HOME
DETAILS

തീര്‍ത്ഥാടകരുടെ ഒഴുക്ക്; റമദാനില്‍ സഊദി വിമാനത്താവളങ്ങള്‍ ഉപയോഗിച്ചത് 3 ദശലക്ഷത്തിലധികം വിശ്വാസികള്‍

  
Web Desk
March 22 2025 | 11:03 AM

Inflow of Pilgrims Over 3 Million Believers Arrive at Saudi Airports During Ramadan

റിയാദ്: റമദാനിലെ ആദ്യ 18 ദിവസങ്ങളില്‍ സഊദി അറേബ്യയിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചത് 3.4 ദശലക്ഷത്തിലധികം തീര്‍ഥാടകര്‍. സഊദിയിലുടനീളമുള്ള എയര്‍പ്പോര്‍ട്ട് ഓപ്പറേറ്ററായ മതാരത്താണ് ഈ കണക്ക് പുറത്തുവിട്ടത്.

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം, യാന്‍ബുവിലെ പ്രിന്‍സ് അബ്ദുല്‍ മൊഹ്‌സെന്‍ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം, തായിഫ് വിമാനത്താവളം എന്നിവയാണ് യാത്രക്കാര്‍ പ്രധാനമായും ഉപയോഗിച്ചതെന്ന് മതാരത്ത് ഹോള്‍ഡിംഗ് കമ്പനി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയിലുടനീളമുള്ള 27 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മതാരത്താണ് മേല്‍നോട്ടം വഹിക്കുന്നത്.

ഇസ്‌ലാമിക വിശ്വാസ പ്രകാരം ഒന്നാമത്തെ പുണ്യസ്ഥലമായി കണക്കാക്കുന്ന മക്കയിലെ മസ്ജിദില്‍ ഹറമില്‍ ഉംറ സീസണിന്റെ ഏറ്റവും ഉയര്‍ന്ന സമയമണിത്. രണ്ടാമത്തെ പുണ്യസ്ഥലമായ പ്രവാചകന്റെ പള്ളി മദീനയിലാണ് സ്ഥിതി ചെയ്യുന്നത്.

യാത്രക്കാരുടെ കണക്കനുസരിച്ച്, റമദാനിലെ ആദ്യ 18 ദിവസങ്ങളില്‍ നാല് വിമാനത്താവളങ്ങളിലെയും പോക്കുവരവുള്‍പ്പെടെ 2.4 ദശലക്ഷം ആളുകളാണ് അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്തത്. അതേസമയം 1.08 ദശലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉപയോഗിച്ചത്. ഇക്കാലയളവില്‍ രാജ്യത്തെ പ്രമുഖ വിമാത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തിയ ആകെ വിമാനങ്ങളുടെ എണ്ണം 20,038 ആണ്. ഇതില്‍ 12,699ഉം അന്താരാഷ്ട്ര വിമാനങ്ങളാണ്.

ഉംറ സീസണില്‍ തീര്‍ഥാടകരെയും യാത്രക്കാരെയും ഉള്‍ക്കൊള്ളുന്നതിനായി സഊദി വിമാനത്താവളങ്ങള്‍ തയ്യാറെടുപ്പ് വര്‍ധിപ്പിച്ചിരുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം യാത്രാ നടപടിക്രമങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്ന 70 ഗേറ്റുകളുള്ള ഇഗേറ്റ് സംവിധാനം അവതരിപ്പിച്ചിരുന്നു.

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം സഊദി സര്‍ക്കാര്‍ എല്ലാ വിമാനത്താവളങ്ങളിലും 'പാസന്‍ജര്‍ വിത്തൗട്ട് എ ബാഗ്' എന്ന സേവനം ആരംഭിച്ചിരുന്നു. വിമാന യാത്രക്കാര്‍ക്ക് അവരുടെ താമസസ്ഥലത്ത് നിന്ന് എല്ലാ യാത്രാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാനും ആഭ്യന്തരമോ അന്തര്‍ദേശീയമോ ആയ വിമാന യാത്രയ്ക്ക് മുമ്പായി അവരുടെ ലഗേജുകള്‍ ഷിപ്പ് ചെയ്യാനും ഈ സേവനം യാത്രക്കാരെ സഹായിക്കുന്നു.

Over 3 million pilgrims traveled through Saudi airports during Ramadan, highlighting the surge in religious tourism as believers flocked to the holy sites for worship.

 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

International
  •  19 hours ago
No Image

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

latest
  •  19 hours ago
No Image

പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  20 hours ago
No Image

എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി

Kerala
  •  20 hours ago
No Image

കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ

Kerala
  •  20 hours ago
No Image

ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം

National
  •  20 hours ago
No Image

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

latest
  •  20 hours ago
No Image

പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Kerala
  •  21 hours ago
No Image

വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ

Saudi-arabia
  •  21 hours ago
No Image

ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു

Kerala
  •  21 hours ago