപ ദേവസ്വങ്ങള്‍ക്ക് ലഭ്യമാക്കിയെന്നും വിശദീകരണം

Kerala
  •  4 days ago