HOME
DETAILS

തൊടുപുഴ ബിജു ജോസഫിന്റെ മരണം; കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക തർക്കം

  
March 22, 2025 | 12:26 PM

Thodupuzha Biju Josephs Incident Financial dispute led to motive

കോട്ടയം: തൊടുപുഴയിൽ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ ബിജു ജോസഫിൻറെ മൃതദേഹം ഗോഡൗണിലെ മാനിഹോളിൽ വെച്ച് കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ബിസിനസ് പാട്നർമാർ തമ്മിലുണ്ടായ സാമ്പത്തികമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ വിലയിരുത്തൽ. 

ബിജുവിനെ കാണാനില്ലെന്ന് കേസ് ആയിരുന്നു ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകം ആണെന്ന് പൊലിസ് മനസ്സിലാക്കിയത്.

പൊലിസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കമുള്ള മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്. ഇവരിൽ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് കലയന്താനിയിലെ ഗോഡൗണിലെ മാൻഹോളിൽ ഉള്ള മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ തള്ളിക്കളയുന്ന മാലിന്യ സംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മുഴുവനും മാലിന്യം മൂടിയ നിലയിലായിരുന്നു. എറണാകുളത്തുനിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ കിട്ടിയത്. ബിജുവിന്റെ വീടിനു സമീപത്ത് പിടിവലി നടന്നതിന്റെ തെളിവുകളുണ്ട്.

പുലർച്ചെ ശബ്ദം കേട്ടതായി സമീപവാസികളും പറഞ്ഞു. പൊലിസിന്റെ പരിശോധനയിൽ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു. കലയന്താനി സ്വദേശി ബിജുവിന്റെ പഴയ ബിസിനസ് പങ്കാളിയെ പൊലിസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുൾപ്പെടെയുള്ള മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ ഉള്ളവരിൽ ക്വട്ടേഷൻ സംഘങ്ങളുമുണ്ട്. 

 

Thodupuzha Biju Josephs Incident Financial dispute led to motive 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ മാറ്റങ്ങളുമായി കേന്ദ്രം: മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി വിതരണത്തില്‍ പരിഷ്‌കാരം

Kerala
  •  23 days ago
No Image

സൗജന്യയാത്ര; സ്വകാര്യബസ് സർവിസ് 2000 മുതൽ 3000 വരെ വരുമാനനഷ്ടം

Kerala
  •  23 days ago
No Image

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; താപനില കുറയും | UAE Weather

uae
  •  23 days ago
No Image

പി.എം ശ്രീയും വീര്യം കുറഞ്ഞ മദ്യവും ചുട്ടുപഴുത്ത് തിളച്ചുതൂവി

Kerala
  •  23 days ago
No Image

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നിന്ന് ചാരായം കണ്ടെത്തി; സഹപാഠി എത്തിച്ച് നൽകിയതെന്ന് വിവരം

Kerala
  •  23 days ago
No Image

ഇരട്ട ഭൂചലനത്തില്‍ നടുങ്ങി വെനസ്വേല; കനത്ത നാശനഷ്ടം; മേഖലയില്‍ സുനാമി മുന്നറിയിപ്പ്

International
  •  23 days ago
No Image

പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala
  •  23 days ago
No Image

ഇന്ധനവിതരണത്തിൽ തടസം; വിമാന ടിക്കറ്റ്  നിരക്ക് കുതിക്കും; 25 % വരെ വർധനയ്ക്ക് സാധ്യത

Kerala
  •  23 days ago
No Image

ഇടിവെട്ടി മഴ പെയ്യും; ഞായറാഴ്ച്ച വരെ മഴ മുന്നറിയിപ്പ്

Kerala
  •  23 days ago
No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  24 days ago