കൊതിയൂറും വിഭവങ്ങളുമായി രുചിപ്പുര നമ്മളെ തേടിയെത്തും
കോഴിക്കോട്: നാടന്‍ രുചിയുള്ള വിഭവങ്ങളുടെ കൊതിയൂറും സ്വാദ് തേടി ഇനി അലയേണ്ടതില്ല. കുടുംബശ്രീയുടെ രുചിപ്പുര മൊബൈല്‍ ഭക്ഷണശാല ഇനി നമ്മളെ തേടിയെത്തും. കോര്പറഷന് കുടുംബശ്രീ സെന്‍ട്രല്‍ സി.ഡി.എസിന് കീഴില്‍ ഫോക്കസ് മാളിനു സമീപം വനിതാ വിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന രുചിപ്പുര ഭക്ഷണശാലയുടെ മൊബൈല്‍ ഹോട്ടലാണ് പ്രവര്‍ത്തന സജ്ജമായത്.
പ്രകൃതിദത്തവും തനിമയാര്‍ന്നതുമായ നാടന്‍ വിഭവങ്ങള്‍, വിവിധയിനം അടകള്‍, പുട്ടുകള്‍, മുളയരി വിഭവങ്ങളായ മുളപുട്ട്, മുളബിരിയാണി, കപ്പ, കരിമീന്‍ പൊള്ളിച്ചത് തുടങ്ങിയ വിഭവങ്ങള്‍ മൊബൈല്‍ ഹോട്ടലില്‍ ലഭ്യമാകും.
ഓണം കഴിയുന്നതുവരെ മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപം വിവിധയിനം പായസങ്ങള്‍ മാത്രമാണ് വില്പന നടത്തുക. അതിനു ശേഷം സിവില്‍ സ്റ്റേഷന്, മാനാഞ്ചിറ, പാളയം, ബീച്ച്, മെഡിക്കല്‍ കോളജ്, മാവൂര്‍ റോഡ് എന്നിവിടങ്ങളിലൂടെ രുചിപ്പുര സഞ്ചരിക്കും.
മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപം നടന്ന ചടങ്ങില്‍ മൊബൈല്‍ ഹോട്ടലിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റന്‍ഡിങ് കമ്മിറ്റി ചെയര്മാന് അനിതാ രാജന് അധ്യക്ഷയായി.
രുചിപ്പുര സെക്രട്ടറി സിബിജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് ഓണപ്പുടവ വിതരണം ചെയ്തു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി.സി രാജന്, കെ.വി ബാബുരാജ്, എം.സി അനില്‍കുമാര്‍, ആശാ ശശാങ്കന്, കൗണ്‍സിലര്‍മാരായ ജയശ്രീ കീര്‍ത്തി, എം.എം പത്മാവതി, ജില്ലാ മിഷന് കോഡിനേറ്റര്‍ സെയ്ദ് അക്ബര്‍ ബാദുഷാ ഖാന്, പി.പി ഷീജ, പ്രമീളാ ദേവദാസ്, ടി.പി സതീശന്, കെ. ബീന, എം.വി റംസി ഇസ്മാഈല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."